ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ 173 ശതമാനം വളർച്ച; ഇവയാണ് പത്ത് മികച്ച ബ്രാന്റുകൾ

|

ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണി 2022ന്റെ ആദ്യ പാദത്തിൽ വൻ വളർച്ചയാണ് നേടിയത്. കൊവിഡിന് ശേഷം ഫിറ്റ്നസ്, ആരോഗ്യ ഫീച്ചറുകളുള്ള സ്മാർട്ട് വാച്ചുകൾക്ക് വലിയ ഡിമാൻഡ് ആണ് ഉണ്ടായത്. നിരവധി ഫീച്ചറുകളുള്ളതും സ്റ്റൈലിഷുമായ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ വലിയതോതിൽ വിറ്റഴിഞ്ഞു. കൗണ്ടർപോയിന്റിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാർട്ട് വാച്ച് വിപണി 173 ശതമാനം വളർച്ചയാണ് ഉണ്ടാക്കിയത്.

 

സ്മാർട്ട് വാച്ചുകൾ

ഉപഭോക്താക്കളുടെ സ്മാർട്ട് വാച്ചുകളോടുള്ള താല്പര്യം, പുതിയ ലോഞ്ചുകൾ, വിവിധ ഓഫറുകളുടെയും പ്രമോഷനുകളും എന്നിവയെല്ലാം സ്മാർട്ട് വാച്ച് വിൽപ്പന വർധിക്കാൻ കാരണമായി. കുറഞ്ഞ വിലയിൽ പോലും മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ ലഭ്യമാണ് എന്നതും വിൽപ്പന വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. നോയിസ്, ഫയർ-ബോൾട്ട്, ബോട്ട്, ഡിസോ, അമാസ്ഫിറ്റ് തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾക്കാണ് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുള്ളത്. 3000 രൂപയിൽ താഴെ വിലയിൽ പോലും നിരവധി സ്മാർട്ട് വാച്ചുകൾ ഈ ബ്രാന്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

നോയിസ്

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതം നേടിയത് നോയിസാണ്. 2022ന്റെ ഒന്നാം പാദത്തിൽ കമ്പനിയുടെ സ്മാർട്ട് വാച്ച് ഷിപ്പ്‌മെന്റുകൾ ഇരട്ടിയായി. ഇതിനുള്ള പ്രധാന കാരണം പുതുതായി അവതരിപ്പിച്ച സ്മാർട്ട് വാച്ചുകളുടെ മികച്ച പെർഫോമൻസ് തന്നെയാണ്. കളർഫിറ്റ് പൾസ് ബ്രാൻഡിന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. മറ്റ് നിരവധി മോഡലുകളും നോയിസ് ഇന്ത്യയിൽ വലിയ തോതിൽ വിൽപ്പന നടത്തിയിട്ടുണ്ട്. കുറഞ്ഞ വിലയുള്ള സ്മാർട്ട് വാച്ച് അന്വേഷിക്കുന്നവരെ തന്നെയാണ് നോയിസ് ലക്ഷ്യമിടുന്നത്.

മോഷ്ടിക്കപ്പെട്ട പാസ്വേഡുകൾ മാറ്റാൻ ഗൂഗിൾ അസിസ്റ്റന്റ്; അറിയാം ഈ അടിപൊളി ഫീച്ചറിനെക്കുറിച്ച്മോഷ്ടിക്കപ്പെട്ട പാസ്വേഡുകൾ മാറ്റാൻ ഗൂഗിൾ അസിസ്റ്റന്റ്; അറിയാം ഈ അടിപൊളി ഫീച്ചറിനെക്കുറിച്ച്

ഫയർ-ബോൾട്ട്
 

വിപണിയിലെ 21% വിഹിതവുമായി ഫയർ-ബോൾട്ട് ഇന്ത്യയിലെ സ്മാർട്ട് വാച്ച് മാർക്കറ്റിൽ രണ്ടാം സ്ഥാനത്തെത്തി. ഈ പാദത്തിൽ ബ്രാന്റ് ഒന്നിലധികം ലോഞ്ചുകൾ നടത്തിയിരുന്നു. നിൻജ പ്രോ മാക്സ് അതിന്റെ ഏറ്റവും ജനപ്രിയമായ ഡിവൈസാണ്. ഫയർ-ബോൾട്ടിന്റെ 57% വാച്ചുകളും ബ്ലൂടൂത്ത് കോളിങ് ഫംഗ്ഷനോടുകൂടിയാണ് വരുന്നത്. പ്രീമിയം വാച്ചുകളിൽ കാണുന്ന ഈ ഫീച്ചർ കുറഞ്ഞ വിലയിൽ പോലും ലഭ്യമാകുന്ന സ്മാർട്ട് വാച്ചുകളിൽ നൽകി എന്നത് തന്നെയാണ് ബ്രാന്റിന്റെ വിജയത്തിന് കാരണം.

ബോട്ട്

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ മൂന്നാം സ്ഥാനത്തുള്ളത് ബോട്ട് ആണ്. ഓഡിയോ ഉത്പന്നങ്ങളുടെ കാര്യത്തിൽ രാജ്യത്തെ നമ്പർ വൺ ബ്രാന്റായ ബോട്ട് സ്മാർട്ട് വാച്ചുകളുടെ കാര്യത്തിൽ 106% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. എക്സ്റ്റെന്റ്, സ്റ്റോം എന്നീ മോഡലുകൾ അതിന്റെ മൊത്തം ഡിവൈസുകളുടെയും വിൽപ്പനയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും നേടിയെടുത്തു. ഈ പാദത്തിലാണ് ബോട്ട് അതിന്റെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത സ്മാർട്ട് വാച്ചായ വേവ് പ്രോ 47 പുറത്തിറക്കിയത്.

ഡിസോ

റിയൽമി സബ് ബ്രാന്റായ ഡിസോ രാജ്യത്തെ സ്മാർട്ട് വാച്ച് വിൽപ്പനയിൽ നാലാം സ്ഥാനത്താണ്. ബ്രാന്റ് അടുത്തിടെ പുറത്തിറക്കിയ മോഡലായ ഡിസോ വാച്ച് ആർ ഇതിനകം ജനപ്രിതി നേടിയിട്ടുണ്ട്. ഒലെഡ് ഡിസ്പ്ലേ അവതരിപ്പിച്ച സ്മാർട്ട് വാച്ചാണ് ഇത്. ഈ പാദത്തിൽ ബ്രാൻഡ് അതിന്റെ ഓഫ്‌ലൈൻ വിൽപ്പന വിപുലീകരിച്ചു. അഞ്ചാം സ്ഥാനത്തുള്ള സാംസങ് ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണിയിൽ 78% വളർച്ചയാണ് കൈവരിച്ചത്. ഗാലക്സി എസ്22 അൾട്രാ സ്‌മാർട്ട്‌ഫോണിനൊപ്പം പ്രൊമോഷണൽ ഓഫറോടെ ഗാലക്സി വാച്ച് 4 സീരീസിന് വിറ്റഴിച്ചതാണ് സാംസങിന് ഗുണം ചെയ്തത്.

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാംവൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാം

റിയൽമി

2022ന്റെ ഒന്നാം പാദത്തിൽ റിയൽമി തങ്ങളുടെ സ്മാർട്ട് വാച്ചുകളഇലൂടെ 3% വിപണി വിഹിതമാണ് നേടിയത്. ബ്രാൻഡ് അതിന്റെ പുതിയ സ്മാർട്ട് വാച്ചായ എസ്100 അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ ലോഞ്ച് റിയൽമിക്ക് നേട്ടം ഉണ്ടാക്കി. ആപ്പിൾ വാച്ചുകൾ പ്രീമിയം വിഭാഗത്തിൽ 87 ശതമാനം വിപണി വിഹിതമാണ് നേടിയത്. ആപ്പിൾ വാച്ചുകളുടെ മൊത്തം വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗവും ആപ്പിൾ സീരീസ് 7 വേരിയന്റുകളാണ് നൽകിയത്. കമ്പനി 104% വളർച്ചയാണ് കൈവരിച്ചത്.

അമാസ്ഫിറ്റ്

ഇക്കഴിഞ്ഞ പാദത്തിൽ അമാസ്ഫിറ്റ് എന്ന ബജറ്റ് ഫ്രണ്ട്ലി വാച്ചുകലുടെ ബ്രാന്റിന് വിൽപ്പനയിൽ 35% ഇടിവ് നേരിട്ടു. ജിടിഎസ് 2 മിനി എന്ന മോഡൽ വിൽപ്പനയുടെ 30% നൽകി. പുതിയ ജിടിഎശ് മിനി 2 മോഡലിലൂടെ പുതിയ പാദത്തിൽ ബ്രാന്റ് ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. സീബ്രോണിക്സിന് ഇന്ത്യയിലെ മികച്ച വിൽപ്പനയുള്ള സ്മാർട്ട് വാച്ച് ബ്രാന്റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം നിലനിർത്താൻ കഴിഞ്ഞു. വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ കമ്പനി വില കുറഞ്ഞ സ്മാർട്ട് വാച്ച് മോഡലുകൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

റെഡ്മി

കഴിഞ്ഞ പാദത്തിൽ 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ വിലയുള്ള സ്മാർട്ട് വാച്ചുകളുടെ വിഭാഗത്തിൽ വൺപ്ലസ് ആണ് മുന്നിലുള്ളത്. 45% ഓഹരിയുമായിട്ടാണ് ബ്രാന്റ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഷവോമി 2022ന്റെ ആദ്യ പാദത്തിൽ വിൽപ്പനയിൽ മറ്റ് ബ്രാന്റുകളെ അപേക്ഷിച്ച് പിന്നിലാണ് എങ്കിലും ഇതിന് മുമ്പുള്ള പാദത്തെ അപേക്ഷിച്ച് 238% വളർച്ചയുണ്ടായിട്ടുണ്ട്. പുതുതായി അവതരിപ്പിച്ച സ്മാർട്ട് വാച്ച് മോഡലായ റെഡ്മി വാച്ച് 2 ലൈറ്റ് ആണ് ഈ വളർച്ചയുടെ പ്രധാന കാരണം. ഈ പാദത്തിൽ കമ്പനി വലിയ നേട്ടമുണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. പുതിയ റെഡ്മി വാച്ച് മോഡലുകളും ഈ പാദത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

33 ജിബിപിഎസ് ഡൌൺലോഡ് വേഗവുമായി വൈഫൈ 7 വരുന്നു33 ജിബിപിഎസ് ഡൌൺലോഡ് വേഗവുമായി വൈഫൈ 7 വരുന്നു

Best Mobiles in India

English summary
The smartwatch market in India has witnessed tremendous growth in the first quarter of 2022. During this period, the overall smartwatch market in India grew by 173 per cent.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X