Home
Gadgets

8 ചാനൽ പിപിജി ഹാർട്ട് റേറ്റ് സെൻസറുള്ള ഹോണർ വാച്ച് ജിഎസ് 3 അവതരിപ്പിച്ചു

ഹോണർ കമ്പനിയുടെ മെഗാ ഇവന്റിൽ ഹോണർ വാച്ച് ജിഎസ് 3 അവതരിപ്പിച്ചു, കൃത്യമായ ഹൃദയമിടിപ്പ് നിരീക്കുവാൻ എട്ട് ചാനൽ ഫോട്ടോപ്ലേത്തിസ്മോഗ്രഫി (പിപിജി) സെൻസറുമായി വരുന്ന സീരിസിലെ ആദ്യത്തേതാണ് ഈ പുതിയ സ്മാർട്ട് വാച്ച്. ഹോണർ വാച്ച് ജിഎസ് 3 യുടെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ സ്മാർട്ട് വാച്ച് മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ വരുമെന്ന് ഹോണർ പ്രഖ്യാപിച്ചു. നീല നിറത്തിലുള്ള ലെതർ റിസ്റ്റ് സ്ട്രാപ്പുള്ള ഒരു സിൽവർ കെയ്‌സിൽ 'വോയേജർ', ഒരു ബ്രൗൺ ലെതർ സ്ട്രാപ്പുള്ള ഒരു ഗോൾഡൻ കേസിൽ 'സ്ട്രീമർ ക്ലാസിക്', കൂടാതെ കറുത്ത റബ്ബർ സ്ട്രാപ്പുള്ള ചാരനിറത്തിലുള്ള കേസിൽ 'റേസിംഗ് എഡിഷൻ' തുടങ്ങിയ മോഡലുകളിൽ വരുന്ന ഹോണർ വാച്ച് ജിഎസ് 3യുടെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വ്യക്തമല്ല.

കൂടുതൽ വായിക്കുക: ഓഗസ്റ്റിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ടഫോണുകൾ

ഹോണർ വാച്ച് ജിഎസ് 3 യുടെ സവിശേഷതകൾ

ഹോണർ വാച്ച് ജിഎസ് 3 യുടെ സവിശേഷതകൾ

ഹോണർ വാച്ച് ജിഎസ് 3 കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹോണർ വാച്ച് ജിഎസ് പ്രോയുടെ പിൻഗാമിയായി വരുന്നു. ഈ സ്മാർട്ട് വാച്ച് മുൻ മോഡലിൽ അവതരിപ്പിച്ച വൃത്താകൃതിയിലുള്ള ഡിസൈനുമായാണ് വരുന്നത്. പക്ഷേ, ഒരു വലിയ മാറ്റമെന്നത് ഈ പുതിയ വാച്ചിൽ എട്ട് ചാനൽ പിപിജി സെൻസർ ഉണ്ട്. ഇത് കൂടുതൽ കൃത്യമായ ഹാർട്ട് റേറ്റ് മോണിറ്ററിങ് നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സപ്പോർട്ടുള്ള അൽഗോരിതങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

8 ചാനൽ പിപിജി ഹാർട്ട് റേറ്റ് സെൻസറുള്ള ഹോണർ വാച്ച് ജിഎസ് 3 അവതരിപ്പിച്ചു

ഈ വാച്ച് ധരിച്ചുകൊണ്ട് ഒരാൾ കഠിനമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് നീരിക്ഷിക്കുവാൻ സഹായിക്കുന്ന ഫ്രീക്വൻസി ട്രാക്കിംഗ് അൽഗോരിതം ആണ് പിപിജി സെൻസർ ഉപയോഗിക്കുന്ന പ്രധാന അൽഗോരിതം. മൊത്തത്തിൽ, മികച്ച ഹാർട്ട്റേറ്റ് ട്രാക്കിംഗിനായി സോഫ്റ്റ്‌വെയറും ഹാർഡ്‌വെയർ സപ്പോർട്ടും ഉപയോഗിക്കാനാണ് ഹോണർ വാച്ച് ജിഎസ് 3 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ചൈനീസ് കമ്പനി അറിയിച്ചു. ഹോണർ വാച്ച് ജിഎസ് 3 യിൽ രണ്ട് ഫിസിക്കൽ ബട്ടണുകളും ഉണ്ട്, കൂടാതെ ടച്ച്‌സ്‌ക്രീനും ഉണ്ട്. ഈ സ്മാർട്ട് വാച്ചിൻറെ വിശദമായ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

8 ചാനൽ പിപിജി ഹാർട്ട് റേറ്റ് സെൻസറുള്ള ഹോണർ വാച്ച് ജിഎസ് 3 അവതരിപ്പിച്ചു

ഹോണർ വാച്ച് ജിഎസ് 3 യുടെ കൂടുതൽ സവിശേഷതകൾ അറിയുവാൻ ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്, നിലവിൽ ഈ ഹോണർ വാച്ച് ജിഎസ് 3 പ്രഖ്യാപിച്ചെങ്കിലും ഇതിൻറെ വിലയോ മറ്റുള്ള ഓഫറുകളോ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഈ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന ഇവന്റിലാണ് ഈ സ്മാർട്ട് വാച്ച് ഹോണർ അവതരിപ്പിച്ചത്. ഈ ഇവന്റിൽ സ്മാർട്ട് വാച്ചിനൊപ്പം 120 ഹെർട്സുള്ള ഹോണർ ടാബ് വി7 പ്രോയും ലോഞ്ച് ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Honor Watch GS 3 was presented during the company's major event. The new smartwatch is the first in the series to include an eight-channel photoplethysmography (PPG) sensor, which the company claims will provide more accurate heart rate monitoring.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X