ഷവോമി എംഐ വാച്ച് റിവോൾവ് ഇപ്പോൾ 3000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഷവോമിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചായ എംഐ വാച്ച് റിവോൾവിന് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ സ്മാർട്ട് വാച്ചിന് 3000 രൂപയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എംഐ വാച്ച് റിവോൾവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 10,999 രൂപ വിലയിലാണ് ഈ വാച്ച് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഈ സ്മാർട്ട്വാച്ച് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. പുതുക്കിയ വില ഇതിനകം തന്നെ ആമസോൺ ഇന്ത്യയിലും ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് പരിമിത കാലത്തേക്കുള്ള ഓഫർ മാത്രമാണ്.

 

അമോലെഡ് ടച്ച്സ്ക്രീൻ

എംഐ വാച്ച് റിവോൾവിൽ 46 എംഎം വാച്ച് ഡയലാണ് ഉള്ളത്. ഇതിനുള്ളിൽ 1.39 ഇഞ്ച് റഔണ്ട് ആകൃതിയിലുള്ള അമോലെഡ് ടച്ച്സ്ക്രീൻ നൽകിയിട്ടുണ്ട്. ഈ ഡിസ്‌പ്ലേയ്‌ക്ക് 454 × 454 പിക്‌സൽ റെസലൂഷൻ, 326 പിപി പിപിഐ, 450 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസ് എന്നാ സവിശേഷതകളുണ്ട്. ഈ ഡിസ്പ്ലെയുടെ സുരക്ഷ്യ്ക്കായി സ്‌ക്രീനിങ് കോർണിംഗിന്റെ ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ നൽകിയിട്ടുണ്ട്. സ്മാർട്ട് വാച്ചിന്റെ സ്ട്രാപ്പിന്റെ വീതി 22 എംഎം ആണ്.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാംകൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാം

10 സ്‌പോർട്ട് മോഡുകൾ

ഓൾവേയ്സ് ഓൺ ഫീച്ചർ, 10 സ്‌പോർട്ട് മോഡുകൾ, മീഡിയ കൺട്രോൾ, നോട്ടിഫിക്കേഷൻ എന്നിവയടക്കമുള്ള നിരവധി ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട്വാച്ച് വരുന്നത്. 420 എംഎഎച്ച് ബാറ്ററി, ഹൃദയമിടിപ്പ് നിരീക്ഷിക്കൽ (പിപിജി), ജിപിഎസ്, ബ്ലൂടൂത്ത് 5.0 ബിഎൽഇ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നിവയുള്ള സ്മാർട്ട് വാച്ചിന് വെറും 40 ഗ്രാം ഭാരം മാത്രമേ ഉള്ളു. മികച്ച ഡിസൈനും ആകർഷകമായ ഡിസൈനുമുള്ള സ്മാർട്ട് വാച്ചാണ് ഇത്.

എൻട്രി ലെവൽ സ്മാർട്ട് വാച്ച്
 

എൻട്രി ലെവൽ സ്മാർട്ട് വാച്ചാണ് എംഐ വാച്ച് റിവോൾവ്. ഈ വിഭാഗത്തിലെ മിക്ക വാച്ചുകളും വലിയ ഡിസ്പ്ലേയുള്ള ഫിറ്റ്നസ് ബാൻഡുകളാണ്. എന്നാൽ ബാൻഡിനെക്കാൾ ചില ഫീച്ചറുകൾ അധികം നൽകി വാച്ച് തന്നെ തയ്യാറാക്കിയിരിക്കുകയാണ് ഷവോമി. ഈ വാച്ചിലൂടെ മ്യൂസിക്ക് പ്ലേബാക്ക് നിയന്ത്രിക്കാൻ യുഐ ഉപയോക്താവിനെ അനുവദിക്കുന്നു. പ്രീ ഇൻസ്റ്റാൾ ചെയ്ത കുറച്ച് വാച്ച് ഫെയ്സുകളുള്ള വാച്ച് നിരവധി കസ്റ്റമൈസബിൾ ഓപ്ഷനുകളും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: 35 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: 35 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇന്ത്യയിലെത്തി

ബാറ്ററി

ഒരൊറ്റ ചാർജിൽ ഏകദേശം 15 ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഡിവൈസാണ് എംഐ വാച്ച് റിവേൾവ്. ഒരു തവണ വാച്ച് ചാർജ് ചെയ്താൽ ഏകദേശം രണ്ടാഴ്ചത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്നു എന്നതിനപ്പും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഡിവൈസാണ് ഇത് എന്നതും ശ്രദ്ധേയമാണ്. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് ഈ വാച്ചിന്റെ പോരായ്മ. കോളുകൾ എടുക്കാനും ഇതിലൂടെ സാധിക്കില്ല. ഇത്തരം മികച്ച സവിശേഷതകളുള്ള സ്മാർട്ട് വാച്ചുകൾ വിപണിയിൽ ലഭ്യമാണ് എന്ന കാര്യം ശ്രദ്ധേയമാണ്.

10,000 രൂപ

പുതിയ ഓഫറിന്റെ ഭാഗമായി 3,000 രൂപ കിഴിവിൽ സ്വന്തമാക്കാവുന്ന ഷവോമി എംഐ വാച്ച് റിവോൾവ് ഇപ്പോൾ ലഭിക്കുന്ന വിലയ്ക്ക് ലാഭകരമാണ്. എന്നാൽ 10,000 രൂപ വില വിഭാഗത്തിൽ മറ്റ് നിരവധി ഡിവൈസുകൾ ലഭ്യമാണ്. ഇതിൽ പലതിലും എംഐ വാച്ച് റിവോൾവിൽ ഉള്ളതിനെക്കാൾ മികച്ച ഫീച്ചറുകളും ഉണ്ട്.

കൂടുതൽ വായിക്കുക: നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
Xiaomi has announced a huge discount on the Mi watch revolve. The price of this smart watch has been reduced by Rs 3,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X