സോംനോക്സ് സ്ലീപ്പ് റോബോർട്ട് നിങ്ങളെ ഉറങ്ങാൻ സഹായിക്കും
ഉറക്കമില്ലായ്മ്മ പലരുടെയു പ്രശ്നമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ക്ഷീണം കാരണം നിങ്ങളുടെ ദിവസം തന്നെ മോശമായെക്കാം. ഉറക്കമില്ലായ്മ മൂലം ജോലിയിലോ പഠനത്തിലോ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ വരും. ദേഷ്യം, ആരോഗ്യപ്രശ്നങ്ങൾ , മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഉറക്കകുറവ് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളാണ്.

ഉറക്കഗുളികകൾ ഉപേക്ഷിക്കാം
ലോകത്തിലെ അഞ്ചിൽ ഒരാൾക്ക് ഉറക്കകുറവ് എന്ന പ്രശ്നം ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ പൊതുവേ ഉറക്ക ഗുളികകളെയും മറ്റ് മരുന്നുകളെയും ആശ്രയിക്കുക പതിവാണ്. ഉറക്കഗുളികകൾ ദിവസേന ഉപയോഗിക്കുന്നത് വലീയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉറക്കകുറവെന്ന വലീയ പ്രശ്നത്തിന് പരിഹാരം കാണുകയാണ് സോംനോക്സ് സ്ലീപ്പ് റോബോട്ട് എന്ന ഉപകരണം.

ഉറക്കകുറവിൻറെ കാരണങ്ങളെ ഇല്ലാതാക്കുന്നു
ഉറക്കമില്ലായ്മയെന്ന പലരെയും അലട്ടുന്ന പ്രശ്നത്തിനും പരിഹാരം കണ്ടെത്തുകയാണ് ഗവേഷകർ. ഉറങ്ങാനായി കിടക്കുമ്പോൾ സോംനോക്സ് സ്ലീപ്പ് റോബോർട്ട് ഉപയോഗിച്ചാൽ അത് നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കും. ഈ ഉപകരണത്തിൻറെ പ്രവർത്തനങ്ങൾ നിങ്ങളുടെ ഉറക്കത്തിന് തടസ്സമാകുന്ന പലതരം പ്രശ്നങ്ങളെ ഇല്ലാതാക്കുകയും നല്ല രീതിയിൽ ഉറങ്ങാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. സഹായിക്കുകയും ചെയ്യും.

ശ്വാസോച്ഛാസത്തെ നിയന്ത്രിക്കും
സോംനോക്സ് സ്ലീപ്പ് റോബോർട്ട് എന്ന ഉപകരണത്തിന് നിങ്ങളുടെ ശ്വാസോച്ഛാസത്തെ നിയന്ത്രിക്കാനാകും. ഉപകരണം ഉറക്കത്തിന് അനുയോജ്യമായ ശ്വാസോച്ഛാസ താളം കൃത്രിമമായി ഉണ്ടാക്കുന്നു. മനുഷ്യരുടെ ശ്വാസോച്ഛാസ രീതി അടുത്തുള്ളതിനെ അനുകരിക്കുന്ന ഒന്നാണ്. അതിനാൽ ഉറങ്ങാൻ കിടന്ന ആളുടെ ശ്വാസോച്ഛാസവും ഉറക്കത്തിന് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കപ്പെടുന്നു. ഇത് ഉറക്കത്തെ സഹായിക്കുന്ന പ്രധാനഘടകമാണ്.

അനാവശ്യ ചിന്തകളെയും പിരിമുറുക്കങ്ങളെയും ഒഴിവാക്കും
ഉറങ്ങാൻ കിടന്നുകഴിഞ്ഞാൽ പലകാര്യങ്ങളും മനസിൽ വരുന്നത് ഉറക്കത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. പലകാര്യങ്ങൾ മനസ്സിലേക്ക് ഈ അവസരത്തിൽ കടന്നുവരും. ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗ്ഗവും സോംനോക്സ് സ്ലീപ്പ് റോബോർട്ടിലുണ്ട്. നിങ്ങളുടെ ചിന്തകളെ കേന്ദ്രീകരിക്കാൻ സാധിക്കുന്ന ബാഹ്യമായൊരു ഫോക്കസ് പോയിൻറാണ് സോംനോക്സ് സ്ലീപ്പ് റോബോർട്ട്. ഇതിലൂടെ അനാവശ്യ ചിന്തകളെയും പിരിമുറുക്കങ്ങളെയും നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും. മെഡിറ്റേഷനിൽ ഉപയോഗിക്കുന്നതോ ഹൃദയസ്പന്ദനത്തിൻറെയോ താളം പുറപ്പെടുവിച്ച് നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കാനും ഇതിന് സാധിക്കും. നിങ്ങൾ ഉറങ്ങിക്കഴിഞ്ഞാൽ ഈ ഉപകരണം തനിയെ ഓഫ് ആവുകയും ചെയ്യും.

മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ അറിയാം
ഓൺലൈനായി സോംനോക്സ് സ്ലീപ്പ് റോബോർട്ട് നിങ്ങൾക്കാ വാങ്ങാം. ഇതിൻറെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ 30 ദിവസത്തിനകം റീഫണ്ട് സംവിധാനവും ലഭ്യമാണ്. ഈ ഉപകരണത്തിൻറെ കൂടെ കഴുകാൻ സാധിക്കുന്ന സ്ലീവ്, ചാർജ്ജർ, സ്ലീപ്പ്/ സെറ്റപ്പ് ഗൈഡ്, iOSലും ആൻഡ്രോയിഡിലും ഉള്ള മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് എന്നിവയും ലഭിക്കും.


Click it and Unblock the Notifications








