ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ്
ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്ജറ്റ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ നിങ്ങൾക്ക് ഇപ്പോൾ ലാപ്‌ടോപ്പുകൾ, ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയടക്കമുള്ള ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിലും വിലക്കിഴിവുകളിലും സ്വന്തമാക്കാൻ സാധിക്കും. ഉൽപ്പന്നങ്ങൾക്ക് മികച്ച ഡീലുകളും കിഴിവുകളുമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ട് ദി ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ സ്വന്തമാക്കാവുന്ന ഉത്പന്നങ്ങൾ നോക്കാം.

കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്
ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പമുള്ളതും കാണാൻ ഭംഗിയുള്ളതുമായ ലാപ്ടോപ്പുകൾ കനം കുറഞ്ഞവയും ഭാരം കുറഞ്ഞവയുമായിരിക്കും. ഇത്തരം ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിന്റെ ദി ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ 30 ശതമാനം വരെ കിഴിവോടെ ലഭ്യമാകും. ഇത്തരം ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച അവസരമാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഇത്തരം ലാപ്ടോപ്പുകൾ പ്രയോജനപ്പെടും.

399 രൂപ മുതലുള്ള വിലയിൽ ഹെഡ്‌ഫോണുകൾ
മികച്ച ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക എന്നത് ഇന്നത്തെ കാലത്ത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. യാത്രകളിലും മറ്റും വീഡിയോ സ്ട്രീം ചെയ്യാനോ പാട്ട് കേൾക്കാനോ നമ്മൾ ഇത്തരം ഹെഡ്ഫോണുകൾ ഉപയോഗിക്കാറുണ്ട്. നിങ്ങളൊരു പുതിയ ഹെഡ്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. പരിമിത കാലത്തേക്ക് ഫ്ലിപ്പ്കാർട്ടിന്റെ ഗാഡ്‌ജെറ്റ് സെയിലിലൂടെ ഹെഡ്ഫോണുകൾ 399 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

129 രൂപ മുതലുള്ള വിലയിൽ മൊബൈൽ കവറുകൾ
സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും വാങ്ങേണ്ട ഉത്പന്നമാണ് കവറുകൾ. നമ്മുടെ ഫോൺ വീണ് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കവറുകൾ സഹായിക്കുന്നുണ്ട്. നിരവധി ഡിസൈനിലുള്ള കവറുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ വൻ വിലക്കിഴിവോടെ നിങ്ങൾക്ക് മൊബൈൽ കവറുകളും കേസുകളും ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്ജറ്റ് സെയിലിലൂടെ ജനപ്രിയ സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾക്കായുള്ള കവറുകൾ നിങ്ങൾക്ക് ഇപ്പോൾ വെറും 129 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

6,999 രൂപ മുതലുള്ള വിലയിൽ ഫിറ്റ്ബിറ്റ് സ്മാർട്ട് വാച്ചുകൾ
സ്മാർട്ട് വാച്ചുകൾ സ്മാർട്ട്ഫോണുകൾ പോലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. ഹെൽത്ത് ട്രാക്കിങ് സൌകര്യങ്ങൾക്കും സ്റ്റൈലിനും പേര് കേട്ട വെയറബിൾസ് ആണ് ഫിറ്റ്ബിറ്റ് സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും. ഇവ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്ജറ്റ് സെയിലിലൂടെ നിങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ ഫിറ്റ്ബിറ്റ് സ്മാർട്ട് വാച്ച് 6,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് വളരെ മികച്ച ഡീലാണ്. പല ഫീച്ചറുകളുമുള്ള മികച്ച സ്മാർട്ട് വാച്ചുകളാണ് ഫിറ്റ്ബിറ്റ് പുറത്തിറക്കിയിട്ടുള്ളത്.

ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്
എല്ലാ ഗെയിമർമാരും ആഗ്രഹിക്കുന്ന കാര്യമാണ് മികച്ച ഗെയിമിങ് ലാപ്ടോപ്പുകൾ വാങ്ങുക എന്നത്. സാധാരണ ലാപ്ടോപ്പുകളിൽ മികച്ച ഗെയിമുകൾ കളിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. കരുത്തും കൂളിങ് സിസ്റ്റവും മികച്ച ഡിസ്പ്ലെയുമെല്ലാമുള്ള ലാപ്ടോപ്പുകളാണ് ഇതിനായി ആവശ്യം നിങ്ങൾ ഗെയിം കളിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം. ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിൽ സമയത്ത് 40 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഇത് മുൻനിര ബ്രാന്റുകളിൽ നിന്നുള്ള ഗെയിമിങ് ലാപ്ടോപ്പുകൾ പകുതിയോളം വിലക്കിഴിവിൽ ലഭ്യമാക്കുന്നു.

2,999 രൂപ മുതലുള്ള വിലയിൽ ഹോം തിയറ്ററുകൾ വാങ്ങാം
വീട്ടിലിരുന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലും മറ്റുമായി സിനിമ കാണുന്ന ആളുകളാണ് ഇപ്പോൾ നമ്മളെല്ലാം. തിയ്യറ്ററുകൾ അടച്ചിട്ടിരുന്ന കാലത്തിന് ശേഷം മിക്കവാറും ആളുകൾക്ക് പുതിയ സിനിമകൾ പോലും വീട്ടിൽ സ്ട്രീം ചെയ്യാൻ താല്പര്യം ഉണ്ടായിരിക്കും. ഇത്തരം അവസരത്തിൽ മികച്ച ഓഡിയോ സിസ്റ്റം നമ്മുടെ വീടുകളിൽ ആവശ്യമാണ്. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്ജറ്റ് സെയിൽ സമയത്ത് നിങ്ങൾക്ക് ആധുനിക ഹോം തിയേറ്റർ സംവിധാനം വെറും 2,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് വളരെ മികച്ചൊരു ഡീലാണ്.


Click it and Unblock the Notifications








