ഹുവാവേ വാച്ച് 3, വാച്ച് 3 പ്രോ സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

|

ഹുവാവേ തങ്ങളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി. ഹാർമണിഓസ് എന്ന പേരിലുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ഹുവാവേ വാച്ച് 3, വാച്ച് 3 പ്രോ എന്നിവയാണ് ലോഞ്ച് ചെയ്തത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഡിവൈസു,ൾ ലോഢ്ച് ചെയ്യുന്ന കാര്യം ഹുവാവേ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തന്നെ ഈ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഹുവാവേ

പുതിയ ഡിവൈസിനെ കുറിച്ച് ഹുവാവേ കൺസ്യൂമർ ബിജിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെവിൻ ഹോ പറഞ്ഞത് പുതിയ ഹുവാവേ വാച്ച് 3 സീരീസ് ഹാർമിയോസ് 2ലാണ് പ്രവർത്തിക്കുന്നത് എന്നും ഈ പുതിയ സ്മാർട്ട് വാച്ചുകൾ സ്വതന്ത്രവും സ്മാർട്ടും സ്മാർട്ട്‌ഫോണുകളെപ്പോലെ ശക്തവുമാണ് എന്നുമാണ്. ആരോഗ്യവും ശാരീരികക്ഷമതാ നിരീക്ഷണവും ഹുവാവേ വെയറബിൾസിന്റെ പ്രധാന ആകർഷണമാണ് എന്നും പുതിയ ഡിവൈസുകളിലും ഇത് നിലനിർത്തിയിട്ടുണ്ട് എന്നും ഹുവാവേ വ്യക്തമാക്കി.

3,499 രൂപ വിലയിൽ കിടിലൻ ഫീച്ചറുകളുമായി ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ച് വിപണിയിലെത്തി3,499 രൂപ വിലയിൽ കിടിലൻ ഫീച്ചറുകളുമായി ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ച് വിപണിയിലെത്തി

വില

ചൈനയിൽ സി‌എൻ‌വൈ 3,300 (ഏകദേശം 38,000 രൂപ) രൂപ നിരക്കിലാണ് ഹുവാവേ വാച്ച് 3 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഹുവാവേ വാച്ച് 3ക്ക് സി‌എൻ‌വൈ 2,599 (ഏകദേശം 30,000 രൂപ) വിലയുണ്ട്. ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ഈ വാച്ചുകൾ ഇതിനകം ലഭ്യമാണ്, ജൂൺ 11നാണ് ഈ സ്മാർട്ട് വാച്ചുകളുടെ വിൽപ്പന നടക്കുന്നത്. വാച്ച് 3 ആക്റ്റീവ്, ക്ലാസിക്, എലൈറ്റ് ഉൾപ്പെടെ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. ക്ലാസിക്, എലൈറ്റ് വേരിയന്റുകളിൽ വാച്ച് 3 പ്രോ ലഭ്യമാകും.

ഹുവാവേ വാച്ച് 3 പ്രോ, വാച്ച് 3: സവിശേഷതകൾ
 

ഹുവാവേ വാച്ച് 3 പ്രോ, വാച്ച് 3: സവിശേഷതകൾ

466x466 പിക്‌സൽ റെസല്യൂഷനുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വാച്ച് 3, വാച്ച് 3 പ്രോ എന്നിവ വരുന്നത്. ഇത് അൾട്രാ-കർവ്ഡ് 3ഡി ഗ്ലാസോട് കൂടിയാണ് നൽകിയിട്ടുള്ളത്. ഈ ഹുവാവേ സ്മാർട്ട് വാച്ച് സീരീസ് 3ഡി റേട്ടേറ്റിങ് ക്രൌണുമായിട്ടാണ് വരുന്നത്. ഇത് മികച്ചൊരു ഫീച്ചറാണ് പുതിയ ഇന്റർഫേസുള്ള ഹാർമണി ഒഎസിലാണ് വാച്ച് പ്രവർത്തിക്കുന്നത്.

കിടിലൻ ഫീച്ചറുകളുമായി ഹോണർ ബാൻഡ് 6 ഇന്ത്യയിലെത്തുന്നു, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തുകിടിലൻ ഫീച്ചറുകളുമായി ഹോണർ ബാൻഡ് 6 ഇന്ത്യയിലെത്തുന്നു, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തു

വർക്ക് ഔട്ട്

നൂറിലധികം വർക്ക് ഔട്ട് മോഡുകളും ചർമ്മത്തിന്റെ സ്കിൻ ടെമ്പറേച്ചർ, ഫാൾ ഡിറ്റക്ഷൻ, എസ്ഒഎസ് അലേർട്ടുകൾ എന്നിവയുമായാണ് ഈ വാച്ചുകൾ വരുന്നത്. ഇതിനുപുറമെ, ഹാർട്ട് ബീറ്റ്, എസ്‌പി‌ഒ2, സ്ലീപ്പ് പാറ്റർ, സ്ട്രെസ് എന്നിവയും നിരീക്ഷിക്കാൻ കഴിയും. ഹുവാവേ മ്യൂസിക് വഴി കോളുകൾ വിളിക്കാനും മ്യൂസിക്ക് കേൾക്കാനും സാധിക്കും. ഈ ഡിവൈസുകളിൽ ഒരു ഇസിമും ഉപയോഗിക്കാൻ സാധിക്കും.

സെൻസറുകൾ

ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് റീഡർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബയോമെട്രിക് പ്രഷർ സെൻസർ, ടെമ്പറേച്ചർ സെൻസർ എന്നിവ ഉൾപ്പെടെ വിവിധ സെൻസറുകളും ഈ സ്മാർട്ട് വാച്ചിൽ സെറ്റ് ചെയ്തിട്ടുണ്ട്.

90 സ്‌പോർട്‌സ് മോഡുകളുള്ള ബുഗാട്ടി സെറാമിക് എഡിഷൻ സ്മാർട്ട് വാച്ച് മോഡലുകൾ അവതരിപ്പിച്ചു90 സ്‌പോർട്‌സ് മോഡുകളുള്ള ബുഗാട്ടി സെറാമിക് എഡിഷൻ സ്മാർട്ട് വാച്ച് മോഡലുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
Huawei has unveiled two smartwatches that run on their own operating system. Huawei has launched the Watch 3 and Watch 3 Pro, which run on an OS called Harmonyos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X