വീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾ
തിയ്യറ്ററുകൾ അടച്ചിട്ടതോടെ തിയ്യറ്ററുകളിൽ നിന്നു സിനിമ കാണുന്ന അനുഭവം മിസ് ചെയ്യുന്നവരായിരിക്കും നമ്മളിൽ പലരും. ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പുതിയ സിനിമകൾ കാണാം എങ്കിൽ പോലും വലിയ സ്ക്രീനിൽ കാണുന്നതിന്റെ അനുഭവം ലഭിക്കില്ല. ഈ പ്രശ്നത്തിന് പരിഹാരമുണ്ട്. വീട്ടിൽ തന്നെ തിയ്യറ്ററിന് സമാനമായ അനുഭവം നൽകാൻ സഹായിക്കുന്ന വലിയ ടിവി വാങ്ങിയാൽ മതി. 75 ഇഞ്ച് വലിപ്പമുള്ള കിടിലൻ ടിവികൾ തന്നെ ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമാണ്.

ഇന്ന് 75 ഇഞ്ച് ടിവി വാങ്ങുക എന്നത് മിക്ക ആളുകളുടെയും ആഗ്രഹമായിരിക്കും. എല്ലാ പ്രമുഖ കമ്പനികളും പ്രീമിയം വിഭാഗത്തിൽ 75 ഇഞ്ച് ടെലിവിഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോൺ വാങ്ങുന്ന അത്രയും തുകയ്ക്കോ അതിലും കുറച്ച് കൂടുതൽ വിലയ്ക്കോ 75 ഇഞ്ച് സ്മാർട്ട് ടിവികൾ തന്നെ സ്വന്തമാക്കാൻ സാധിക്കും. വളരെ വില കൂടിയ 75 ഇഞ്ച് ടിവികളും ഉണ്ട്. എംഐ, സോണി, സാംസങ്, എൽജി തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ കിടിലൻ ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എംഐ ക്യുഎൽഇഡി ടിവി 75
75 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള ഏറ്റവും വിലകുറഞ്ഞ 4കെ സ്മാർട്ട് ടിവിയാണ് എംഐ ക്യുഎൽഇഡി ടിവി 75. ആൻഡ്രോയിഡ് ടിവി ഒഎസുമായി വരുന്ന ഈ മോഡൽ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ എച്ച്ഡിആർ കണ്ടന്റ് സ്ട്രീമിങിനെ നേറ്റീവായി സപ്പോർട്ട് ചെയ്യുന്നു. എംഐ ക്യുഎൽഇഡി ടിവി 75ന് 1,19,999 രൂപയാണ് വില. ഇത് ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ വില കുറഞ്ഞ ടിവി തന്നെയാണ്.

സോണി ബ്രാവിയ എൽഇഡി ടിവി 75 എക്സ് 8000 എച്ച്
ഈ സ്മാർട്ട് ടിവിയുടെ പൂർണമായ പേര് സോണി ബ്രാവിയ 189.3 സെ.മീ (75 ഇഞ്ച്) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 75 എക്സ് 8000 എച്ച് എന്നാണ്. 1,79,990 രൂപയാണ് ഈ ടിവിയുടെ വില. ഇത് എംഐ ക്യുഎൽഇഡി ടിവിയേക്കാൾ വിലയേറിയതാണ് എന്നതിനൊപ്പം തന്നെ നിരവധി ഫീച്ചറുകളും അധികമായി നൽകുന്നതാണ്. മികച്ച പിക്ച്ചർ ക്വാളിറ്റിയും ഈ ടിവി നൽകുന്നു.

സാംസങ് 75 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA75TU8000KXXL
സാംസങ് 189 സെന്റിമീറ്റർ (75 ഇഞ്ച്) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി യുഎ 75 ടി യു 8000 കെഎക്സ്എക്സ്എൽ കഴിഞ്ഞ വർഷമാണ് വിപണിയിലെത്തിയത്. സാംസങിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 75 ഇഞ്ച് 4കെ ടെലിവിഷനാണിത്. ഇന്ത്യയിൽ ഈ ടിവിക്ക് 1,94,900 രൂപയാണ് വില.

സോണി ബ്രാവിയ 75 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി TV 75X9500H
സോണി ബ്രാവിയ 189.3 സെന്റിമീറ്റർ (75 ഇഞ്ച്) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 75 എക്സ് 9500 എച്ച് 75 ഇഞ്ച് സ്മാർട്ട് ടിവിയാണ്. ഇത് മികച്ച പിക്ച്ചർ ക്വാളിറ്റി നൽകുന്നൊരു ടിവിയാണ്. 2,99,900 രൂപയാണ് ഈ ടിവിയുടെ വില. ആൻഡ്രോയിഡ് ടിവി ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്.

എൽജി 75 ഇഞ്ച് 4കെ യുഎച്ച്ഡി സ്മാർട്ട് നാനോ സെൽ ടിവി 75SM9400PTA
എൽജി 189 സെന്റിമീറ്റർ (75 ഇഞ്ച്) 4 കെ യുഎച്ച്ഡി സ്മാർട്ട് നാനോ സെൽ ടിവി 75 എസ്എം 9400 പിടിഎ ഒരു പ്രീമിയം 75 ഇഞ്ച് സ്മാർട്ട് ടിവിയാണ് ഇതിൽ നാനോ സെൽ പാനലാണ് ഉപയോഗിച്ചിട്ടുള്ളത്. ഐപിഎസ് എൽസിഡി പാനലുള്ള സാധാരണ സ്മാർട്ട് ടിവികളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ദൃശ്യതീവ്രതയും അനുപാതവും നൽകുന്നു. ഈ മോഡലിന് 3,09,990 രൂപയാണ് വില.

സാംസങ് 75 ഇഞ്ച് 8 സീരീസ് 75NU8000 4K LED സ്മാർട്ട് ടിവി
75 ഇഞ്ച് സ്മാർട്ട് ടിവിയാണ് സാംസങ് 190.5 സെന്റിമീറ്റർ (75 ഇഞ്ച്) 8 സീരീസ് 75 എൻയു 8000 4 കെ എൽഇഡി സ്മാർട്ട് ടിവി. 5,99,900 രൂപയാണ് ഈ സ്മാർട്ട് ടിവിയുടെ വില. വിപണിയിൽ ലഭ്യമായ മറ്റ് 75 ഇഞ്ച് സ്മാർട്ട് ടിവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വില വളരെ കൂടുതൽ തന്നെയാണ്.

സാംസങ് (75 ഇഞ്ച്) Q800T 8K സ്മാർട്ട് ക്യുഎൽഇഡി ടിവി
സാംസങ് ക്യു800ടി 8 കെ സ്മാർട്ട് ക്യുഎൽഇഡി ടിവയിൽ 8 കെ റെസല്യൂഷനുണ്ട്. ഇത് ഉയർന്ന കോൺട്രാസ്റ്റ് റേഷ്യോ നൽകുന്ന ക്യുഎൽഇഡി ടിവി കൂടിയാണ്. ഈ സ്മാർട്ട് ടിവിക്ക് 6,99,990 രൂപയാണ് വില. ആറ് ലക്ഷം രൂപ വിലയുള്ള ടിവി എന്ന് കേട്ട് അതിശയപ്പെടേണ്ട. അത്രയ്ക്കും ക്വാളിറ്റിയും ഈ ടിവിക്ക് ഉണ്ട്.


Click it and Unblock the Notifications