കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഗൂഗിൾ പിക്സൽ വാച്ച് വൈകാതെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ വാച്ചിന്റെ ചിത്രങ്ങൾ ലീക്ക് ആയി. ഈ ചിത്രങ്ങളിൽ നിന്നും മികച്ച ഫീച്ചറുകളും ഡിസൈനുമുള്ള ഡിവൈസായിരിക്കും ഗൂഗിൾ പിക്സൽ വാച്ച് എന്ന് ഉറപ്പിക്കാം. ഗൂഗിൾ സ്വന്തമായൊരു സ്മാർട്ട് വാച്ച് വികസിപ്പിക്കുകയാണെന്ന് വാർത്തകൾ പുറത്ത് വന്നിട്ട് വളരെ കാലമായി. ഒരു പ്രശസ്ത ടിപ്‌സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ടിൽ ഈ വാച്ചിന്റെ റെൻഡർ വിവരങ്ങൾ വെളിപ്പെടുത്തിയി്ടുണ്ട്. മികച്ച സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ജോൺ പ്രോസ്സർ
 

പ്രശസ്ത ടിപ്‌സ്റ്ററും ടെക് അനലിസ്റ്റുമായ ജോൺ പ്രോസ്സർ ആണ് ഗൂഗിൾ പിക്‌സൽ വാച്ചിന്റെ ആദ്യ റെൻഡറുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ സ്മാർട്ട് വാച്ചിൽ വലിയ വൃത്താകൃതിയിലുള്ള ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിവൈസിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം അതിലെ ഫിസിക്കൽ ക്രൌൺ ആണ്. ഇത് സാധാരണ അനലോഗ് വാച്ചുകളിൽ കാണുന്നതിന് സമാനമാണ്. ഗൂഗിൾ സ്മാർട്ട് വാച്ചിനായി സാംസങിന്റെയും ആപ്പിളിന്റെയും ഡിവൈസുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട് എനന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തി

സ്ട്രാപ്പ്

ലീക്കായ ചിത്രങ്ങളിൽ ശ്രദ്ധിച്ചാൽ വാച്ച് കേസിന്റെ ചുറ്റുമുള്ള വ്രാപ്പ് സാംസങ് ഗാലക്‌സി വാച്ച് ആക്റ്റീവ് 2 സ്മാർട്ട് വാച്ചിൽ കണ്ടതിന് സമാനമാണ്. സിലിക്കണോ സോഫ്റ്റ് റബ്ബർ സ്ട്രാപ്പുകളോ ആണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് ആപ്പിൾ വാച്ച് 6നോട് സാമ്യത പുലർത്തുന്നതാണ്. ഗൂഗിൾ പിക്‍സൽ വാച്ച് വളരെ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ സൂചനയാണ് ഡിസൈൻ എന്നും റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. വിപണിയിലെ മിക്ക സ്മാർട്ട് വാച്ചുകളേക്കാളും മെലിഞ്ഞ വാച്ച് കേസായിരിക്കും ഇതിന്റേത് എന്നാണ് സൂചനകൾ.

പ്രോസസർ

ലീക്കായ ചിത്രങ്ങളിൽ നിന്നും ഇതുവരെ വാച്ചിന്റെ പ്രോസസറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ഫോസിൽ വാച്ചുകൾ, ഓപ്പോ വാച്ച് എന്നിങ്ങനെയുള്ള ചില ജനപ്രിയ സ്മാർട്ട് വാച്ചുകൾക്ക് കരുത്ത് നൽകുന്ന ഗൂഗിളിന്റെ സ്വന്തം ചിപ്‌സെറ്റും വിയർ‌ഒഎസുമായിട്ടായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത് എന്നാണ് സൂചനകൾ. ഈ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല. ഇവ യഥാർത്ഥ ഡിവൈസിന്റെ ചിത്രങ്ങളും അല്ല.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട് മോണിറ്റർ എം5, സ്മാർട്ട് മോണിറ്റർ എം7 എന്നിവ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട് മോണിറ്റർ എം5, സ്മാർട്ട് മോണിറ്റർ എം7 എന്നിവ ഇന്ത്യൻ വിപണിയിലെത്തി

ഡിജിറ്റൽ വേർഷൻ
 

പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ യഥാർത്ഥ ചിത്രങ്ങളുടെ ഡിജിറ്റൽ വേർഷനാണ്. ഇതിലൂടെ സ്മാർട്ട് വാച്ചുമായി ബന്ധപ്പെട്ട ചില സൂചനകൾ ലഭിക്കുന്നു. പക്ഷേ ഇത് പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല. ഇനി ഇത് മാറാനും സാധ്യത ഏറെയാണ്. ഗൂഗിൾ ഔദ്യോഗികമായി ഇക്കാര്യത്തിൽ എന്തെങ്കിലും സ്ഥിരീകരണം നടത്തുന്നത് വരെ ഇപ്പോൾ ലഭിച്ച വിവരങ്ങൾ മാത്രമേ നമ്മുടെ പക്കൽ ഉള്ളു. ഈ സ്മാർട്ട് വാച്ചിന്റെ റിലീസ് തീയതി ഒക്ടോബറിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൂഗിൾ പിക്സൽ 6ന്റെ ലോഞ്ചിന് ഒപ്പം തന്നെയായിരിക്കും പിക്സൽ വാച്ചും പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഗൂഗിൾ ഇതുവരെ പിക്സൽ 6ന്റെ ലോഞ്ചും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. വൈകാതെ തന്നെ ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടായേക്കും. എന്തായാലും പിക്സൽ വാച്ച് സ്മാർട്ട് വാച്ച് വിപണിയിൽ ജനപ്രീതി നേടുമെന്ന കാര്യം ഉറപ്പാണ്. കിടിലൻ ഫീച്ചറുകളുമായി തന്നെ ആയിരിക്കും ഈ വാച്ച് പുറത്തിറങ്ങുന്നത്.

കൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Pictures of the watch have been leaked amid reports that the Google Pixel Watch will be released soon. The Google Pixel Watch is sure to be the device with the best features and design from these images.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X