യാത്ര ചെയ്യുന്നവർ വാങ്ങിയിരിക്കേണ്ട ഗാഡ്ജറ്റുകൾ ഇവയാണ്

|

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത ആളുകൾ കുറവായിരിക്കും. യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കൊണ്ടുപോകണം എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. പരമാവധി സാധനങ്ങൾ കുറച്ച് കൊണ്ടുപോകുന്നതാണ് നല്ലത്. എന്നാൽ ആവശ്യമുള്ളതെല്ലാം എടുക്കുകയും വേണം. യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകാവുന്ന മികച്ച ഗാഡ്ജറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം പ്രയോജനപ്പെടുന്നവ തന്നെയാണ്. നിങ്ങൾക്ക് ആവശ്യമുള്ള ഇത്തരം ഗാഡ്ജറ്റുകൾ ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വാങ്ങാം.

 

മികച്ച ട്രാവൽ ഗാഡ്ജറ്റുകൾ

യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകുന്ന ബാഗിൽ ഉൾക്കൊള്ളുന്ന വിധത്തിലുള്ളവയാണ് ചുവടെ കൊടുത്തിരിക്കുന്ന ഗാഡ്ജറ്റുകളെല്ലാം. ഇവയെല്ലാം വിവിധ ബ്രാന്റുകൾ പുറത്തിറക്കിയിട്ടുണ്ട് എന്നതിനാൽ നിങ്ങളുടെ ബജറ്റിനും ഉപയോഗത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ഇടയ്ക്കിടെ യാത്രകൾ ചെയ്യുന്ന ആളുകൾ അല്പം കൂടുതൽ പണം നൽകിയാലും മികച്ച ബ്രാന്റുകളുടെ ഉത്പന്നങ്ങൾ വാങ്ങുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം വേഗത്തിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

ഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾ

യൂണിവേഴ്സൽ അഡാപ്റ്റർ

യൂണിവേഴ്സൽ അഡാപ്റ്റർ

യാത്ര ചെയ്യുമ്പോൾ അത്യാവശ്യമായി കൊണ്ടുപോകേണ്ടവയാണ് യൂണിവേഴ്സൽ അഡാപ്റ്ററുകൾ. നമുക്ക് ഫോണോ മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളോ ചാർജ് ചെയ്യാൻ ഇത് ആവശ്യമാണ്. മറ്റ് രാജ്യങ്ങളിൽ പോകുമ്പോഴും, ചിലപ്പോൾ ഇന്ത്യയിലെ ചില ഹോട്ടലുകളിൽ പോലും നമ്മുടെ ചാർജറുകൾ പ്ലഗ് ചെയ്യാൻ സാധിക്കണം എന്നില്ല. ലാപ്ടോപ്പോ ഫോണോ ചാർജ് ചെയ്യുക എന്നത് അത്യാവശ്യമായിട്ടുള്ള ആളുകൾ എപ്പോഴും യൂണിവേഴ്സൽ അഡാപ്റ്റർ ബാഗിൽ കരുതണം. പല ബ്രന്റുകളുടെ യൂണിവേഴ്സൽ അഡാപ്റ്ററുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇതിൽ മികച്ചവ തിരഞ്ഞെടുക്കാം. യൂണിവേഴ്സൽ അഡാപ്റ്ററുകൾക്ക് വിലയും പൊതുവേ കുറവായിരിക്കും.

പവർ ബാങ്ക്
 

പവർ ബാങ്ക്

യൂണിവേഴ്സൽ അഡാപ്റ്റർ പോലെ പ്രധാനമാണ് പവർ ബാങ്കുകൾ. നമ്മുടെ ഫോൺ ഓഫാകാതിരിക്കാൻ മികച്ച പവർ ബാങ്കുകൾ കൈയ്യിൽ കരുതുക. ഗൂഗിൾ മാപ്സ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരൊക്കെ വലിയ പവർബാങ്കുകൾ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. 5000 എംഎഎച്ച്, 10000 എംഎഎച്ച്, 20000 എംഎഎച്ച് എന്നിങ്ങനെ ബാറ്ററി കപ്പാസിറ്റിയുള്ള പവർ ബാങ്കുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. മിക്കവരുടെയും ഫോണുകൾ 5000 എംഎഎച്ച് ബാറ്ററിയോ അതിനടുത്ത് കപ്പാസിറ്റിയുള്ള ബാറ്ററിയോ ഉള്ളവ ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പവർ ബാങ്കുകൾ വാങ്ങി യാത്ര ചെയ്യുമ്പോൾ കൊണ്ടുപോകാം.

50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

ബ്ലൂട്ടൂത്ത് സ്പീക്കർ

ബ്ലൂട്ടൂത്ത് സ്പീക്കർ

യാത്രകൾ രസകരമാക്കുന്നതിൽ പാട്ടുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. എന്നാൽ മറ്റ് ആളുകൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ കൊണ്ടുപോകുന്നതാണ് നല്ലത്. ക്യാമ്പ് ഫയർ നടത്തുമ്പോഴും മറ്റും പാട്ടുകൾ വെക്കാൻ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ സഹായിക്കും. മികച്ച ധാരാളം ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ഇന്ത്യയിൽ ലഭ്യമാണ്. ക്യാമ്പ് ചെയ്യുന്നവരും മറ്റും ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വാങ്ങുന്നത് നന്നായിരിക്കും.

ആക്ഷൻ ക്യാമറകൾ

ആക്ഷൻ ക്യാമറകൾ

യാത്ര ചെയ്യുമ്പോൾ ആ യാത്രകൾ എപ്പോഴും ഓർമ്മിച്ച് വെക്കാനുള്ള ഫോട്ടോകളും വീഡിയോകളും എടുക്കുന്നവരാണ് നമ്മളെല്ലാം. മൊബൈൽ ക്യാമറകൾ മികച്ച ക്വാളിറ്റിയുള്ള ഫോട്ടോകൾ എടുക്കാൻ നമ്മളെ സഹായിക്കാറും ഉണ്ട്. എന്നാൽ സാഹസികമായ കാര്യങ്ങൾ ചെയ്യുമ്പോഴും ബൈക്കിൽ യാത്ര ചെയ്യുമ്പോഴുമെല്ലാം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആക്ഷൻ ക്യാമറകളാണ്. ആക്ഷൻ ക്യാമറകൾ മികച്ച ക്വാളിറ്റിയുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാൻ സഹായിക്കുന്നു. യാത്രയുമായി ബന്ധപ്പെട്ട വ്ളോഗിങ് ചെയ്യുന്ന ആളുകൾക്കെല്ലാം സഹായകമാവുന്നത് ആക്ഷൻ ക്യാമറകളാണ്. വലിയ ക്യാമറ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഇല്ലാതെ നമുക്ക് ആക്ഷൻ ക്യാമറകൾ ഉപയോഗിക്കാം.

ആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടിആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടി

മൊബൈൽ ക്യാമറ ഗിംബെൽ

മൊബൈൽ ക്യാമറ ഗിംബെൽ

യാത്രകൾക്കിടയിൽ മൊബൈൽ വീഡിയോകൾ എടുക്കുന്ന ആളുകൾ ധാരാളമുണ്ട്. റീൽസ് പോലുള്ള ഷോർട്ട് വീഡിയോകൾക്കായാണ് മിക്കവരും ഇത്തരം വീഡിയോകൾ എടുക്കുന്നത്. നിങ്ങൾ മനോഹരമായ ഒരു സ്ഥലത്തിന്റെ വീഡിയോ എടുത്താൽ അത് സ്റ്റെബിലൈസ്ഡ് അല്ലെങ്കിൽ വിറയും മറ്റും ഉണ്ടാകും. നിങ്ങളുടെ വീഡിയോ മോശമാക്കാൻ ആ വിറയൽ മതിയാകും. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോണുകൾക്ക് യോജിച്ച മികച്ച ഗിംബലുകൾ യാത്രകളിൽ കൊണ്ടുപോകുന്നത് മികച്ച തീരുമാനം ആയിരിക്കും. സ്റ്റെബിലൈസ്ഡ് ആയ വീഡിയോകളും റീൽസുമെല്ലാം ഷൂട്ട് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.

വാട്ടർ പ്യൂരിഫെയർ ബോട്ടിൽ

വാട്ടർ പ്യൂരിഫെയർ ബോട്ടിൽ

യാത്ര ചെയ്യമ്പോൾ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ശുദ്ധമല്ലാത്ത വെള്ളമാണ് നമ്മൾ കുടിക്കുന്നത് എങ്കിൽ നമുടെ യാത്ര തന്നെ പകുതിയിൽ നിർത്തേണ്ട വരും. മോശം വെള്ളത്തിലൂടെ പല അസുഖങ്ങളും വന്നേക്കാം. അതുകൊണ്ട് യാത്രകളിൽ വാട്ടർ പ്യൂരിഫെയർ ബോട്ടിലുകൾ കൊണ്ടുപോകുന്നത് നന്നായിരിക്കും. സാധാരണ വാട്ടർബോട്ടിൽ പോലെയുള്ള ഇവ അതിനകത്ത് ഒഴിച്ചിരിക്കുന്ന വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിക്കുന്ന ഗാഡ്ജറ്റാണ്. വിവിധ ബ്രാന്റുകളുടെ വാട്ടർ പ്യൂരിഫെയർ ബോട്ടിലുകൾ ഇന്ത്യയിൽ ലഭ്യമാണ്.

വമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കുംവമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കും

ജിപിഎസ് ഉള്ള സ്മാർട്ട് വാച്ച്

ജിപിഎസ് ഉള്ള സ്മാർട്ട് വാച്ച്

സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ച് വരികയാണ്. എന്നാൽ യാത്ര ചെയ്യുന്ന ആളുകൾ സാധാരണ സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നതിനെക്കാൾ ജിപിഎസ് സപ്പോർട്ട് ഉള്ളവ വാങ്ങുന്നതാണ് നല്ലത്. ട്രക്കിങിനും മറ്റും പോകുന്ന ആളുകൾക്ക് ഏറെ ഉപയോഗപ്പെടുന്നവയാമ് ജിപിഎസ് ഉള്ള സ്മാർട്ട് വാച്ചുകൾ. നിങ്ങൾക്ക് ഇത്തരം സ്മാർട്ട് വാച്ചുകൾ കുറഞ്ഞ വിലയിൽ പോലും ലഭ്യമാണ്.

ലൈറ്റ്

ലൈറ്റ്

യാത്ര ചെയ്യുന്ന ആളുകൾ, പ്രത്യേകിച്ചും ട്രക്കിങ്, ക്യാമ്പിങ് എന്നിവയെല്ലാം ചെയ്യാൻ താല്പര്യമുള്ള ആളുകൾ നിർബന്ധമായും കൊണ്ടനടക്കേണ്ടവയാണ് ലൈറ്റുകൾ. സോളാർ പവറിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ പോലും ഇന്ന് കുറഞ്ഞ വിലയിൽ ലഭ്യമാണ്. യാത്ര ചെയ്യുമ്പോൾ ഇത്തരം ലൈറ്റുകൾ നിങ്ങളുടെ ബാഗിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് വലിയ ഗുണം ചെയ്യും.

സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾസ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Here are some of the best gadgets that travelers should buy. This list has gadgets that help in security and make travel more enjoyable.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X