ഓഗസ്റ്റിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ടഫോണുകൾ

|

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകളുടെ വില വിഭാഗമാണ് 30,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകൾ. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ മികച്ച സ്മാർട്ട്ഫോണുകൾ തന്നെ വിപണയിൽ എത്തിക്കുന്നുണ്ട്. 20,000 രൂപ മുതൽ 30,000 രൂപ വരെ വില വരുന്ന വിഭാഗത്തിൽ കരുത്തും ഡിസൈനും ക്യാമറ സെറ്റപ്പുമെല്ലാം പ്രീമിയം ഡിവൈസുകളോട് മത്സരിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിക്കാനും കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിലെ 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഓഗസ്റ്റ് മാസത്തിൽ വാങ്ങാൻ ലഭ്യമായ പുതിയതും മികച്ച സവിശേഷതകളുള്ളതുമായ സ്മാർട്ട്ഫോണുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൺപ്ലസ്, എംഐ, പോക്കോ, റിയൽമി എന്നീ ബ്രാന്റുകളുടെ ഫോണുകളാണ് ഈ പട്ടികയിൽ ഉള്ളത്. ഇവ വിശദമായി നോക്കാം.

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വില: 27,999 രൂപ

1080x2400 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും ഇതിലുണ്ട്. മീഡിയാടെക് ഡൈമെൻസിറ്റി 1200-എഐ ചിപ്പ്സെറ്റാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ കുറഞ്ഞത് 6 ജിബി റാമും 128 ജിബി ബേസ് സ്റ്റോറേജും ഉണ്ട്. വാർപ്പ് ചാർജ് 65 സപ്പോർട്ടുള്ള 4500mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി

വില: 26,999 രൂപ

പോക്കോ എഫ്3 ജിടി ഗെയിമിങ് അധിഷ്ഠിത ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. ഇതിനായുള്ള സ്ലിപ്സ്ട്രീം ഡിസൈനാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. പിൻ ക്യാമറ മോഡ്യൂളിൽ മാഗ്ലേവ് ട്രിഗറുകളും ആർജിബി ഗ്ലോയും ഉണ്ട്. സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് മീഡിയടെക്ക് ഡൈമൻസിറ്റി 1200 എസ്ഒസിയാണ്. മീഡിയാടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 5ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ഡോൾബി അറ്റ്മോസ് സപ്പോർട്ട്, ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ, 5065 എംഎഎച്ച് ബാറ്ററിയും എന്നിവയുമായി വരുന്നു.

വൺപ്ലസ് നോർഡ് സിഇ

വൺപ്ലസ് നോർഡ് സിഇ

വില: 22,999 രൂപ

വൺപ്ലസ് നോർഡ് സിഇ ഈ വിഭാഗത്തിലെ വില കുറഞ്ഞ ഫോണുകളിൽ ഒന്നാണ് ഇത്. 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിന്റെ പ്രധാന സവിശേഷത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. വാർപ്പ് ചാർജ് 30ടി പ്ലസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ 4500 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 5ജി കണക്റ്റിവിറ്റിയും സ്മാർട്ട്ഫോണിൽ ഉണ്ട്.

എംഐ 11 ലൈറ്റ്

വില: 21,999 രൂപ

അൾട്രാ-ലൈറ്റ്, അൾട്രാ-സ്ലീക്ക് ഡിസൈനുമായി വിപണിയിലെത്തിയ എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണാണ്. എംഐ 11 ലൈറ്റിൽ 6.55 ഇഞ്ച് 90 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലേയും 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4250 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

റിയൽമി എക്സ്7 മാക്സ്

റിയൽമി എക്സ്7 മാക്സ്

വില: 26,999 രൂപ

റിയൽ‌മി എക്സ് 7 മാക്സ് ഡൈമെൻസിറ്റി 1200 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 120Hz അമോലെഡ് ഡിസ്പ്ലേയും ഈ ഡിവൈസിൽ ഉണ്ട്. ഗെയിമിംഗ് പ്രേമികൾക്കായി വേപ്പർ കൂളിങ് സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്. 64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയും 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
Mi, OnePlus, Poco and Realme devices are the best smartphones priced below Rs 30,000 in the Indian market in August.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X