കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച 5 കരോക്കെ സ്പീക്കറുകൾ

|

ബ്ലൂടൂത്ത് സ്പീക്കറുകൾ മിക്ക ആധുനിക വീടുകളിലുമുള്ള ഉത്പന്നങ്ങളാണ്. യാത്ര ചെയ്യുമ്പോഴും മറ്റും ഇത്തരം സ്പീക്കറുകൾ നമ്മൾ കൊണ്ടുനടക്കാറുണ്ട്. കരോക്കെ സ്പീക്കർ സിസ്റ്റത്തിലേക്ക് വന്നാൽ ഇത് കൂടുതൽ മികച്ചതാണ്. വീട്ടിൽ നടക്കുന്ന പാർട്ടിയും പുറത്തുള്ള ക്യാമ്പിങ് പരിപാടികൾക്കുമെല്ലാം ഇത്തരം സ്പീക്കറുകൾ ഉപയോഗിക്കാം. കരോക്കെ സ്പീക്കറിലൂടെ പാട്ട് പാടാൻ താല്പര്യമുള്ള ആളുകൾക്ക് മനോഹരമായി പാടാൻ സാധിക്കുന്നു. സാങ്കേതിക തടസ്സങ്ങളില്ലാതെ ആളുകൾക്ക് പാട്ട് പാടാനുള്ള സംവിധാനങ്ങളെല്ലാം പുതിയ സ്പീക്കറുകൾ നൽകുന്നുണ്ട്.

 

മികച്ച 5 കരോക്കെ സ്പീക്കറുകൾ

വീട്ടിലിരുന്നോ അവധിക്കാലത്ത് കുടുംബത്തെയോ സുഹൃത്തുക്കളെയോ കൂട്ടി യാത്ര ചെയ്യുമ്പോഴോ ഉപയോഗിക്കാവുന്ന വില കുറഞ്ഞതും എന്നാൽ മികച്ച സവിശേഷതകളുള്ളതുമായ കരോക്കെ സ്പീക്കറുകളുടെ പട്ടികയാണ് നമ്മളിന്ന് നോക്കുന്നത്. ഈ പോർട്ടബിൾ പാർട്ടി സ്പീക്കറുകൾ സംഗീത പ്രേമികൾക്കും ഹൗസ് പാർട്ടികൾ നടത്തുന്നവർക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. ഇന്ത്യയിൽ വാങ്ങാവുന്ന വില കുറഞ്ഞതും മികച്ച ക്വാളിറ്റിയുള്ളതുമായ കരോക്കെ സ്പീക്കറുകളാണ് നമ്മളിന്ന് നോക്കുന്നത്. നിങ്ങളോ നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളോ പാട്ട് പാടാൻ താല്പര്യമുള്ള ആളുകളാണ് എങ്കിൽ ഈ സ്പീക്കറുകൾ വാങ്ങാവുന്നതാണ്.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ഗിസ്മോർ വീൽസ് ടി1501 എൻ
 

ഗിസ്മോർ വീൽസ് ടി1501 എൻ

ഗിസ്‌മോറിൽ നിന്നുള്ള ഈ 'മെയ്ക്ക് ഇൻ ഇന്ത്യ' ട്രോളി സ്പീക്കർ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി വയർലെസ് മൈക്കും റിമോട്ടും ഉണ്ട്. നിങ്ങൾക്ക് ഹൗസ് പാർട്ടികളിൽ ഉപയോഗിക്കാൻ ഡിസ്കോ ലൈറ്റുകളും ഇതിൽ നൽകിയിട്ടുണ്ട്. കരോക്കെ സ്പീക്കർ 360-ഡിഗ്രി ഓഡിയോ നൽകുന്നു. 2000W P.M.P.O, ഡ്യുവൽ 8-ഇഞ്ച് സബ്‌വൂഫർ, 20W സ്പീക്കറുകൾ എന്നിവയെല്ലാമാണ് ഈ സ്പീക്കറിലുള്ള സവിശേഷതകൾ. ബ്ലൂടൂത്ത് എനേബിൾ ചെയ്ത ഡിവൈസിൽ നിന്ന് നിങ്ങൾക്ക് ഈ വയർലെസ് കരോക്കെ സ്പീക്കറിലേക്ക് മ്യൂസിക്ക് നേരിട്ട് സ്ട്രീം ചെയ്യാം. ഇതിൽ ടാപ്പ് കൺട്രോൾ ഉണ്ട്. 4 മണിക്കൂർ പ്ലേടൈം നൽകുന്ന 3,600 mAh ബാറ്ററി സെല്ലാണ് സ്പീക്കറിൽ നൽകിയിട്ടുള്ളത്. 3,799 രൂപയാണ് ഈ കരോക്കെ സ്പീക്കറിന്റെ വില.

ഗിസ്മോർ വീൽസ് ടി1000 പ്രോ

ഗിസ്മോർ വീൽസ് ടി1000 പ്രോ

കുറഞ്ഞ വിലയുള്ള കരോക്കെ സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഉത്പന്നമാണ് ഗിസ്മോർ വീൽസ് ടി1000 പ്രോ. 3,999 രൂപയാണ് ഈ സ്പീക്കറിന്റെ വില. ഈ പോർട്ടബിൾ ട്രോളി സ്പീക്കറിന് 8 ഇഞ്ച് വൂഫർ ഡ്രൈവറോട് കൂടിയ 10W സ്പീക്കറാണ് കമ്പനി നൽകിയിട്ടുള്ളത്. പാർട്ടി സ്പീക്കറിന് മാറ്റാവുന്ന ഓഡിയോ സെറ്റിങ്സും ഉണ്ട്. 2,200mAh ബാറ്ററി സെല്ലാണ് സ്പീക്കറിൽ നൽകിയിട്ടുള്ളത്. ഇത് 4 മണിക്കൂർ വരെ ബാറ്ററി റൺ ടൈം നൽകുന്നു. ഒരു പവർ ബാങ്ക് ഉപയോഗിച്ച് പോലും ഇത് ചാർജ് ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. മറ്റ് കരോക്കെ സ്പീക്കറുകളിൽ നിന്നും വ്യത്യസ്തമായി ടി1000 പ്രോ ഒരു വയേർഡ് മൈക്രോഫോണുമായാണ് വരുന്നത്.

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5 ലാപ്‌ടോപ്പുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5 ലാപ്‌ടോപ്പുകൾ

സൂക്ക് ലെജൻഡ്

സൂക്ക് ലെജൻഡ്

പുതുതായി ലോഞ്ച് ചെയ്ത സൂക്ക് ലെജൻഡ് ഹൗസ് പാർട്ടികളിൽ ഉപയോഗിക്കാവുന്ന മറ്റൊരു മികച്ച കരോക്കെ സ്പീക്കറാണ്. ഈ പട്ടികയിലെ മിക്ക പോർട്ടബിൾ കരോക്കെ സ്പീക്കറുകളേക്കാളും അൽപ്പം വലുതാണ് സൂക്ക് ലെജൻഡ്. ടവർ ആകൃതിയിലുള്ള സ്പീക്കറിൽ 4"x2 കോൺഫിഗറേഷനിൽ 10 ഇഞ്ച് വൂഫറിനൊപ്പം ശക്തമായ 250-വാട്ട് സ്പീക്കർ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. വയർലെസ് മൈക്രോഫോണും റിമോട്ടുമായാണ് ലെജൻഡ് വരുന്നത്. ബാസ്, എക്കോ, മൈക്ക് വോളിയം എന്നിവ നിയന്ത്രിക്കാനുള്ള ഓപ്ഷനുകൾ സ്പീക്കറിൽ നൽകിയിട്ടുണ്ട്. ഈ സ്പീക്കറിൽ ആർജിബി ലൈറ്റുകളും ഉണ്ട്. ഇത് ബ്ലാക്ക്, ബ്രൌൺ എന്നീ രണ്ട് കളർ വേരിയന്റുകളിൽ ലഭ്യമാകും. യുഎസ്ബി, ബ്ലൂടൂത്ത്, ഓക്‌സ്, എഫ്എം എന്നിവയാണ് സ്പീക്കറിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. രണ്ട് വയർഡ് മൈക്രോഫോണുകൾ അധികമായി ഉപയോഗിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 7,499 രൂപയാണ് സ്പീക്കറിന്റെ വില.

സൂക്ക് തണ്ടർ സ്റ്റോം

സൂക്ക് തണ്ടർ സ്റ്റോം

സൂക്കിൽ നിന്നുള്ള മറ്റൊരു നല്ല ഉൽപ്പന്നമാണ് തണ്ടർ സ്റ്റോം. 3,999 രൂപ വിലയുള്ള ഈ പോർട്ടബിൾ ട്രോളി സ്പീക്കറിൽ 80 വാട്ട് സ്പീക്കർ സെറ്റപ്പും ഓഡിയോ ക്രിയേറ്റ് ചെയ്യാൻ 8 ഇഞ്ച് ഡ്രൈവറും ഉണ്ട്. കരോക്കെ സ്പീക്കറിന് വയർലെസ് മൈക്കും ഉണ്ട്. ഒരു പ്രൊഫഷണൽ ക്ലാസ് ഡി ആംപ്ലിഫയർ ഇതിൽ ഉണ്ടെന്നും പറയപ്പെടുന്നു. 2,200 എംഎഎച്ച് ബാറ്ററിയാണ് തണ്ടർ സ്റ്റോമിന് കരുത്ത് നൽകുന്നത്. യുഎസ്ബി /ടിഎഫ്/ഓക്സ്/എഫ്എം, ബ്ലൂടൂത്ത് തുടങ്ങിയ മൾട്ടി-കണക്‌ടിവിറ്റി ഓപ്‌ഷനുകൾ സ്പീക്കറിൽ നൽകിയിട്ടുണ്ട്. മൊത്തത്തിൽസൂക്ക് തണ്ടർ സ്റ്റോം അതിന്റെ വിലയ്‌ക്ക് യോജിച്ച ഫീച്ചറുകൾ നൽകുന്ന മികച്ച സ്പീക്കറാണ്.

ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്

സെബ്രോണിക്സ് സെബ്-സ്പേസ് ഡെക്ക് പ്രോ വയർലെസ്

സെബ്രോണിക്സ് സെബ്-സ്പേസ് ഡെക്ക് പ്രോ വയർലെസ്

സെബ്രോണിക്സിന്റെ 40W ബൂംബോക്സ് പോർട്ടബിൾ പാർട്ടി സ്പീക്കറാണ് ഈ പട്ടികയിലെ മറ്റൊരു മികച്ച ഓപ്ഷൻ. ഈ സ്പീക്കർ നിലവിൽ ആമസോണിൽ 6,299 രൂപയ്ക്കാണ് വിൽക്കുന്നത്. സെബ്രോണിക്സ് സെബ്-സ്പേസ് ഡെക്ക് പ്രോ വയർലെസ് സ്പീക്കറിൽ എൽഇഡി ഡിസ്‌പ്ലേ, ആർജിബി ലൈറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളുണ്ട്. വയർലെസ് മൈക്കും റിമോട്ട് കൺട്രോൾ ഫംഗ്‌ഷണാലിറ്റിയം സ്പീക്കറിൽ സെബ്രോണിക്സ് നൽകിയിട്ടുണ്ട്. യുഎസ്ബി, എസ്ഡി കാർഡ്, ഓക്സ്, മൈക്ക്-ഇൻ, എഫ്എം എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയാണ് ഈ സ്പീക്കറിലുള്ളത്. ഒരു ഫുൾ ചാർജിൽ 6.6 മണിക്കൂർ ബാറ്ററി ബാക്ക്അപ്പ് നൽകുന്ന സ്പീക്കറാണ് ഇത്.

Most Read Articles
Best Mobiles in India

English summary
There are many great karaoke speakers available in the Indian market. Take a look at the top five karaoke speakers in the budget price category and their features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X