മികച്ച ഫീച്ചറുകളുമായി ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

|

വെയറബിൾസ് വിപണിയിലെ ജനപ്രീയ ബ്രാന്റായ ഫോസിലിന്റെ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ച് മികച്ച സവിശേഷതകളോടെയാണ് വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോസിൽ ജെൻ 5ന്റെ തുടർച്ചയായിട്ടാണ് ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ച് വരുന്നത്. മുൻഗാമിയെപ്പോലെ പുതിയ മോഡലും അമോലെഡ് പാനലുള്ള വൃത്താകൃതിയിലുള്ള ഡയലുമായിട്ടാണ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4100 പ്ലസ് പ്രോസസ്സറും, ധാരാളം സ്റ്റോറേജ് സ്പെയ്സും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. നിരവധി കണക്റ്റിവിറ്റിയും ഓപ്ഷനുകളും ഹെൽത്ത് ഫീച്ചറുകളും ഡിവൈസിൽ ഉണ്ട്.

 

ഫോസിൽ ജെൻ 6: സവിശേഷതകൾ

ഫോസിൽ ജെൻ 6: സവിശേഷതകൾ

ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ച് വരുന്നത് 416 x 416 പിക്സൽ റെസല്യൂഷനുള്ള 1.28 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ്. ഈ അമോലെഡ് പാനലിൽ ഓൾവേയ്സ് ഓൺ ഫീച്ചറുണ്ട്. രണ്ട് വലുപ്പങ്ങളിലാണ് ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ച് ലഭ്യമാകുന്നത്. 42 എംഎം, 44 എംഎം എന്നിവയാണ് ഈ വലിപ്പങ്ങൾ. വാച്ചിൽ വലതുവശത്ത് മൂന്ന് ബട്ടണുകളാണ് നൽകിയിട്ടുള്ളത്. മുകളിലും താഴെയുമുള്ള ബട്ടണുകൾ നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ് മധ്യഭാഗത്തുള്ള ബട്ടൺ റോട്ടേറ്റിങ് ക്രൌൺ ആയി പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി പിടിച്ചെടുക്കാൻ റെഡ്മി, പുതിയ സ്മാർട്ട് ടിവിയുടെ വില 15,999 രൂപ മുതൽഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി പിടിച്ചെടുക്കാൻ റെഡ്മി, പുതിയ സ്മാർട്ട് ടിവിയുടെ വില 15,999 രൂപ മുതൽ

സ്നാപ്ഡ്രാഗൺ വെയർ 4100 പ്ലസ്
 

ഫോസിൽ ജെൻ 6 വാച്ച് പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ വെയർ 4100 പ്ലസ് പ്രോസസറിന്റെ കരുത്തിലാണ്. ഫോസിൽ ജെൻ 5ന്റെ വെയർ 2100 പ്രോസസറിനേക്കാൾ 30 ശതമാനം മികച്ച പെർഫോമൻസ് നൽകുന്ന പ്രോസസറാണ് സ്നാപ്ഡ്രാഗൺ വെയർ 4100 പ്ലസ്. ഫോസിൽ പുതിയ സ്മാർട്ട് വാച്ചിൽ വെയർ ഒഎസ് 2 ആണ് നൽകിയിട്ടുള്ളത്. ഇതിന് അടുത്ത വർഷം വെയർ ഒഎസ് 3 അപ്‌ഡേറ്റ് ലഭിക്കുകയും ചെയ്യും. സ്മാർട്ട് വാച്ചിൽ ഹാൻഡ്സ് ഫ്രീ ഉപയോഗത്തിനായി ഗൂഗിൾ അസിസ്റ്റന്റ് നൽകിയിട്ടുണ്ട്.

ഫോസിൽ ജെൻ 6ൽ കോളുകൾ എടുക്കാം

ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ചിലെ സ്റ്റോറേജും ശ്രദ്ധേയമാണ്. വാച്ചിൽ 1 ജിബി റാമും 8 ജിബി സ്റ്റോറേജ് സ്പെയ്‌സുമാണ് ഫോസിൽ നൽകിയിട്ടുള്ളത്. എവിടെയായിരുന്നാലും ഫോണിൽ വരുന്ന കോളുകൾ എടുത്ത് സംസാരിക്കാൻ വാച്ചിൽ ഒരു സ്പീക്കറും മൈക്രോഫോണും ഉണ്ട്. ബ്ലഡ് ഓക്സിജൻ എസ്പിഒ2 സെൻസർ, ഹൃദയമിടിപ്പ് മോണിറ്റർ, പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ എന്നിവ പോലുള്ള ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകളും ഫോസിൽ ജെൻ 6 വാച്ചിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി പെയർ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

വായന ഇഷ്ടമുള്ളവർക്കായി പുതിയ കിൻഡിൽ ഡിവൈസുകൾ ഇന്ത്യയിലെത്തിവായന ഇഷ്ടമുള്ളവർക്കായി പുതിയ കിൻഡിൽ ഡിവൈസുകൾ ഇന്ത്യയിലെത്തി

കണക്റ്റിവിറ്റി

ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ചിൽ 3ATM വാട്ടർ റെസിസ്റ്റൻസ് ആണ് ഉള്ളത്. ബ്ലൂടൂത്ത് 5.0, Wi-Fi, NFC SE എന്നിവയുൾപ്പെടെ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിൽ ഉണ്ട്. സ്മാർട്ട് വാച്ചിലെ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. വെറും 30 മിനിറ്റ് ചാർജിംഗിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് സാധിക്കും. മാറ്റി ഉപയോഗിക്കാവുന്ന സ്ട്രാപ്പുകളുള്ള ഈ സ്മാർട്ട് വാച്ചിൽ നോട്ടിഫിക്കേഷൻ, സ്മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കാനുള്ള ഫീച്ചർ, കലണ്ടർ അലേർട്ടുകൾ എന്നിവയുണ്ട്. നിരവധി വാച്ച് ഫെയ്സുകളും ആപ്പുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നു.

ഫോസിൽ ജെൻ 6: വിലയും ലഭ്യതയും

ഫോസിൽ ജെൻ 6: വിലയും ലഭ്യതയും

ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ചിന്റെ മെറ്റൽ സ്ട്രാപ്പ് ഓപ്ഷനുകൾക്ക് 24,995 രൂപയാണ് വില. സിലിക്കൺ സ്ട്രാപ്പുകൾക്ക് 23,995 രൂപ വിലയുണ്ട്. സെപ്റ്റംബർ 25 മുതൽ ഈ സ്മാർട്ട് വാച്ച് പ്രീ ഓർഡറുകൾക്കായി ലഭ്യമാകും. ഡിവൈസ് സെപ്റ്റംബർ 27 മുതൽ വിൽപ്പനയ്‌ക്കെത്തും. ഫോസിലിന്റെ ഓൺലൈൻ സ്റ്റോറിലും ആമസോൺ ഇന്ത്യയിലും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും മാത്രമായിരിക്കും ഈ സ്മാർട്ട് വാച്ചിന്റെ വിൽപ്പന നടക്കുന്നത്.

ആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങിആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
Fossil, a popular brand in the wearables market, has launched a new smartwatch in the Indian market. The new Fossil Gen 6 smartwatch comes with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X