വായന ഇഷ്ടമുള്ളവർക്കായി പുതിയ കിൻഡിൽ ഡിവൈസുകൾ ഇന്ത്യയിലെത്തി

|

വായിക്കാൻ താല്പര്യമുള്ള ആളുകൾ സ്വന്തമാക്കുന്ന ഡിവൈസാണ് കിൻഡിൽ. പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാനും വായിക്കാനും സഹായിക്കുന്ന കിൻഡിൽ ഡിവൈസുകൾ ധാരാളം മോഡലുകളിൽ ലഭ്യമാണ്. ഈ വിഭാഗത്തിലേക്ക് പുതിയ രണ്ട് ഡിവൈസ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആമസോൺ. നവീകരിച്ച കിൻഡിൽ പേപ്പർവൈറ്റ് എഡിഷനൊപ്പമാണ് ആമസോൺ പുതിയ കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പ്രൊഡക്ടുകളും ഇ-ബുക്ക് റീഡറുകളിൽ സാധാരണയായി കാണാത്ത മികച്ച സവിശേഷതകളുമായി വരുന്നു.

കിൻഡിൽ പേപ്പർ വൈറ്റ്: സവിശേഷതകൾ

കിൻഡിൽ പേപ്പർ വൈറ്റ്: സവിശേഷതകൾ

കിൻഡിൽ പേപ്പർ വൈറ്റ് 6.8 ഇഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. വളരെ നേർത്ത 10 മില്ലീമീറ്റർ ബെസലുകളാണ് ഈ ഡിവൈസിൽ ഉള്ളത്. ഗ്ലെയർ ഫ്രീ ടെക്നോളജിയോടുകൂടിയ 300 പിപിഐ സ്ക്രീനാണ് ഈ ഡിവൈസിൽ ഉള്ളത്. സൂര്യപ്രകാശത്തിൽ ഇരുന്ന് തന്നെ വായിക്കാൻ ഈ ഉയർന്ന ബ്രൈറ്റ്നസ് നിരക്ക് സഹായിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ കിൻഡിൽ പേപ്പർ വൈറ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ കിൻഡിൽ പേപ്പർവൈറ്റിന് 10 ശതമാനം ബ്രൈറ്റ്നസുള്ള സ്ക്രീൻ ആണ് ഉള്ളത്. വൈറ്റ്-ഓൺ-ബ്ലാക്ക് ഡാർക്ക് മോഡ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

എന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെഎന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെ

കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ

കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ

കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷനിൽ കിൻഡിൽ പേപ്പർ വൈറ്റിൽ ഉള്ളതി്ന സമാനമായ ഡിസ്പ്ലേയാണ് ഉള്ളത്. ഓട്ടോ-അഡ്ജസ്റ്റ് ഫ്രണ്ട്-ലൈറ്റും ഈ കിൻഡിലിൽ ഉണ്ട്. കിൻഡിൽ പേപ്പർവൈറ്റ്, കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ എന്നിവ യുഎസ്ബി ടൈപ്പ്-സി ചാർജറുമായിട്ടാണ് വരുന്നത്. ഈ ഡിവൈസുകളിൽ 10W ചാർജിങ് സപ്പോർട്ടും ഉണ്ട്. ഈ ചാർജിങ് സപ്പോർട്ടോടെ കിൻഡിൽ പൂർണമായും ചാർജ് ചെയ്യാൻ 2.5 മണിക്കൂർ സമയമാണ് വേണ്ടത്. രണ്ട് മോഡലുകൾക്കും ഒറ്റ ചാർജിൽ 10 ആഴ്ച വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയുമെന്ന് ആമസോൺ അവകാശപ്പെടുന്നു.

വയർലെസ് ചാർജിങ്

വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷൻ നൽകുന്നത്. വയർലസ് ചാർജിങ് സപ്പോർട്ട് നൽകുന്ന ആദ്യത്തെ കിൻഡിൽ ആണ് ഇത്. വാട്ടർ റസിസ്റ്റൻസിന് ഐപിx8 റേറ്റിങും ഈ ഡിവൈസിൽ ഉണ്ട്. കിൻഡിൽ പേപ്പർവൈറ്റിൽ 8 ജിബി സ്റ്റോറേജാണ് ഉള്ളത്. കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷനിൽ 32 ജിബി സ്റ്റോറേജും ഉണ്ട്. കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ, കിൻഡിൽ പേപ്പർ വൈറ്റ് എന്നിവയിൽ പുതിയ യുഐയും ഉണ്ടെന്ന് ആമസോൺ വ്യക്തമാക്കുന്നു. ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾക്കുള്ള കിൻഡിൽ ആപ്പ് ഉപയോഗിച്ച് ഈ കിൻഡിൽ ഡിവൈസുകൾ സെറ്റ് ചെയ്യാൻ കഴിയും.

ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചുഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു

വിലയും ലഭ്യതയും

വിലയും ലഭ്യതയും

കിൻഡിൽ പേപ്പർവൈറ്റ് എഡിഷന് ഇന്ത്യയിൽ 13,999 രൂപയാണ് വില. കറുത്ത നിറത്തിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ഈ പ്രൊഡക്ട് പ്രീ-ഓർഡറിനായി കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷനൊപ്പം ലഭ്യമാകും. ഈ ഡിവൈസിന് 17,999 രൂപയാണ് ആമസോണിൽ വില. പ്രീ ഓർഡർ ഇന്ന് മുതൽ ആരംഭിക്കും. കിൻഡിൽ പേപ്പർവൈറ്റ് എഡിഷന്റെ വിൽപ്പന ആരംഭിക്കുന്നത് ഒക്ടോബർ 27 മുതലാണ്. കിൻഡിൽ പേപ്പർ വൈറ്റ് സിഗ്നേച്ചർ എഡിഷൻ നവംബർ 4 മുതൽ ലഭ്യമാകും. പ്രീ ഓർഡറുകളിലൂടെ ആമസോൺ 500 രൂപ കിൻഡിൽ ക്രെഡിറ്റ്സും നൽകുന്നുണ്ട്. ഇത് ഉപയോഗിച്ച് കിൻഡിൽ സ്റ്റോറിൽ നിന്ന് ഇ-ബുക്കുകൾക്ക് 80 ശതമാനം വരെ കിഴിവും ലഭിക്കും.

ഇ -ബുക്ക്

നിങ്ങൾ ഒരു പ്രൈം ഉപഭോക്താവാണെങ്കിൽ റോട്ടേറ്റിങ് വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് സൗജന്യ ഇ -ബുക്കുകളും സ്വന്തമാക്കാൻ സാധിക്കും. പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള ആളുകൾക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകളാണ് ഇവ. സാധാരണ പുസ്തകങ്ങൾ വായിക്കുന്ന അതേ സൌകര്യത്തോടെ ഇ-ബുക്കുകൾ വായിക്കാൻ പുതിയ കിൻഡിൽ ഡിവൈസുകളിലൂടെ സാധിക്കും. വില കൂടി നോക്കുമ്പോൾ വായിക്കാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകൾ തന്നെയാണ് ഇവ.

നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടെങ്കിൽ കണ്ടെത്തി അവയെ ഒഴിവാക്കാംനിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടെങ്കിൽ കണ്ടെത്തി അവയെ ഒഴിവാക്കാം

Best Mobiles in India

English summary
Amazon has introduced two more Kindle devices in the Indian market. The new e-book readers are the Kindle Paper White Edition and the Kindle Paper White Signature Edition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X