ടിവികൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ടിവി ഡേയ്സ് സെയിൽ ആരംഭിച്ചു

|

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ടിവികൾക്ക് മികച്ച ഓഫറുകളുമായി ടിവി ഡേയ്സ് സെയിൽ ആരംഭിച്ചു. ഈ സെയിലിലൂടെ ടിവി വാങ്ങുന്നവർക്ക് സിറ്റി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അടക്കമുള്ള നിരവധി ഓഫറുകളാണ് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിലിൽ 15 ലധികം സ്മാർട്ട്, നോൺ-സ്മാർട്ട് ടിവികൾ മികച്ച വിലക്കിഴിവിൽ ലഭ്യമാകും.

മികച്ച ടിവികൾ

ഷവോമി എംഐ 4 എക്സ് ടിവി, വയർലെസ് ഗെയിംപാഡുള്ള മോട്ടറോള 4 കെ സ്മാർട്ട് ടിവി, എംഐ 4 എ പ്രോ ടിവി എന്നിങ്ങനെയുള്ള വിപണിയിലെ മികച്ച ടിവികൾ ഫ്ലിപ്പ്കാർട്ടിലൂടെ വിലക്കിഴിവോടെ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വെബ്‌സൈറ്റിൽ ടിവികളുടെയും ഓഫറുകളുടെയും പൂർണ വിവരങ്ങൾ ലഭ്യമാകും. നാല് ദിവസം മാത്രമാണ് ഈ ടിവി ഡേയ്സ് സെയിൽ നടക്കുക. ഈ വിൽപ്പന ജൂൺ 11 ന് അവസാനിക്കും. ഓഫറിലൂടെ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ പരിശോധിക്കാം.

43 ഇഞ്ച് ഷവോമി എംഐ 4 എക്സ് ടിവി (43-inch Xiaomi Mi 4X TV)

43 ഇഞ്ച് ഷവോമി എംഐ 4 എക്സ് ടിവി (43-inch Xiaomi Mi 4X TV)

43 ഇഞ്ച് എംഐ 4 എക്സ് ടിവിയിൽ 20W സ്പീക്കറുകളാണ് ഉള്ളത്. ഡോൾബി+ ഡിടിഎസ്-എച്ച്ഡി ഓഡിയോ സപ്പോർട്ടോടെയാണ് ഈ സ്മാർട്ട് ടിവി പുറത്തിറക്കിയിരിക്കുന്നത്. പാച്ച്വാൾ യുഐ ഉപയോഗിച്ചുള്ള ആൻഡ്രോയിഡ് പൈയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡാറ്റ സേവർ എന്ന പുതിയ സവിശേഷത കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്റർഫേസിന്റെ ഭാഗമായി 7,00,000+ മണിക്കൂർ കണ്ടന്റും ഷവോമി നൽകുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, യൂട്യൂബ് എന്നീ ആപ്പുകളും സപ്പോർട്ട് ചെയ്യുന്നു.

ഇൻബിൽറ്റ് ഡാറ്റ കൌണ്ടർ

എംഐ 4 എക്സ് ടിവിയിൽ ഇൻബിൽറ്റ് ഡാറ്റ കൌണ്ടർ സവിശേഷതയും ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ അപ്ലിക്കേഷനും ഉപയോഗിക്കുന്ന ഡാറ്റ കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും. ഈ സ്മാർട്ട് ടിവിയിൽ 4 കെ യുഎച്ച്ഡി (3840 x 2160 പിക്സൽ) പാനലാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് പൈ 9.0, ഗൂഗിൾ പ്ലേ സ്റ്റോർ, ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ, പ്ലേ മൂവീസ്, ഗൂഗിൾ അസിസ്റ്റന്റ്, ഫയൽ മാനേജർ, മീഡിയ പ്ലെയർ, ടിവി മാനേജർ, ടിവി ഗൈഡ് ആപ്പ്, ലൈവ് ടിവി ആപ്പ്, വിപി 9 പ്രൊഫൈൽ 2, എച്ച് .265, എച്ച് 264 എന്നിവയും ഈ ടിവി സപ്പോർട്ട് ചെയ്യുന്നു. ഈ ടിവിയുടെ വില 24,999 രൂപ മുതലാണ് ആരംഭിക്കുന്നത്. എക്സ്ചേഞ്ചിലൂടെ 7,000 രൂപ വരെ കിഴിവും ലഭിക്കും.

43 ഇഞ്ച് എംഐ  4 എ പ്രോ ടിവി (43-inch Mi 4A Pro TV)

43 ഇഞ്ച് എംഐ 4 എ പ്രോ ടിവി (43-inch Mi 4A Pro TV)

43 ഇഞ്ച് എംഐ 4 എ പ്രോ ടിവി ഒരു ഫുൾ എച്ച്ഡി (1920 × 1080 പിക്‌സൽ) ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 8 ജിബി സ്റ്റോറേജ് ഓപ്ഷനും 1 ജിബി റാമുമാണ് ടിവിയിലുള്ളത്. 3.5 എംഎം ഓഡിയോ ജാക്ക് സപ്പോർട്ടുള്ള ടിവിക്ക് കരുത്ത് നൽകുന്നത് മാലി -450 ജിപിയുവുമായി ജോടിയാക്കിയ 64-ബിറ്റ് അംലോജിക് ക്വാഡ് കോർ പ്രോസസറാണ്. കണക്റ്റിവിറ്റിക്കായി ടിവിയിൽ വൈ-ഫൈ 802.11 ബി / ജി / എൻ (2.4 ജിഗാഹെർട്സ് / 5 ജിഗാഹെർട്സ്), ബ്ലൂടൂത്ത് വി 4.2, ഒരു എസ് / പിഡിഎഫ് പോർട്ട്, ഒരു ഇഥർനെറ്റ് പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ഷവോമി

മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും എംഐ 4 എ പ്രോ ടിവിയിൽ നൽകിയിട്ടുണ്ട്. ഡി‌ടി‌എസ്-എച്ച്ഡി സറൗണ്ട് സൌണ്ടുള്ള 20W സ്റ്റീരിയോ സ്പീക്കറുകളാണ് ഷവോമിയുടെ ഈ ബജറ്റ് ടിവിയുടെ മുഖ്യ ആകർഷണം. ആൻഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള പാച്ച്വാൾ യുഐയിൽ പ്രവർത്തിക്കുന്ന ഈ ടിവി ഹോട്ട്സ്റ്റാർ, സോണി ലിവ്, വൂട്ട്, ഇറോസ് നൌ, സീ 5 എന്നിവടക്കമുള്ളവയിൽ നിന്നുള്ള കണ്ടന്റുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട് ടിവിയുടെ വില 21,999 രൂപയാണ്.

50 ഇഞ്ച് മോട്ടറോള 4 കെ സ്മാർട്ട് ടിവി (50-inch Motorola 4K Smart TV)

50 ഇഞ്ച് മോട്ടറോള 4 കെ സ്മാർട്ട് ടിവി (50-inch Motorola 4K Smart TV)

50 ഇഞ്ച് മോട്ടറോള 4 കെ ടിവിക്ക് ഫ്ലിപ്പ്കാർട്ടിൽ 33,999 രൂപയാണ് വില. സിറ്റി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഉൾപ്പെടെയുള്ള മികച്ച ഓഫറുകൾ ഈ സ്മാർട്ട് ടിവി വാങ്ങുമ്പോൾ ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെയും ഈ സ്മാർട്ട് ടിവി സ്വന്തമാക്കാം. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, യൂട്യൂബ് പോലുള്ള അപ്ലിക്കേഷനുകൾ ഈ ടിവി സപ്പോർട്ട് ചെയ്യുന്നു. 3840 x 2160 പിക്‌സൽ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന ഈ ആൻഡ്രോയിഡ് ടിവിക്ക് 30W സൗണ്ട് ഔട്ട്‌പുട്ട് ഉണ്ട്. ഇതിന്റെ പാനൽ 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം ഒരു വയർലെസ് ഗെയിംപാഡും ലഭിക്കും.

43 ഇഞ്ച് സാംസങ് സൂപ്പർ 6 4 കെ സ്മാർട്ട് ടിവി (43-inch Samsung Super 6 4K Smart TV)

43 ഇഞ്ച് സാംസങ് സൂപ്പർ 6 4 കെ സ്മാർട്ട് ടിവി (43-inch Samsung Super 6 4K Smart TV)

43 ഇഞ്ച് സാംസങ് സൂപ്പർ 6 4 കെ സ്മാർട്ട് ടിവി 41,990 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ ഈ ടിവി 35,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫുൾ എച്ച്ഡി ടിവികളേക്കാൾ നാലിരട്ടി പിക്‌സൽസുള്ള 4 കെ യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ടിവിയുടെ പ്രധാന സവിശേഷത. ഈ ടിവിയിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് എവിടെ നിന്നും കണ്ടന്റുകൾ ടിവിയിലേക്ക് ലൈവായി പ്രക്ഷേപണം ചെയ്യാൻ സാധിക്കുന്ന ലൈവ് കാസ്റ്റ് സവിശേഷതയും നൽകിയിട്ടുണ്ട്.

ഓഡിയോ

ടിവിയുടെ മൊത്തത്തിലുള്ള ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സാംസങ് ഒരു ട്യൂൺ സ്റ്റേഷനും ഇതിൽ ചേർത്തിട്ടുണ്ട്. ടിവിയിലെ സ്‌ക്രീൻ മിററിംഗ് ഫംഗ്ഷനിലൂടെ ഫോണിൽ നിന്ന് ടിവിയിലേക്ക് കണ്ടന്റുകൾ പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നു. മികച്ച ഗെയിമിങ് അനുഭവവും 60,000+ ടൈറ്റിൽ കണ്ടന്റുകളിലേക്കുള്ള ആക്സസും ഈ സ്മാർട്ട് ടിവിയുടെ സവിശേഷതകളാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളും ഈ സ്മാർട്ട് ടിവിയിൽ സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
Flipkart is hosting TV Days sale on its platform. During this sale, interested buyers can get 10 percent instant savings on Citi Credit and Debit cards. There are more than 15 Smart and non-Smart TV options available during the Flipkart TV Days sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X