ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുമ്പോൾ അലോസരം ഉണ്ടാകുന്നുണ്ടോ?, പരിഹാരമുണ്ട്

|

യമഹ അടുത്തിടെ ഇന്ത്യയിൽ വയർലെസ് ഇയർഫോൺസിന്റെ വിപുലമായ സീരീസ് തന്നെ പുറത്തിറക്കി. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, ലിസണിങ് കെയർ ടെക്‌നോളജി തുടങ്ങിയ സവിശേഷതകളോടെയാണ് യമഹയുടെ പുതിയ വയർലസ് ഇയർഫോണുകൾ വരുന്നത്. ഇത് കുറഞ്ഞ വോളിയം ലെവലിൽ പോലും മികച്ച മ്യൂസിക്ക് അനുഭവം നൽകുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നതാണ്.

യമഹ ഇന്ത്യ

ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾക്കുന്നത് ചെവികൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നും അത് തടയാൻ എന്താണ് ചെയ്യുന്നതെന്നും യമഹ ഇന്ത്യ ഗിസ്ബോട്ടിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യമഹ മ്യൂസിക് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജർ കീഗൻ പേസ് ഗിസ്ബോട്ടുമായി പങ്കിട്ട വിവരങ്ങൾ നോക്കാം.

യമഹ ഹെഡ്‌ഫോണുകൾക്കുള്ള വ്യത്യസം

ചോദ്യം: മറ്റ് ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യമഹ ഹെഡ്‌ഫോണുകൾക്കുള്ള വ്യത്യസം എന്താണ്?

ഞങ്ങൾ ലോകത്തിലെ പ്രമുഖ ഓഡിയോ, സംഗീത ബ്രാൻഡാണ്, ഞങ്ങൾ അർപ്പണബോധത്തോടെ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു. സ്വയം പ്രകടിപ്പിക്കാനും വ്യക്തിപരമായി പുരോഗമിക്കാനും ഒത്തുചേരാനും ആളുകളെ സഹായിക്കുന്നു. കലാകാരന്മാരുമായി ആഴത്തിൽ ഇടപഴകുന്ന യമഹ, കൂടുതൽ ആളുകൾ മ്യൂസിക്കുമായി സമ്പർക്കം പുലർത്തുന്നതിനാൽ ഉണ്ടാകുന്ന കേൾവിക്കുറവ് പ്രശ്നങ്ങളെ കുറിച്ച് കൂടി മനസിലാക്കുന്നുണ്ട്.

ബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻ

കേൾവിക്കുറവ്

ലോകാരോഗ്യ സംഘടന 2019ൽ മുന്നറിയിപ്പ് നൽകിയത് അനുസരിച്ച് ലോകത്തിലെ 12-35 വയസ് പ്രായമുള്ള 1.1 ബില്യൺ യുവാക്കളിൽ പകുതിയോളം പേർക്കും കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്. മുതിർന്നവർക്ക് 80db യും കുട്ടികൾക്ക് 75dbയും എന്ന അളവിൽ ആഴ്ച്ചയിൽ 40 മണിക്കൂർ മാത്രമാണ് കേൾക്കാവുന്ന പരമാവധി ശബ്ദം എന്നാണ് അന്താരാഷ്ട്ര നിലവാരം. ശബ്ദം അനുസരിച്ച് മനുഷ്യ ചെവി വ്യത്യസ്തമായി കേൾക്കുന്നു, കുറഞ്ഞ ശബ്ദത്തിൽ സംഗീതം കേൾക്കുമ്പോൾ ബാസിന് ശക്തിയില്ല, ട്രെബിൾ കേൾക്കാൻ പ്രയാസമാണ്.

ഹെഡ്‌ഫോണുകൾ

ബിസിനസ്സ് പ്രവർത്തനങ്ങളിൽ സംഗീത സംസ്കാരത്തിന്റെ വികസനം പ്രധാനപ്പെട്ടതായി കരുതുന്ന ഒരു കമ്പനി എന്ന നിലയിൽ മുകളിൽ പറഞ്ഞ പ്രശ്‌നത്തിന് ഒരു പരിഹാരവുമായിട്ടാണ് യമഹ എത്തിയിരിക്കുന്നത്. എല്ലാ യമഹ ഹെഡ്‌ഫോണുകളിലും ആളുകൾ വോളിയം വളരെയധികം വർദ്ധിപ്പിക്കുന്നത് തടയാനും നിങ്ങളുടെ കേൾവിയെ ശ്രദ്ധിക്കാനുമായി സംവിധാനമുണ്ട്. ഇതിലൂടെ നിങ്ങളുടെ കേൾവി ശക്തിക്ക് പ്രശ്നം ഉണ്ടാകുന്നില്ല. യമഹ ഇയർഫോണുകൾ വോളിയത്തിനനുസരിച്ച് ഓഡിയോ ബാലൻസ് ശരിയാക്കുകയും ഓഡിയോ ഫ്രീക്വൻസികൾ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട പോയിന്ററുകൾ

ശ്രദ്ധിക്കേണ്ട പോയിന്ററുകൾ

• 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ 700 ദശലക്ഷത്തിലധികം ആളുകൾക്ക് കേൾവിക്കുറവ് അനുഭവപ്പെടുമെന്ന് ഡബ്ല്യുഎച്ച്ഒ കണക്കാക്കുന്നു.

• സുരക്ഷിതമല്ലാത്ത കേൾവി കാരണം 2ൽ 1 യുവാക്കൾക്ക് കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

• ഒരിക്കൽ നിങ്ങളുടെ കേൾവി നഷ്ടപ്പെട്ടാൽ അത് തിരികെ വരില്ല.

• ദീർഘനേരം ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് കാലക്രമേണ കേൾവി കുറവിലേക്ക് നയിച്ചേക്കാം, ഇത് മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയില്ല.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

യമഹ നെക്ക്ബാൻഡിന്റെ പ്രവർത്തനം

ചോദ്യം: യമഹ നെക്ക്ബാൻഡിന്റെ പ്രവർത്തനം എങ്ങനെയാണ് ?

ടോണൽ ബാലൻസ്, ഡൈനാമിക്സ്, സൗണ്ട് ഇമേജ് എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഓഡിയോ നൽകുന്ന രീതിയിലാണ് ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും നിർമ്മിച്ചിരിക്കുന്നത്. ശരിയായി ചെയ്യുമ്പോൾ ഈ ശബ്‌ദത്തിന് കലാകാരന്റെ ചിന്തകൾ പ്രകടിപ്പിക്കാനും ശ്രോതാവിന്റെ വികാരത്തെ ചലിപ്പിക്കാനും കഴിയും, യമഹ കേൾവിക്കാരനെ കലാകാരനിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്.

ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യം: ഭാവിയിൽ താങ്ങാനാവുന്ന നെക്ക്ബാൻഡുകൾ പുറത്തിറക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ?

ഞങ്ങൾ വിപണി വിലയിരുത്തി തീരുമാനിക്കും.

ചോദ്യം: യമഹ ബ്രാൻഡഡ് ഇയർഫോണുകൾ ഇന്ത്യയിൽ നിർമ്മിച്ചതാണോ, ഇല്ലെങ്കിൽ, ഭാവിയിൽ അവ ഇവിടെ നിർമ്മിക്കാൻ പദ്ധതിയുണ്ടോ?

യമഹ ഇയർഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ചതല്ല. ആഭ്യന്തര, വിദേശ വിപണികൾക്കായി കീബോർഡുകൾ, ഗിറ്റാറുകൾ, പിഎ സ്പീക്കറുകൾ എന്നിവ നിർമ്മിക്കുന്ന ഒരു ഫാക്ടറി ഞങ്ങൾക്ക് ചെന്നൈയിൽ ഉണ്ട്.

ചോദ്യം: വരും ദിവസങ്ങളിൽ യമഹയിൽ നിന്ന് എന്ത് ഉപഭോക്തൃ സാങ്കേതിക ഉൽപ്പന്നങ്ങൾ നമുക്ക് പ്രതീക്ഷിക്കാം?

ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, ഹോം തിയറ്റർ ഉൽപ്പന്നങ്ങൾ, ഹൈഫൈ എന്നിവയുടെ നിര തന്നെ യമഹയിൽ നിന്നും പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Yamaha's new wireless earphones come with features such as Active Noise Cancellation and Listening Care Technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X