Home
Gadgets

2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി

ഫയർ-ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.7 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് വാച്ചിൽ ഉള്ളത്. ബ്ലൂടൂത്ത് കോളിങ്, ബ്ലഡ് ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ (SpO2) മോണിറ്ററിങ്, ഹൃദയമിടിപ്പ് നിരീക്ഷണം, ഒന്നിലധികം സ്‌പോർട്‌സ് മോഡുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളോടെയാണ് വെയറബിൾ വരുന്നത്. ഉപഭോക്താക്കൾക്ക് വാച്ചിൽ പ്രീലോഡ് ചെയ്ത കുറച്ച് ഗെയിമുകൾ കളിക്കാനും കഴിയും. നിൻജ സീരീസിലെ ഏറ്റവും പുതിയ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത ബ്ലൂടൂത്ത് കോളിങ് സുഗമമാക്കുന്ന ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറുമാണ്.

ഫയർ ബോൾട്ട് നിൻജ കോൾ 2: വില, ലഭ്യത

ഫയർ ബോൾട്ട് നിൻജ കോൾ 2: വില, ലഭ്യത

ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ചിന്റെ ഇന്ത്യയിലെ വില 2,999 രൂപയാണ്. ഈ വെയറബിൾ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാണ്. കമ്പനി വെബ്‌സൈറ്റിലും വിൽപ്പന നടക്കുന്നുണ്ട്. കറുപ്പ്, നീല, ഗോൾഡ്, ചുവപ്പ്, സിൽവർ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് ലഭ്യമാകും. 3000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട് വാച്ചുകളുടെ വിഭാഗത്തിൽ ഫയർ ബോൾട്ട് നിൻജ കോൾ 2 വിജയം നേടുമെന്ന കാര്യം ഉറപ്പാണ്. ഈ സ്മാർട്ട് വാച്ച് വാങ്ങാൻ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ഫയർ ബോൾട്ട് നിൻജ കോൾ 2: സവിശേഷതകൾ

ഫയർ ബോൾട്ട് നിൻജ കോൾ 2: സവിശേഷതകൾ

240x280 പിക്‌സൽ റെസല്യൂഷനോട് കൂടിയ 1.7 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയാണ് ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ളത്. ഇത് 200ൽ അധികം വാച്ച് ഫെയ്‌സുകൾ നൽകുന്നു. വാച്ചിന്റെ വലതുവശത്ത് ഒരു ക്രൌൺ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ഫയർ-ബോൾട്ട് നിൻജ കോൾ 2 വരുന്നത്. ഈ വെയറബിളിൽ ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറും ഉണ്ട്. ക്വിക്ക് ഡയൽ പാഡ് വഴി കോളുകൾ വിളിക്കാനും കോൾ ഹിസ്റ്ററി കാണാനും കോൺടാക്റ്റ് സേവ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഈ വില വിഭാഗത്തിൽ സാധാരണ ലഭ്യമാകാത്ത ഫീച്ചറുകളാണ് ഇവ.

ഫയർ ബോൾട്ട്

ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ചിൽ നിരവധി ആരോഗ്യ സംബന്ധിയായ ഫീച്ചറുകളും നൽകിയിട്ടുണ്ട്. എസ്പിഒ2 മോണിറ്ററിങ്, 24 മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷണം, സ്ലീപ്പ് ട്രാക്കിങ് എന്നിവയാണ് സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ള പ്രധാന ഹെൽത്ത് ഫീച്ചറുകൾ. ഒരു ബ്രീത്ത് മോഡും ഇതിൽ ഉണ്ട്. സ്‌പോർട്‌സ് ഫീച്ചറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് വാച്ച് ഒട്ടും പിന്നിലല്ല. ഈ വെയറബിൾ ബാഡ്മിന്റൺ, ക്ലൈംബിംഗ്, സൈക്ലിംഗ്, ഓട്ടം, നടത്തം എന്നിവ ഉൾപ്പെടെ 27 സ്‌പോർട്‌സ് മോഡുകൾ നൽകുന്നു.

പ്രീലോഡഡ് ഗെയിമുകൾ

ഫയർ ബോൾട്ട് നിൻജ കോൾ 2 പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള IP67 റേറ്റിങുമായിട്ടാണ് വരുന്നത്. കമ്പനി പറയുന്നതനുസരിച്ച് 2048, തണ്ടർ ബാറ്റിൽഷിപ്പ്, യംഗ് ബേർഡ് തുടങ്ങിയ പ്രീലോഡഡ് ഗെയിമുകളും ഫയർ-ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ചിലൂടെ കളിക്കാം. ഈ സ്മാർട്ട് വാച്ച് സാധാരണ ഉപയോഗത്തിൽ 10 ദിവസം വരെയും ബ്ലൂടൂത്ത് കോളിങിൽ അഞ്ച് ദിവസം വരെയും ബാക്ക്അപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇത് വാങ്ങണോ

വിലയും സവിശേഷതകളും പരിശോധിച്ചാൽ ഫയർ-ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ചോയിസ് തന്നെയാണ് എന്ന് വ്യക്തമാകും. ആരോഗ്യ സംബന്ധിയായ ഉപയോഗങ്ങൾക്കും ഫിറ്റ്നസുമായി ബന്ധപ്പെട്ട ഉപയോഗങ്ങൾക്കും ഒരുപോലെ ഫലപ്രദമാണ് ഈ ഫയർ-ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ച്. കോളിങ് അടക്കമുള്ള ഫീച്ചറുകൾ വരുന്നതിനാൽ തന്നെ മികച്ചൊരു ചോയിസ് ആയിരിക്കും ഈ സ്മാർട്ട് വാച്ച് എന്ന കാര്യത്തിൽ സംശയമില്ല.

More from GizBot

Best Mobiles in India

English summary
Fire-Boltt Ninja Call 2 smartwatch has been launched in the Indian market. Packed with great features including Bluetooth calling, this smartwatch is priced at Rs 2,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X