Home
Gadgets

സ്മാർട്ട്ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന മികച്ച ഫാസ്റ്റ് ചാർജിങ് പവർ ബാങ്കുകൾ

പവർബാങ്കുകൾ നമുക്കെല്ലാം ആവശ്യമായി വരുന്ന ഉപകരണമാണ്. സ്മാർട്ട്ഫോൺ ഓഫായി പോകുക എന്ന പ്രശ്നം തടയാൻ ഇത് നമ്മളെ സഹായിക്കുന്നു. യാത്ര ചെയ്യുമ്പോഴും മറ്റും ഗെയിം കളിക്കാനും വീഡിയോ സ്ട്രീമിങിനും നമ്മൾ ഫോൺ ഉപയോഗിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ നമ്മുടെ ഫോണിന്റെ ചാർജ് വേഗത്തിൽ തീർന്നുപോകുന്നു. ഇത് ഒഴിവാക്കാൻ സഹായിക്കുന്നത് പവർബാങ്കുകൾ ആയിരിക്കും. വലിയ ബാറ്ററി കപ്പാസിറ്റിയുള്ള പവർബാങ്കുകൾ പോലും ഇന്ന് ലഭ്യമാണ്. 10000 എംഎഎച്ച്, 20000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള പവർബാങ്കുകൾ വിപണിയിൽ ധാരാളം ഉണ്ട്.

പവർബാങ്കുകൾ

പവർബാങ്കുകൾ വാങ്ങുമ്പോൾ ബാറ്ററി കപ്പാസിറ്റി പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് അവയ്ക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടോ എന്നകാര്യം. നമുക്ക് കൂടുതൽ നേരം ഫോൺ ചാർജിങിനായി കണക്ട് ചെയ്ത് വയ്ക്കാൻ സാധിക്കണം എന്നില്ല. മിക്ക സ്മാർട്ട്ഫോണുകളും മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഇന്ന് പുറത്തിറങ്ങുന്നത്. ഇത്തരം അവസ്ഥയിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള പവർബാങ്കുകൾ വേണം വാങ്ങാൻ. ഇത് എളുപ്പത്തിൽ ഫോൺ ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ചാർജിങ് പവർബാങ്കുകൾ ആണ് നമ്മളിന്ന് പരിചയപ്പെടുന്നത്. എംഐ, റിയൽമി, വൺപ്ലസ്, ആമ്പ്രെയിൻ തുടങ്ങിയ ബ്രാന്റുകളുടെ പവർ ബാങ്കുകളാണ് ഈ പട്ടികയിൽ ഉള്ളത്.

എംഐ പവർ ബാങ്ക് ഹൈപ്പർസോണിക്

എംഐ പവർ ബാങ്ക് ഹൈപ്പർസോണിക്

എംഐ പവർ ബാങ്ക് ഹൈപ്പർസോണിക്കിന് ഇന്ത്യയിൽ 3,999 രൂപയാണ് വില വരുന്നത്. 20,000mAh കപ്പാസിറ്റിയുമായാണ് ഈ പവർ ബാങ്ക് വരുന്നത്. അതുകൊണ്ട് തന്നെ 5,000mAh വരെ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ നാല് തവണ പൂർണമായും ചാർജ് ചെയ്യാൻ ഈ പവർബാങ്ക് ഒരിക്കൽ ചാർജ് ചെയ്താൽ മതിയാകും. 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് ഇത് വരുന്നത്. പിഡി ചാർജിങ് സാങ്കേതികവിദ്യയുള്ള ചാർജിങ് ഗാഡ്‌ജെറ്റുകളെയും ഇത് സപ്പോർട്ട് ചെയ്യുന്നു.

റിയൽമി 30W ഡാർട്ട് ചാർജ് പവർ ബാങ്ക്

റിയൽമി 30W ഡാർട്ട് ചാർജ് പവർ ബാങ്ക്

റിയൽമി 30W ഡാർട്ട് ചാർജ് പവർ ബാങ്കിന് ഇന്ത്യയിൽ 1,799 രൂപയാണ് വില വരുന്നത്. 2000 രൂപയിൽ താഴെ വിലയുള്ള പവർബാങ്ക് അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രൊഡക്ട് ആണ് ഇത്. 10,000mAh ബാറ്ററി ശേഷിയാണ് റിയൽമി 30W ഡാർട്ട് ചാർജ് പവർ ബാങ്കിനുള്ളത്. ഇത് 30W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഈ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വേഗത്തിൽ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നതാണ്.

ആമ്പ്രെയിൻ പിപി 20 പ്രോ പവർ ബാങ്ക്

ആമ്പ്രെയിൻ പിപി 20 പ്രോ പവർ ബാങ്ക്

ആമ്പ്രെയിൻ പിപി 20 പ്രോ പവർ ബാങ്കിന്റെ ഇന്ത്യയിലെ വില 1,499 രൂപയാണ്. 20,000mAh ബാറ്ററി ശേഷിയാണ് ഈ പവർബാങ്കിനുള്ളത്. എംഐ പവർ ബാങ്ക് ഹൈപ്പർസോണിക് പവർബാങ്കിന്റെ കാര്യം പറഞ്ഞത് പോലെ ഈ പവർ ബാങ്ക് ഒരിക്കൽ ചാർജ് ചെയ്താൽ 5000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോൺ നാല് തവണ ചാർജ് ചെയ്യാം. ക്വിക്ക് ചാർജ് 3.0, 20W പിഡി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ചൊരു പവർബാങ്ക് തന്നെയാണ് ഇത്.

അങ്കെർ എ1223എച്ച്1 പവർ കോർ സെലക്ട് പവർ ബാങ്ക്

അങ്കെർ എ1223എച്ച്1 പവർ കോർ സെലക്ട് പവർ ബാങ്ക്

അങ്കെർ എ1223എച്ച്1 പവർ കോർ സെലക്ട് പവർ ബാങ്ക് 10,000mAh കപ്പാസിറ്റിയുമായിട്ടാണ് വരുന്നത്. ഈ പവർബാങ്കിന്റെ വില 2,199 രൂപയാണ്. ഇത് ഡ്യൂവൽ 12W ഔട്ട്‌പുട്ട് പോർട്ടുകളുമായിട്ടാണ് വരുന്നത്. കമ്പനിയുടെ സ്വന്തം മൾട്ടിപ്രൊട്ടക്റ്റ് സുരക്ഷാ സംവിധാനം സപ്പോർട്ട് ചെയ്യുന്ന പവർബാങ്കാണ് ഇത്. നൽകുന്ന വിലയ്ക്ക് യോജിച്ച മികച്ച സവിശേഷതകൾ ഇതിലുണ്ട്.

വൺപ്ലസ് പവർ ബാങ്ക്

വൺപ്ലസ് പവർ ബാങ്ക്

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുറത്തിറക്കിയ പവർ ബാങ്കിന് നിലവിൽ 1,099 രൂപയാണ് വില. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പിഡി ചാർജിങ് സപ്പോർട്ടുമുള്ള പവർബാങ്ക് ആണ് ഇത്. 10,000 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ പവർബാങ്കിന് ഉള്ളത്. ഇത് വളരെ മികച്ചൊരു ഡിവൈസ് തന്നെയാണ്.

More from GizBot

Best Mobiles in India

English summary
There are many power banks in India with fast charging support that help in fast charging of smartphones. These are the best power banks with fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X