ഹുവാവേ വാച്ച് ജിടി 2 ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് വരെ പരിശോധിക്കാം

|

ഹുവാവേയുടെ പുതിയ സ്മാർട്ട് വാച്ചായ ജിടി2വിൽ പുതിയ ഫേംവേയർ അപ്ഡേറ്റ് ലഭിച്ചു. പുതിയ അപ്ഡേറ്റിലൂടെ ഇനി ഉപയോക്താവിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് പോലും നിരീക്ഷിക്കാൻ ഹുവാവേ വാച്ച് ജിടി 2ന് സാധിക്കും. വേർഷൻ 1.0.6.26 ഫേംവെയർ അപ്‌ഡേറ്റാണ് വാച്ചിന് ലഭിച്ചിരിക്കുന്നത്. നിങ്ങൾ ഹുവാവേ വാച്ച് ജിടി 2 ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ അപ്ഡേറ്റ് സ്വന്തമാക്കാവുന്നതാണ്. SpO2 മോണിറ്റർ സവിശേഷതയാണ് രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താൻ സഹായിക്കുന്നത്.

രക്തത്തിലെ ഓക്സിജൻ
 

രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളവ് കണ്ടെത്താൻ ഉപയോക്താക്കളെ പുതിയ SpO2 മോണിറ്റർ സഹായിക്കുന്നു. രക്തത്തിലെ മൊത്തം ഹീമോഗ്ലോബിന്റെ അളവിനെ അപേക്ഷിച്ച് ഓക്സിജൻ ഉള്ള ഹീമോഗ്ലോബിന്റെ ശതമാനമാണ് ഇതിലൂടെ കാണിക്കുന്നത്. വാച്ച് ജിടി 2 പോലുള്ള വെയറബിളുകൾ പൾസിമെട്രി പ്രോസസ് വഴിയാണ് SpO2 പരിശോധിക്കുന്നത്. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തുന്നതിനുള്ള ഇൻഡാറക്ട് രീതിയാണ്.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേർ നിരീക്ഷണത്തിൽ

ഡിവൈസ്

ഡിവൈസ് രക്തക്കുഴലുകളിലൂടെ (കാപ്പിലറികളിലൂടെ) കടന്നുപോകുന്ന വിധത്തിൽ ഒരു പ്രകാശ തരംഗം കടത്തിവിടുകയും തിരികെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഓക്സിജൻ സാച്ചുറേഷൻ അളവ് രക്തത്തിന്റെ നിറത്തിൽ മാറ്റം വരുത്താൻ കാരണമാകുന്നുണ്ട്. ഡിവൈസ് തിരികെ ആഗിരണം ചെയ്യപ്പെടുന്ന പ്രകാശ തരംഗം രക്തത്തിലെ ഓക്സിജന്റെ അളവ് കൃത്യമായി നൽകുന്നു.

ഹുവാവേ വാച്ച് ജിടി 2ലൂടെ എസ്‌പി‌ഒ 2 പരിശോധന നടത്തുന്നതെങ്ങനെ

ഹുവാവേ വാച്ച് ജിടി 2ലൂടെ എസ്‌പി‌ഒ 2 പരിശോധന നടത്തുന്നതെങ്ങനെ

- നിങ്ങളുടെ കൈത്തണ്ടയിലെ വാച്ച് മുറുക്കി കെട്ടിയിട്ടിണ്ടെന്ന് ഉറപ്പാക്കുക

- വാച്ച് ജിടി 2 ൽ 'ഹെൽത്ത് അപ്ലിക്കേഷൻ' തുറന്ന് SpO2 ഫംഗ്ഷൻ കണ്ടെത്തുക

- പരിശോധനയ്ക്കായി SpO2 ടാപ്പുചെയ്യുക

കൂടുതൽ വായിക്കുക: എങ്ങനെയാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ സേവ് ചെയ്യുന്നത് ?

SpO2
 

കുന്ന് കയറുമ്പോഴോ നടക്കുമ്പോഴോ രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാൻ, ക്ലൈംബിംഗ് സ്ക്രീനിൽ പോയി SpO2 തിരഞ്ഞെടുക്കുക. ഇതിലൂടെ കൃത്യമായ ഡാറ്റ ലഭിക്കും. സാധാരണ SpO2 ആളവ് 90 ശതമാനം മുതൽ 100% വരെ യാണ് ഉണ്ടാവേണ്ടത്. ശരീരത്തിൽ ഓക്സിജൻ വളരെ കുറയുന്നതും കൂടുന്നതും ദോഷകരവുമാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് തലവേദന, വിശ്രമിക്കുമ്പോൾ ശ്വാസം മുട്ടൽ, ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ, വിയർപ്പ്, തലകറക്കം തുടങ്ങിയവയ്ക്ക് കാരണമാകും.

ശരീരത്തിലെ SpO2

ശരീരത്തിലെ SpO2 വിന്റെ അളവിൽ എപ്പോവും ഒരു നിയന്ത്രണം ഉണ്ടായിരിക്കണം. പ്രത്യേകിച്ചും നിങ്ങൾ കഠിനമായ ജോലികൾ ചെയ്യുമ്പോഴും മറ്റും ഓക്സിജന്റെ അളവ് സുപ്രധാനമായ കാര്യമാണ്. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്ന ഫിറ്റ്നസ് പ്രേമികൾക്കുള്ള ഒരു സവിശേഷതയായിട്ടാണ് ഈ ബിൽറ്റ്-ഇൻ SpO2വിനെ കാണേണ്ടത്. പുതിയ അപ്‌ഡേറ്റിലൂടെ വില 15,000 രൂപ വില വിഭാഗത്തിൽ വരുന്ന രക്തത്തിലെ ഓക്സിജൻ അളവ് കണ്ടെത്താൻ സഹായിക്കുന്ന ചുരുക്കം ചില സ്മാർട്ട് വാച്ചുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഹുവാവേ വാച്ച് ജിടി 2.

കൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ്, എഡ്ജ് + സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Huawei Watch GT2 can now monitor oxygen level in blood. The SpO2 feature has been added to the smartwatch via firmware update which goes by the version number- 1.0.6.26. If you have been using the Huawei Watch GT2, now is the right time to check for the update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X