കിടിലൻ ഫീച്ചറുകളുമായി ഹോണർ ബാൻഡ് 6 ഇന്ത്യയിലെത്തുന്നു, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തു

|

2020 നവംബറിലാണ് ഹോണർ അതിന്റെ ഹോം മാർക്കറ്റായ ചൈനയിൽ തങ്ങളുടെ മികച്ച സവിശേഷതകളുള്ള ഫിറ്റ്നസ് ട്രാക്കറായ ഹോണർ ബാൻഡ് 6 അവതരിപ്പിച്ചത്. ചൈനീസ് വിപണിയിലെ ലോഞ്ചിന് പിന്നാതെ ഈ വർഷം മാർച്ചിൽ ഫിറ്റ്നസ് ബാൻഡ് ആഗോള വിപണിയിലും ലോഞ്ച് ചെയ്തു. ഏറെ ജനപ്രീതി നേടിയ ഡിവൈസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണർ. ഇതിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ ലാൻഡിങ് പേജ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈസിന്റെ പ്രധാന സവിശേഷതകൾ ഈ പേജിൽ കൊടുത്തിട്ടുണ്ട്.

 

ഹോണർ ബാൻഡ് 6: സവിശേഷതകൾ

ഹോണർ ബാൻഡ് 6: സവിശേഷതകൾ

ഹോണർ ബാൻഡ് 6ൽ 1.47 ഇഞ്ച് വലിയ വലിപ്പത്തിലുള്ള അമോലെഡ് ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. സാധാരണ കാണുന്ന ഫിറ്റ്നസ് ട്രാക്കറിനേക്കാൾ 148 ശതമാനം വലിയ ഡിസ്പ്ലേ ഏരിയയാണ് ഇത്. അതുകൊണ്ട് തന്നെ ഇതൊരു സ്മാർട്ട് വാച്ചിന്റെ ലുക്ക് നൽകുന്നു. ഫിറ്റ്‌നെസ് ട്രാക്കറിന്റെ ഇടത്തെ അറ്റത്ത് ഹോണർ ബ്രാൻഡിംഗ് നൽകിയിട്ടുണ്ട്. വലതുവശത്ത് ചുവന്ന നിറമുള്ള ബട്ടണാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ ഡിസൈൻ ആകർഷകവും വ്യത്യസ്തവുമാണ്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

വാച്ച് ഫെയ്സ്

വാച്ച് ഫെയ്സ് സ്റ്റോറിൽ നിന്നുള്ള വാച്ച് ഫെയ്സുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഹോണർ ബാൻഡ് 6ന്റെ രൂപം കസ്റ്റമൈസ് ചെയ്യാൻ സാധിക്കും. വാച്ച് ഫെയ്‌സായി നിങ്ങൾക്ക് ഇഷ്ടമുള്ള ഫോട്ടോ സെറ്റ് ചെയ്യാനും സാധിക്കും. ഹോണർ ബാൻഡ് 6ന്റെ ബാറ്ററി 14 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്ങനെ ഉപയോഗിച്ചാലും 10 ദിവസം വരെ നീണ്ടുനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മാഗ്നറ്റിക് ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്. ഇത് 10 മിനിറ്റ് ചാർജിംഗിൽ 3 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു.

സെൻസറുകൾ
 

സെൻസറുകൾ ഫിറ്റ്നസ് ബാൻഡുകളുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഹോണർ ബാൻഡ് 6ൽ എസ്പിഒ2 ബ്ലഡ് ഓക്സിജൻ ട്രാക്കർ, 24 മണിക്കൂർ ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, നടത്തം, ഓട്ടം, റോയിംഗ് മെഷീൻ, എലിപ്റ്റിക്കൽ മെഷീൻ എന്നിവയുൾപ്പെടെ 10 പ്രൊഫഷണൽ വർക്ക് ഔട്ട് മോഡുകൾക്കുള്ള സപ്പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. മെറ്റോറൈറ്റ് ബ്ലാക്ക്, സാൻഡ്‌സ്റ്റോൺ ഗ്രേ, കോറൽ പിങ്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

ഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾ

ഹോണർ ബാൻഡ് 6: പ്രതീക്ഷിക്കുന്ന വില

ഹോണർ ബാൻഡ് 6: പ്രതീക്ഷിക്കുന്ന വില

നിലവിൽ, ഹോണർ ബാൻഡ് 6ന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നു കമ്പനി പുറത്ത് വിട്ടിട്ടില്ല. ചൈനീസ് വേരിയന്റിന് സമാനമായ വിലയായിരിക്കും ഡിവൈസിന് എന്ന് പ്രതീക്ഷിക്കാം. ചൈനയിലെ ഹോണർ ബാൻഡ് 6ന്റെ എൻ‌എഫ്‌സി ഇതര വേരിയന്റിന് 249 യുവാൻ ആണ് വില (ഏകദേശം 2,840 രൂപ) ആഗോള വിപണിയിൽ ഇതിന്റെ വില 49.9 യൂറോയാണ് (ഏകദേശം 4.400 രൂപ). ഇന്ത്യയിൽ ഈ ഡിവൈസ് വൈകാതെ തന്നെ ലോഞ്ച് ചെയ്യും എന്നതിനാൽ വില വൈകാതെ വ്യക്തമാകും.

Best Mobiles in India

English summary
Honor Band 6 will be launched soon in India. This fitness tracker with great features is listed on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X