ജീവിതശൈലിയും ആരോഗ്യവും ക്രമീകരിക്കാൻ സഹായിക്കുന്ന ഓപ്പോ ബാൻഡ് സ്റ്റെയിൽ വരുന്നു

|
ജീവിതശൈലിയും ആരോഗ്യവും ക്രമീകരിക്കാൻ ഓപ്പോ ബാൻഡ് സ്റ്റെയിയിൽ വരുന്നു

കഴിഞ്ഞ ഒരു വർഷം മുഴുവൻ ലോകം ലോക്ക്ഡൌണിലായതിനാൽ സാങ്കേതികവിദ്യ ആളുകളുടെ ഫിറ്റ്നസ് കാര്യങ്ങളിൽ ശ്രദ്ധകൊടുക്കുന്ന അവസരമാണ് ഇത്. ആളുകൾ ആരോഗ്യത്തിൽ ശ്രദ്ധകൊടുക്കുമ്പോൾ വ്യായാമത്തെ കുറിച്ചും ബേൺ ചെയ്ത കലോറിയെ കുറിച്ചും വ്യക്തമായ അറിവ് ലഭിക്കുക എന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ അറിയാനും ആളുകൾക്ക് താല്പര്യമുണ്ട്. അതുകൊണ്ട് തന്ന നിരവധി ഫീച്ചറുകളുമായാണ് ഓപ്പോ അതിന്റെ പുതിയ ഫിറ്റ്നസ് ബാൻഡായ ബാൻഡ് സ്റ്റൈയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. എസ്പിഒ2 ഉൾപ്പെടെയുള്ള മെഡിക്കൽ, ഫിറ്റ്നസ് പാരാമീറ്ററുകൾ ട്രാക്കുചെയ്യാൻ ഈ ബാൻഡ് സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് തത്സമയം ട്രാക്കുചെയ്യുന്നത് വർക്ക്ഔട്ടുകൾ കൂടുതൽ ഫലപ്രദമാക്കും. ഇതിനൊപ്പം തന്നെ വരാനിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും ഇത് സഹായിക്കും. ഓപ്പോ എഫ്19 പ്രോ സീരീസിനൊപ്പം 2021 മാർച്ച് 8ന് ഓപ്പോ ബാൻഡ് സ്റ്റൈൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ആരോഗ്യത്തിൽ ശ്രദ്ധയുള്ള എല്ലാ ആളുകൾക്കും അത്യാവശ്യമായ കാര്യങ്ങളും ഫിറ്റ്‌നസിൽ താല്പര്യമുള്ള ആളുകൾക്ക് വേണ്ട ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്. 12 വർക്ക് ഔട്ട് മോഡുകളും മറ്റ് നിരവധി സ്മാർട്ട് ഫംഗ്ഷനുകളും വ്യായാമം ചെയ്യുന്നവർക്ക് വർക്ക് ഔട്ട് ട്രാക്കുചെയ്യാൻ സഹായിക്കുന്നു. ഉപയോക്താക്കളുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിനുള്ള സംവിധാനവും ഈ ബാൻഡിൽ ഉണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഈ ബാൻഡ് സഹായിക്കും. കൊവിഡ്-19 പാൻഡെമിക് സമയത്ത് എസ്പിഒ2 മോണിറ്ററിംഗ് വളരെ പ്രസക്തമായ ഒരു സവിശേഷതയാണ്. ഇതിലൂടെ വളരെ എളുപ്പത്തിൽ വീട്ടിലിരുന്ന് തന്നെ രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാൻ സാധിക്കും.

ബിൽറ്റ്-ഇൻ ഒപ്റ്റിക്കൽ ബ്ലഡ് ഓക്സിജൻ സെൻസറിലൂടെ ഓപ്പോ ബാൻഡ് സ്റ്റൈലിന് ഉപയോക്താവിൻറെ എട്ട് മണിക്കൂർ സ്ലീപ്പ് സൈക്കിൾ നിരീക്ഷിക്കാനും 28,800 തവണ വരെ നിർത്താതെ എസ്പിഒ2 നിരീക്ഷിക്കാനും സാധിക്കും. ഈ ബാൻഡ് ഓക്സിജൻ സാച്ചുറേഷൻ, ശ്വസന നിരക്ക് എന്നിവ നിരീക്ഷിച്ച് മികച്ച ഉറക്ക ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഉപയോക്താക്കൾക്ക് ആവശ്യമായ ഫീഡ്‌ബാക്ക് നൽകുകയും ചെയ്യും.

ജീവിതശൈലിയും ആരോഗ്യവും ക്രമീകരിക്കാൻ ഓപ്പോ ബാൻഡ് സ്റ്റെയിയിൽ വരുന്നു

ഓപ്പോ ബാൻഡ് സ്റ്റെയിലിലുള്ള മറ്റൊരു മികച്ച സവിശേഷത ഇൻബിൾഡ് ഒപ്റ്റിക്കൽ ഹാർട്ട് ബീറ്റ് മോണിറ്ററാണ്. ഇത് ഉപയോക്താവിൻറെ ഹൃദയമിടിപ്പ് മുഴുവൻ സമയവും ട്രാക്ക് ചെയ്യും. ഇതിലൂടെ ഹൃദയമിടിപ്പ് വളരെ കുറവാണെങ്കിലും പെട്ടെന്ന് വളരെ ഉയർന്നുവെങ്കിലും ഓപ്പോ ബാൻഡ് സ്റ്റൈൽ വൈബ്രേറ്റ് ചെയ്യുകയും ഹൃദയമിടിപ്പിലെ പ്രശ്നത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഇത് മികച്ചൊരു ഫീച്ചറാണ്. വ്യായാമ വേളയിൽപ്പോലും നിങ്ങളുടെ ശരീരത്തെ കൃത്യമായി നിരീക്ഷിക്കുകയും അമിത വ്യായാമത്തെ കുറിച്ച് അറിയിച്ച് നൽകുകയും ചെയ്യുന്നു.

ഓപ്പോയുടെ രീതി അനുസരിച്ച് മികച്ച സ്റ്റൈലിഷ് ഡിസൈനിൽ തന്നെയാണ് ഈ ഡിവൈസും പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ്, വാനില എന്നീ രണ്ട് സ്റ്റൈലിഷ് നിറങ്ങളിൽ ഈ ബാൻഡ് പുറത്തിറങ്ങും. ഈ റിസ്റ്റ്ബാൻഡിൽ 360 ഡിഗ്രി സെറ്റിങ്സ് നടത്താൻ സാധിക്കും. പ്രീമിയം ലുക്കിങ് മെറ്റൽ ബക്കിൾ ഡിസൈനും ഓപ്പോ ബാൻഡ് സ്റ്റെയിലിനുണ്ട്. മനോഹരമായ 1.1 ഇഞ്ച് ഫുൾ കളർ സ്‌ക്രീൻ +2.5 ഡി കർവ്ഡ്-സർഫേസ് സ്‌ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസ്, 40-ലധികം വൈവിധ്യമാർന്ന വാച്ച് ഫെയ്‌സുകൾ എന്നിവ ഈ വെയറബിളിന്റെ സവിശേഷതയാണ്. ഓപ്പോ ബാൻഡ് സ്റ്റൈൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഫുൾ പാക്കേജ് തന്നെ നൽകുന്നു.

ഫിറ്റ്‌നെസ് വ്യവസായത്തിന്റെ ഏറ്റവും വലിയ സഹായിയായി ഇന്ന് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുണ്ട്. ഇതിനകം തന്നെ ഓപ്പോ ഈ മേഖലയിലെ മികച്ച ബ്രാൻഡായി മാറി. സമഗ്രമായ ഫിറ്റ്‌നസ് എന്ന ഉപയോക്താക്കളുടെ ആവശ്യത്തിന് ഓപ്പോ സഹായകമാവുന്നു. ഓപ്പോ ബാൻഡ് സ്റ്റൈൽ ഒരു അടിസ്ഥാന ഫിറ്റ്നസ്, ഫാഷൻ ആക്സസറി എന്നതിനേക്കൾ ഏറെ ഫീച്ചറുകളുള്ള ഡിവൈസാണ്. വിപണിയിൽ ലഭ്യമാകുന്ന ഏറ്റഴും മികച്ച ഫിറ്റ്നസ് ബാൻഡുകളിൽ ഒന്നായി ഇത് മാറുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
The OPPO Band Style will be launching in the Indian market on 8th March 2021 alongside the OPPO F19 Pro series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X