Home
Gadgets

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

ആരോഗ്യ കാര്യങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധകൊടുക്കുന്ന കാലഘട്ടമാണ് ഇത്. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട് ബാൻഡുകൾ. ദിവസേനയുള്ള വർക്ക്ഔട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ സ്മാർട്ട്ബാൻഡുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ഇൻ-ക്ലാസ് സ്മാർട്ട് ബാൻഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വിവിധ വില വിഭാഗങ്ങളിലുള്ള ബാൻഡുകൾ ഉൾപ്പെടുന്നു.

സ്മാർട്ട് ബാൻഡുകൾ

വൺപ്ലസ്, ഷവോമി, ഫിറ്റ്ബിറ്റ്, ഫാസ്റ്റ്രാക്ക്, ഓപ്പോ, സാംസങ്, ഹോണർ തുടങ്ങിയ മുൻനിര ബ്രാന്റുകൾ അവരുടെ സ്മാർട്ട് ബാൻഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബ്രാന്റുകളുടെ വിശ്വാസ്യതയെ കുറിച്ച് സംശയിക്കാനില്ല എന്നത് കൊണ്ട് എല്ലാ ഡിവൈസുകളും ഒന്നിനൊന്ന് മികച്ചതാണ്. ഈ ബാൻഡുകൾ ഓരോന്നും അവയുടെ ഡിസൈൻ, ബാറ്ററി ലൈഫ്, കൃത്യമായ സ്റ്റെപ്പ് ട്രാക്കിങ് എന്നിവയുമായിട്ടാണ് വരുന്നത്. ചില ഡിവൈസുകളിൽ ജി‌പി‌എസ് കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും ഉണ്ട്.

റിയൽ‌മി ബാൻഡ്

റിയൽ‌മി ബാൻഡ്

വില: 1,499 രൂപ

പ്രധാന സവിശേഷതകൾ

• കസ്റ്റമൈസബിൾ ക്ലോക്ക് ഫേസുള്ള 0.96 ഇഞ്ച് (160 × 80 പിക്‌സൽ) എൽസിഡി കളർ ഡിസ്‌പ്ലേ

• ബ്ലൂടൂത്ത് 4.2 LE, ആൻഡ്രോയിഡ് 5.0, അതിനേക്കാൾ പുതിയ ആൻഡ്രോയിഡ് വേർഷൻ സപ്പോർട്ട്

• 3 ആക്സിസ് ആക്സിലറോമീറ്റർ, സ്ലീപ്പ് ട്രാക്കർ, 9 ഫിറ്റ്നസ് മോഡുകൾ, സെഡന്ററി റിമൈൻഡർ

• പിപിജി ഹൃദയമിടിപ്പ് സെൻസർ

• കോൾ, മെസേജ് നോട്ടിഫിക്കേഷൻ

• വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് (IP68 1.5 മീറ്റർ വരെ)

• 90mAh ബാറ്ററി, ബിൽറ്റ്-ഇൻ യുഎസ്ബി കണക്റ്റർ, 6 മുതൽ 9 ദിവസം വരെ ബാറ്ററി ലൈഫ്

വൺപ്ലസ് ബാൻഡ്

വൺപ്ലസ് ബാൻഡ്

വില: 2,299 രൂപ

പ്രധാന സവിശേഷതകൾ

• 1.1-ഇഞ്ച് (126 x 294 പിക്സൽസ്) അഡ്ജസ്റ്റബിൾ ബ്രൈറ്റ്നസ് അമോലെഡ് കളർ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ

• മെസേജ് നോട്ടിഫിക്കേഷൻ, ഇൻകമിംഗ് കോൾ നോട്ടിഫിക്കേഷൻ, ഇൻകമിംഗ് കോൾ
റിജക്ഷൻ, സ്റ്റോപ്പ്‌വാച്ച്, ടൈമർ, അലാറം (വൈബ്രേഷൻ), മൈ ഫോൺ ഫൈൻഡർ, കാലാവസ്ഥാ

• മ്യൂസിക്ക് കൺട്രോൾ, ക്യാമറ ഷട്ടർ കൺട്രോൾ

• ഹൃദയമിടിപ്പ് സെൻസർ, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2) നിരീക്ഷണം

• ആക്ടിവിറ്റി ട്രാക്കിംഗും സ്ലീപ്പ് ട്രാക്കിംഗും

• 13 വ്യായാമ മോഡുകൾ: ഔട്ട്‌ഡോർ റൺ, ഇൻഡോർ റൺ, ഫാറ്റ് ബേൺ റൺ, ഔട്ട്‌ഡോർ വാക്ക്, ഔട്ട്‌ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, എലിപ്റ്റിക്കൽ ട്രെയിനർ, റോവിംഗ് മെഷീൻ, ക്രിക്കറ്റ്, ബാഡ്മിന്റൺ, പൂൾ നീന്തൽ, യോഗ, സൌജന്യ ട്രെയിനിങ്

• 3-ആക്സിസ് ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്

• IP68 + 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• ആൻഡ്രോയിഡ് 6.0-ലും അതിനുമുകളിലുമുള്ള വേർഷനുകളിൽ കണക്റ്റുചെയ്യുന്നതിന് ബ്ലൂടൂത്ത് 5.0 LE- ഉം വൺപ്ലസ് ഹെൽത്ത് ആപ്ലിക്കേഷനും

• 110mAh ബാറ്ററി

ഷവോമി എംഐ ബാൻഡ് 3

ഷവോമി എംഐ ബാൻഡ് 3

വില: 1,399 രൂപ

പ്രധാന സവിശേഷതകൾ

• സ്ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസുള്ള 0.78 ഇഞ്ച് OLED (128 x 80 പിക്സൽസ്) ടച്ച് സ്ക്രീൻ ഡിസ്പ്ലേ, ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗ്, ഹൃദയമിടിപ്പ്, പ്രവർത്തനങ്ങൾ, കാലാവസ്ഥ, അറിയിപ്പുകൾ എന്നിവ കാണിക്കുന്നു

• ഫോട്ടോപ്ലെത്തിസ്മോഗ്രഫി (പിപിജി) / ഹൃദയമിടിപ്പ് സെൻസർ

• നിങ്ങളുടെ ശാരീരികക്ഷമത നിരീക്ഷിക്കുകയും നിങ്ങളുടെ ഉറക്കം ട്രാക്കുചെയ്യുകയും ചെയ്യുന്നു, സെഡന്ററി റിമൈൻഡർ

• 8.5 ഗ്രാം (ബാൻഡിനൊപ്പം 20 ഗ്രാം) അൾട്രാ ലൈറ്റ് ബോഡി

• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• ബ്ലൂടൂത്ത് 4.2 LE

• 110 എംഎഎച്ച് ലി അയോൺ പോളിമർ ബാറ്ററി

ഫിറ്റ്ബിറ്റ് ഇൻസ്പെയർ 2

ഫിറ്റ്ബിറ്റ് ഇൻസ്പെയർ 2

വില: 8,650 രൂപ

പ്രധാന സവിശേഷതകൾ

• പേഴ്സണലൈസ്ഡ് ഗെയിഡൻസ് ഉള്ള 1 വർഷത്തെ ഫിറ്റ്ബിറ്റ് പ്രീമിയം ട്രയൽ

• 24/7 ഹൃദയമിടിപ്പ്, ആക്ടീവ് സോൺ മിനിറ്റ്

• സ്ലീപ്പ് ട്രാക്കിംഗ്, സ്ലീപ്പ് സ്റ്റേജുകൾ & സ്ലീപ്പ് സ്കോർ

• കോൾ, ടെക്സ്റ്റ്, അപ്ലിക്കേഷൻ നോട്ടിഫിക്കേഷനുകൾ

• 10 ദിവസം വരെ ബാറ്ററി

• PMOLED ഡിസ്പ്ലേ

• വാട്ടർ റസിസ്റ്റന്റ്

ഫാസ്റ്റ്രാക്ക് റിഫ്ലെക്സ് 2.0

ഫാസ്റ്റ്രാക്ക് റിഫ്ലെക്സ് 2.0

വില: 1,195 രൂപ

പ്രധാന സവിശേഷതകൾ

• കോൾ, വാട്സ്ആപ്പ് ഡിസ്‌പ്ലേ, ക്യാമറ കൺട്രോൾ, ഫൈൻഡ് യുവർ ഫോൺ

• സ്റ്റെപ്സ്, ദൂരം, കലോറി ഉപഭോഗം

• സെഡന്ററി റിമൈൻഡർ

• സ്ലീപ്പ് മോണിറ്ററിംഗ്

• ബ്ലൂടൂത്ത് ലോ എനർജി 4.0

• ഓട്ടോ സിങ്ക് സ്ലീപ്പ്, എക്സസൈസ് ഡാറ്റ

• 15 ദിവസത്തെ എക്സസൈസ് ഡാറ്റ മെമ്മറി

• IOS, Android എന്നിവയുമായി കണക്ട് ചെയ്യാം

• വൈബ്രേഷൻ അലാറം

• വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് (ഐപിഎക്സ് 6)

• റീചാർജബിൾ ബാറ്ററി - 10 ദിവസം

More from GizBot

Best Mobiles in India

English summary
Leading brands like OnePlus, Xiaomi, Fitbit, Fastrack, Oppo, Samsung and Honor have introduced their smartbands in India. Here are the top 5 smart bands in india.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X