Home
Gadgets

സ്മാർട്ട് വാച്ചിന് സമാനമായ ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയുമായി ഹോണർ ബാൻഡ് 6 പുറത്തിറങ്ങി

ഹോണർ പുതിയ സ്മാർട്ട് വെയറബിൾ പുറത്തിറക്കി. ഹോണർ ബാൻഡ് 6 ആണ് വിപണിയിലെത്തിയത്. സ്മാർട്ട് വാച്ചുകളിൽ കാണുന്നതിന് സമാനമായ ഫുൾ സ്ക്രീൻ ഡിസ്പ്ലേയുമായി പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് ട്രാക്കർ ആണ് ഇത്. ഹോണർ ബാൻഡ് 6 രണ്ട് വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. എൻ‌എഫ്‌സിയോട് കൂടിയ വേരിയന്റും എൻഎഫ്സി ഇല്ലാത്ത വേരിയന്റുമാണ് ഹോണർ പുറത്തിറക്കിയിരിക്കുന്നത്.

ഹോണർ ബാൻഡ് 6

ഹോണർ ബാൻഡ് 6 അതിന്റെ മുൻഗാമികളുമായി യാതൊരു വിധ സാമ്യതയും ഇല്ലാത്ത ഡിവൈസാണ്. ഹോണർ വാച്ച് ഇഎസിന് സമാനമായൊരു ഡിസൈനാണ് ഈ വെയറബിളിലും കമ്പനി നൽകിയിരിക്കുന്നത്. ഡിവൈസിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഹോണർ ബാൻഡ് 6ൽ 1.47 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 194x368 പിക്സൽ റെസല്യൂഷൻ വരെ സപ്പോർട്ടുണ്ട്. 2.5 ഡി ഗ്ലാസും ഈ ഡിസ്പ്ലെയ്ക്ക് മുകളിൽ നൽകിയിട്ടുണ്ട്.

ഗസ്റ്റേഴ്സ്

യുഐയിലൂടെ നാവിഗേഷനായി ഗസ്റ്റേഴ്സ് ഉപയോഗിക്കുന്നതിനാൽ ഡിവൈസിൽ കപ്പാസിറ്റീവ് ബട്ടൺ ഇല്ല. പക്ഷേ ഡിവൈസിന്റെ സ്‌ക്രീൻ ഓൺ ചെയ്യാൻ വലതുവശത്ത് ഒരു ചുവന്ന ആക്‌സന്റഡ് ഫിസിക്കൽ ബട്ടൺ നൽകിയിട്ടുണ്ട്. മെറ്റോറൈറ്റ് ബ്ലാക്ക്, സീഗൽ ഗ്രേ, കോറൽ പൌഡർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ബാൻഡ് ലഭ്യമാണ്. സ്ട്രിപ്പിൾ മാത്രമാണ് നിറവ്യത്യാസം ഉള്ളത്. ബോഡി കറുപ്പ് നിറത്തിൽ മാത്രമേ ലഭ്യമാവുകയുള്ളു.

സവിശേഷതകൾ

ഹോണർ ബാൻഡ് 6 ബ്ലൂടൂത്ത് 5.0, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, 180 എംഎഎച്ച് ബാറ്ററി എന്നിവയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 5ATM വരെ വാട്ടർ-റസിസ്റ്റൻസ് ശേഷിയും മാഗ്നറ്റിക് ചാർജർ വഴി ചാർജ് ചെയ്യാനുള്ള സംവിധാനവുമായാണ് വരുന്നത്. ARG-B19 എന്ന മോഡൽ നമ്പറോടെ വരുന്ന ഹോണർ ബാൻഡ് 6ന് സ്ട്രാപ്പ് ഇല്ലാതെ ഏകദേശം 18 ഗ്രാം വരെ ഭാരമുണ്ട്.

10 സ്പോർട്സ് മോഡുകൾ

10 സ്പോർട്സ് മോഡുകൾ, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററിംഗ്, ഹുവാവേ ട്രൂസീൻ 4.0, 24 മണിക്കൂർ ഹാർട്ട്ബീറ്റ് മോണിറ്ററിങ് എന്നിവയും ഹോണർ ബാൻഡ് 6ൽ ഉണ്ട്. ഹുവാവേ ട്രുസ്ലീപ്പ് മോണിറ്ററിംഗും മെൻസ്ട്രിയൽ സൈക്കിൾ മോണിറ്ററിങും ഈ വെയറബിളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 14 ദിവസം വരെ ബാറ്ററി ലൈഫ് ഈ ബാൻഡ് നൽകുന്നു. കോൺ‌ടാക്റ്റ്ലെസ് പേയ്‌മെന്റ്സ്, വോയ്‌സ് അസിസ്റ്റന്റ്സ് സപ്പോർട്ട് എന്നിവ എൻ‌എഫ്‌സി ഉള്ള വേരിയന്റിൽ ഉണ്ട്.

വില

ഹോണർ ബാൻഡ് 6 നിലവിൽ ചൈനയിൽ മാത്രമാണ് ലഭ്യമയാവുന്നത്. എൻഎഫ്സി സപ്പോർട്ട് ഇല്ലാത്ത വേരിയന്റിന് 249 യുവാൻ, എൻഎഫ്സി സപ്പോർട്ടുള്ള വേരിയന്റ് 289 യുവാൻ എന്നിങ്ങനെയാണ് ഈ ഡിവൈസിന്റെ വില. ഹോണർ ബാൻഡ് 6 ആഗോള വിപണിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഈ ഡിവൈസ് ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Honor launches new smart wearable The Honor Band 6 is on the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X