രണ്ട് ക്യാമറകളുമായി ഫേസ്ബുക്കിന്റെ ആദ്യത്തെ സ്മാർട്ട് വാച്ച് വരുന്നു

|

സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് സ്മാർട്ട് വാച്ച് വിപണിയിലേക്ക് കൂടി ചുവട് വയ്ക്കുന്നു. ഫേസ്ബുക്കിന്റെ ആദ്യത്തെ സ്മാർട്ട് വാച്ച് അടുത്തവർഷം പുറത്തിറങ്ങും. രണ്ട് ക്യാമറകളും ഹാർട്ട് ബീറ്റ് മോണിറ്ററും അടക്കം കിടിലൻ ഫീച്ചറുകളുമായിട്ടായിരിക്കും ഫേസ്ബുക്ക് തങ്ങളുടെ വെയറബിൾ ഡിവൈസ് പുറത്തിറക്കുന്നത്. ഒക്കുലസ്, പോർട്ടൽ, പോർട്ടൽ പ്ലസ് എന്നീ വീഡിയോ കോളിംഗ് ഡിവൈസുകൾ നേരത്തെ ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു. ഇവയ്ക്ക് ശേഷം ഫേസ്ബുക്ക് അവതരിപ്പിക്കുന്ന ഗാഡ്ജറ്റായിരിക്കും സ്മാർട്ട് വാച്ച്.

ഗാഡ്ജറ്റ് വിപണി

ലോകത്തിലെ തന്നെ വലിയ സോഷ്യൽമീഡിയ കമ്പനിയായ ഫേസ്ബുക്ക് ഗാഡ്ജറ്റ് വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാൽ ഫേസ്ബുക്കിന്റെ സ്മാർട്ട് വാച്ച് ലോഞ്ചുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. 2022ൽ ഫേസ്ബുക്ക് ആദ്യത്തെ സ്മാർട്ട് വാച്ച് പുറത്തിറക്കുമെന്ന് ദി വെർജ് റിപ്പോർട്ട് ചെയ്തു. വീഡിയോകളും ചിത്രങ്ങളും ഷൂട്ട് ചെയ്യുന്നതിനായി രണ്ട് ക്യാമറകളായിരിക്കും ഈ വാച്ചിൽ ഉണ്ടാവുക. ഇത് കൈത്തണ്ടയിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുന്ന വിധത്തിലായിരിക്കും.

ഹുവാവേ വാച്ച് 3, വാച്ച് 3 പ്രോ സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾഹുവാവേ വാച്ച് 3, വാച്ച് 3 പ്രോ സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

ക്യാമറ

ഫേസ്ബുക്ക് സ്മാർട്ട് വാച്ചിലെ ആദ്യത്തെ ക്യാമറ മുൻവശത്തും രണ്ടാമത്തേത് പിൻവശത്തും ആയിരിക്കും ഉണ്ടാവുക. ഫേസ്ബുക്ക് സ്മാർട്ട് വാച്ച് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യാൻ സാധിക്കുമെന്നും റിപ്പോർട്ടുണ്ട്. മുൻവശത്തെ ക്യാമറ വീഡിയോ കോളിങിനായിട്ടാണ് നൽകുന്നത്. രണ്ടാമത്തെ ക്യാമറ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിൽ നിന്ന് വാച്ച് വേർപ്പെടുത്തി എടുക്കേണ്ടതുണ്ട്. ബാക്ക് പാക്ക് അടക്കമുള്ള ക്യാമറ അറ്റാച്ച് ചെയ്യാൻ സാധിക്കുന്ന ആക്സസറികൾ നിർമ്മിക്കാനായി മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് സഹകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കസ്റ്റമർ ഡിവൈസുകൾ

ഫേസ്ബുക്ക് പുറത്തിറക്കാനായി പദ്ധതിയിട്ടിരിക്കുന്ന ആദ്യത്തെ ഡിവൈസ് അല്ല ഈ സ്മാർട്ട് വാച്ച്. കൂടുതൽ കസ്റ്റമർ ഡിവൈസുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ കമ്പനിക്ക് ഉണ്ട്. ഫേസ്ബുക്ക് സ്മാർട്ട് വാച്ചിനെ സംബന്ധിച്ച റിപ്പോർട്ടുകളിൽ നൽകിയിട്ടുള്ള മറ്റൊരു രസകരമായ കാര്യം ഈ സ്മാർട്ട് വാച്ചിന് പ്രവർത്തിക്കാൻ ഫോണുമായിട്ടുള്ള കണക്ഷൻ ആവശ്യമില്ല എന്നതാണ്. എൽടിഇ കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് വാച്ച് ആയിരിക്കും ഇതെന്നാണ് സൂചനകൾ. ഈ വാച്ച് വെള്ള, കറുപ്പ്, ഗോൾഡൻ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ

സ്മാർട്ട് വാച്ച്

ഫേസ്ബുക്ക് സ്മാർട്ട് വാച്ച് 2022ൽ ലോഞ്ച് ചെയ്യും. ഈ ഡിവൈസിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ഡിവൈസുകളും അടുത്ത വർഷം തന്നെ വിപണയിലെത്തിയേക്കും. ആദ്യ തലമുറ സ്മാർട്ട് വാച്ച് വിപണിയിലെത്താനായി തയ്യാറാണെന്നും മറ്റ് രണ്ട് പതിപ്പിന് വേണ്ട പ്രവർത്തനങ്ങളിലാണ് കമ്പനി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്മാർട്ട് വാച്ചിന് 400 ഡോളർ (ഏകദേശം 29,000 രൂപ) വിലയുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യങ്ങളൊന്നും ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല. ഈ വിലയുമായിട്ടാണ് ഡിവൈസ് വരുന്നതെങ്കിൽ പ്രീമിയം വാച്ചുകൾക്ക് വെല്ലുവിളിയാകും.

ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇതുവരെയായി ഡിവൈസിന്റെ പേര് പോലും തീരുമാനിച്ചിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്തായാലും ഈ സ്മാർട്ട് വാച്ച് വിപണിയിൽ തരംഗം സൃഷ്ടിക്കുക മാത്രമല്ല സ്മാർട്ട് വാച്ച് എന്ന സങ്കൽപ്പത്തെ പോലും മാറ്റമറിക്കും. ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന ഡിവൈസ് എന്നതിൽ നിന്നും സ്വതന്ത്രമായ ഒരു ഡിവൈസായി സ്മാർട്ട് വാച്ച് മാറുന്നതിന്റെ ആദ്യ ചുവടുവെപ്പായും ഫേസ്ബുക്കിന്റെ സ്മാർട്ട് വാച്ചിനെ കാണാം.

വീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾവീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾ

Best Mobiles in India

English summary
Social media giant Facebook is stepping into the smartwatch market. Facebook's first smartwatch will be released next year. Facebook will be releasing their wearable device with a slew of features including two cameras and heartbeat monitor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X