ഇൻഫിനിക്സ് ബാൻഡ് 5 ന് ഇന്ത്യയിൽ വിലകുറഞ്ഞു; ഇപ്പോൾ 1,499 രൂപയ്ക്ക് സ്വന്തമാക്കാം

|

കഴിഞ്ഞ വർഷം നവംബറിൽ ഇൻഫിനിക്സ് ബാൻഡ് 5 എന്ന പേരിൽ പുതിയ ഫിറ്റ്നസ് ബാൻഡ് പുറത്തിറക്കി. 2019 ൽ ഔദ്യോഗികമായി പുറത്തിറക്കിയ എക്സ്ബാൻഡ് 3യുടെ പിൻഗാമിയാണ് ഇൻഫിനിക്സ് ബാൻഡ് 5. നവീകരിച്ച മോഡലിന് ഇപ്പോൾ ഇന്ത്യയിൽ വില കുറച്ചിരിക്കുകയാണ്. ഈ വിലക്കുറവ് ഇൻഫിനിക്സിന്റെ ഈ വേയറബിൾ ഡിവൈസിനെ കൂടുതൽ ജനപ്രീയമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇൻഫിനിക്സ് ബാൻഡ് 5  വിലക്കിഴിവ്

ഇൻഫിനിക്സ് ബാൻഡ് 5 വിലക്കിഴിവ്

ഹോങ്കോംഗ് ആസ്ഥാനമായുള്ള ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഗാഡ്ജറ്റായ ബാൻഡ് 5 ന്റെ വില കുറച്ചു. 300 രൂപയുടെ കുറവാണ് ഡിവൈസിന്റെ വിലയിൽ വരുത്തിയിരിക്കുന്നത്. 1,799 രൂപയ്ക്കാണ് ഈ ഡിവൈസ് ഇന്ത്യയിൽ നേരത്തെ ലഭ്യമായിരുന്നത്. വില കുറച്ചതിന് ശേഷം 1,499 രൂപയ്ക്ക് ഈഫിറ്റ്‌നെസ് ബാൻഡ് ഓൺ‌ലൈൻ റീട്ടെയിലർ ഫ്ലിപ്കാർട്ട് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

വിലക്കുറവിന് പുറമെ ആകർഷകമായ ചില ഓഫറുകളു ലഭ്യമാണ്. ഇത് കൂടി കണക്കിലെടുക്കുമ്പോൾ ഇൻഫിനിക്സ് ബാൻഡ് 5 ന്റെ വില ഇതിലും കുറയും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 50 രൂപ ഫ്ലാറ്റ് ക്യാഷ്ബാക്ക് ലഭിക്കും. ആദ്യമായുള്ള റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഇത് ബാധകമാണ്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5% കിഴിവ് ലഭിക്കും.

കൂടുതൽ വായിക്കുക: മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ മാർച്ച് 1ന് ആരംഭിക്കുംകൂടുതൽ വായിക്കുക: മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ മാർച്ച് 1ന് ആരംഭിക്കും

ഇൻഫിനിക്സ് ബാൻഡ് 5 സവിശേഷതകൾ

ഇൻഫിനിക്സ് ബാൻഡ് 5 സവിശേഷതകൾ

ഇൻഫിനിക്സ് ബാൻഡ് 5 ൽ 0.96 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, ഒരു ഐപി 67 വാട്ടർപ്രൂഫ് റേറ്റിംഗ്, തുടർച്ചയായി ഹൃദയമിടിപ്പ് നിരീക്ഷണത്തിനുള്ള സംവിധാനം എന്നിവ ഉൾപ്പെടുന്നു. ഈ ഫിറ്റ്നസ് ട്രാക്കറിൽ സ്പോർട്സ് ട്രാക്കിംഗ് സവിശേഷതകളും ഉണ്ട്. നടന്ന സ്റ്റെപ്പുകളുടെ എണ്ണം, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ മണിക്കൂർ, കലോറി എന്നിവ ഡിവൈസ് ട്രാക്കുചെയ്യുന്നു. ഈ വിശദാംശങ്ങൾ ഇൻഫിനിക്സ് ലൈഫ് 2.0 ആപ്ലിക്കേഷൻ വഴി ആക്സസ് ചെയ്യാൻ കഴിയും.

മെട്രിക്സ്

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മെട്രിക്സ് അറിയാൻ വേണ്ടി പെയർ ചെയ്ത സ്മാർട്ട്‌ഫോണിൽ ഡൌൺലോഡ് ചെയ്യാനും കഴിയും. 90 എംഎഎച്ച് ബാറ്ററി ഫിറ്റ്‌നെസ് ട്രാക്കറിന്റെ കരുത്ത്. ഈ ബാറ്ററിയിൽ ഏഴു ദിവസം വരെ ചാർജ് നീണ്ടുനിൽക്കാമെന്നും ഒറ്റ ചാർജിൽ 23 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതൊരു മികച്ച ബാറ്ററി ബാക്ക് അപ്പ് തന്നെയാണ്.

ഫിറ്റ്നസ് ബാൻഡുകൾ

മറ്റ് ഫിറ്റ്നസ് ബാൻഡുകളെപ്പോലെ ടെക്സ്റ്റ്, കോളുകൾ, സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ, വാട്ട്‌സ്ആപ്പ് എന്നിവയ്ക്കുള്ള നോട്ടിഫിക്കേഷൻസ് കാണാനുള്ള സംവിധാനവും ഇൻഫിനിക്സ് ബാൻഡ് 5ൽ നൽകിയിട്ടുണ്ട്. ഫോണിനായുള്ള സെർച്ച്, കാലാവസ്ഥാ പ്രവചനം, അലാറം റിമൈൻഡർ എന്നിവ പോലുള്ള സവിശേഷതകളും ബാൻഡിൽ ഉണ്ട്. ബ്ലൂടൂത്ത് 4.0 ഉപയോഗിച്ച് ആൻഡ്രോിഡ് ഐഒഎസ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്ന ഡിവൈസുകളുമായി ഇൻഫിനിക്സ് ബാൻഡ് 5 പെയർ ചെയ്യാം.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 എസ് മാർച്ച് 23ന് പുറത്തിറങ്ങുമെന്ന് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 എസ് മാർച്ച് 23ന് പുറത്തിറങ്ങുമെന്ന് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം

ഇൻഫിനിക്സ് ബാൻഡ് 5

ഇൻഫിനിക്സ് ബാൻഡ് 5 ന് രാജ്യത്ത് വില കുറച്ചത് മൂലം ഈ ഡിവൈസ് 1,499 രൂപ എന്ന എംആർപിയിൽ ലഭ്യമാണ്. വെയറബിൾ മാർക്കറ്റിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫിനിക്സ് ഈ ബാൻഡ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ വില വിപണിയിൽ ഈ ഡിവൈസിന്റെ ആവശ്യക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഇതുവഴി തങ്ങളുടെ സ്ഥാനം വെയറബിൾ ഡിവൈസ് രംഗത്തും ഉറപ്പിക്കാമെന്നും കമ്പനി കരുതുന്നു.

Best Mobiles in India

Read more about:
English summary
Back in November last year, Infinix launched a new fitness band dubbed Infinix Band 5. It is the successor of the XBand 3 that went official earlier in 2019. Now, the upgraded model seems to have received a price cut in India. This price cut makes the wearable device from Infinix even more affordable.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X