ഫോക്സ്ഫിറ്റ് പൾസ് എസ്1, ഫോക്സ്ഫിറ്റ് അമേസ് ആർ1 എന്നിവയുമായി ഫോക്സിൻ ബ്രാന്റ് സ്മാർട്ട് വാച്ച് വിപണിയിലെത്തി
ഐടി, മൊബൈൽ ആക്‌സസറികൾ, ഇമേജിംഗ് കൺസ്യൂമബിൾസ് എന്നീ പ്രൊഡക്ടുകൾ പുറത്തിറക്കിയിരുന്ന ഫോക്‌സിൻ സ്മാർട്ട് വാച്ച് വിപണിയിലേക്ക് ചുവടുവച്ചു. ഫോക്സ്ഫിറ്റ് പൾസ് എസ്1, ഫോക്സ്ഫിറ്റ് അമേസ് ആർ1 എന്നിങ്ങനെ രണ്ട് സ്മാർട്ട് വാച്ചുകളാണ് കമ്പനി പുറത്തിറക്കിയത്. ആരോഗ്യത്തിൽ ശ്രദ്ധകൊടുക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന നിരവധി ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്.

കൊറോണ കാരണം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വന്ന വലിയൊരു വിഭാഗം ആളുകൾ ഇന്ത്യൻ വിപണിയിൽ ഉണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഫിറ്റ്നസ് ട്രാക്കറുകളുള്ള സ്മാർട്ട് വാച്ചുകളുടെയും ബാൻഡുകളുടെയും വൻതോതിലുള്ള വിൽപ്പന. ഇത്തരമൊരു സാഹചര്യത്തിലാണ് ഫോക്സിൻ സ്മാർട്ട്വാച്ച് വിപണിയിലേക്ക് ചുവട് വെക്കുന്നത്.

ഉപഭോക്താക്കളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളെല്ലാം നൽകുകയും ശാരീരിക ക്ഷമത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന മികച്ച സ്മാർട്ട് വാച്ചുകളാണ് ഫോക്സ്ഫിറ്റ് പൾസ് എസ്1, ഫോക്സ്ഫിറ്റ് അമേസ് ആർ1 എന്നിവ. വിശാലമായ വ്യൂ ആംഗിൾ, ഫുൾ ടച്ച് സ്‌ക്രീൻ, മികച്ച ഡിസ്‌പ്ലേ ക്വാളിറ്റി എന്നിവയാണ് ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ചുകളുടെ പ്രധാന സവിശേഷതകൾ.

നിരീക്ഷണ ട്രാക്കറുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഉറക്കം എന്നിവ നിരീക്ഷിച് ശാരീരിക ക്ഷമത കൃത്യമായി മനസ്സിലാക്കുവാനും ആരോഗ്യം കൂടുതൽ ശ്രദ്ധയോടെ സുക്ഷിക്കാനും തടി നിയന്ത്രിക്കുവാനും ഫോക്സിൻ സ്മാർട്ട് വാച്ചുകൾ സഹായിക്കും. ഫോക്സ്ഫിറ്റ് പൾസ് എസ്1 സ്മാർട്ട് വാച്ചിന് 3999 രൂപയാണ് വില. ഫോക്സ്ഫിറ്റ് അമേസ് ആർ1 സ്മാർട്ട് വാച്ചിന് 4999 രൂപ വിലയുണ്ട്.

ഫോക്സ്ഫിറ്റ് പൾസ് എസ്1, ഫോക്സ്ഫിറ്റ് അമേസ് ആർ1 എന്നീ വാച്ചുകളിൽ IP68 വാട്ടർപ്രൂഫ് മെറ്റൽ ബോഡിയാണ് നൽകിയിട്ടുള്ളത്. കസ്റ്റം വാച്ച് ഫെയ്സുകളും സ്കിൻ ഫ്രണ്ട്‌ലി സ്ട്രാപ്പുകളും ഈ സ്മാർട്ട് വാച്ചുകളുടെ പ്രത്യേകതയാണ്. ഫിറ്റ്‌നെസിൽ താല്പര്യമുള്ള ആളുകളെ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട് വാച്ച വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ഹാർട്ട് റേറ്റ് ട്രാക്കർ, ബ്ലഡ് ഓക്സിജൻ ട്രാക്കർ, മൾട്ടിസ്‌പോർട്ട് മോഡുള്ള പെഡോമീറ്റർ എന്നിങ്ങനെയുള്ള സവിശേഷതകളും ഈ സ്മാർട്ട് വാച്ചുകൾക്ക് ഉണ്ട്.

കൊൽക്കത്ത ആസ്ഥാനമായുള്ള ബാലാജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡാണ് ഫോക്‌സിൻ. ഐടി പെരിഫെറലുകൾ, മൊബൈൽ ആക്‌സസറികൾ, ഇമേജിംഗ് കൺസ്യൂമബിൾസ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഈ ബ്രാന്റ് വിപണിയിലെത്തിക്കുന്നു. സാംസങ്, തോഷിബ, ലെനോവോ, മൈക്രോൺ കിയോക്സിയ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ദേശീയ തലത്തിലുള്ള വിതരണക്കാർ കൂടിയാണ് ബാലാജി സൊല്യൂഷൻസ്.


Click it and Unblock the Notifications








