സ്മാർട്ട് ബാൻഡ് വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 2000 രൂപയിൽ താഴെ വിലയുള്ള ബാൻഡുകൾ

|

ഫിറ്റ്നസ് ബാൻഡ് വിപണി വളരെ സജീവമായി നിൽക്കുന്ന കാലമാണ് ഇത്. കൊവിഡ് നമ്മെ പ്രതിസന്ധിയിലാക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിൽ അധികം ആയി. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനുള്ള പ്രചോദനം കൂടി ഈ കാലം ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യവും ഫിറ്റ്നസും സംരക്ഷിക്കാൻ പ്രയത്നിക്കുന്ന മിക്ക ആളുകലും ഇന്ന് ഫിറ്റ്നസ് ബാൻഡുകൾ ഉപയോഗിക്കുന്നുണ്ട്. കൃത്യമായി നടന്ന സ്റ്റെപ്പുകളും ബേൺ ചെയ്ത കലോറിയുമെല്ലാം അറിയാം എന്നതാണ് ഇത്തരം ബാൻഡുകളുടെ സവിശേഷത.

 

മികച്ച സ്മാർട്ട് ബാൻഡുകൾ

പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളുടെയെല്ലാം ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. എല്ലാ വില വിഭാഗങ്ങളിലും സ്മാർട്ട് ബാൻഡുകൾ ലഭ്യമാക്കാനും കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 2,000 രൂപയിൽ താഴെയുള്ള വിലയിലും സ്മാർട്ട്ബാൻഡുകൾ ലഭ്യമാണ്. റിയൽമി, നോയിസ്, ഓപ്പോ, റെഡ്മി, മെവോ ഫിറ്റ്, ഹുവാവേ എന്നിവയുടെ ഫിറ്റ്നസ് ബാൻഡുകൾ 2000 രൂപയിൽ താഴെയുള്ള വിലയിൽ ഇന്ന് ലഭ്യമാണ്.

റിയൽമി ബാൻഡ്

റിയൽമി ബാൻഡ്

വില: 1,999 രൂപ

പ്രധാന സവിശേഷതകൾ

• 0.96 ഇഞ്ച് (160 × 80 പിക്സലുകൾ) കസ്റ്റമൈസബിൾ ക്ലോക്ക് ഫെയ്സുകളുള്ള എൽസിഡി കളർ ഡിസ്പ്ലേ

• ബ്ലൂടൂത്ത് 4.2 LE, ആൻഡ്രോയിഡ് 5.0, അതിനെക്കാൾ പുതിയ ഒഎസുള്ള ഡിവൈസുകൾ കണക്ട് ചെയ്യാം

• 3 ആക്സിസ് ആക്സിലറോമീറ്റർ, സ്ലീപ് ട്രാക്കർ, 9 ഫിറ്റ്നസ് മോഡുകൾ, സെഡന്ററി റിമൈൻഡർ

• പിപിജി ഹാർട്ട്ബീറ്റ് സെൻസർ

• കോൾ, മെസേജ് നോട്ടിഫിക്കേഷൻ

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68, 1.5 മീറ്റർ വരെ)

• 90mAh ബാറ്ററി

നോയ്സ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ്
 

നോയ്സ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ്

വില: 1,699 രൂപ

പ്രധാന സവിശേഷതകൾ

• 0.96 ഇഞ്ച് എൽസിഡി കളർ സ്ക്രീൻ

• ബ്ലൂടൂത്ത് 4.0, ഐഒഎസ് 8.0 ഉം അതിനെക്കാൾ പുതിയതുമായി ഒഎസിൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്കും ആൻഡ്രോയിഡ് 4.4ഉം അതിനെക്കാൾ പുതിയ ഒഎസുള്ള ഡിവൈസുകൾക്കും സപ്പോർട്ട് ചെയ്യുന്നു.

• ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ് ട്രാക്കർ, സ്റ്റെപ്പ് ട്രാക്കർ, ഫിറ്റ്നസ് ട്രാക്കർ

• സ്ത്രീകൾക്ക് പീരിയഡ് സർക്കിൾ ട്രാക്കർ

• ഇൻകമിംഗ് കോളുകൾ, മെസേജുകൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയടക്കമുള്ളവയ്ക്ക് സ്മാർട്ട് നോട്ടിഫിക്കേഷനുകൾ

• 14 വ്യത്യസ്ത സ്പോർട്സ് മോഡുകൾ, വേക്കിങ്, യോഗ, ഓട്ടം എന്നിവയുടക്കമുള്ള ട്രാക്ക് ചെയ്യാം.

• 1.5 മീറ്റർ ആഴത്തിലും 30 മിനിറ്റ് വരെയും വാട്ടർ റസിസ്റ്റൻസ് (IP68)

• ഭാരം: 23.5 ഗ്രാം

• 90mAh ബാറ്ററി

ഓപ്പോ സ്മാർട്ട് ബാൻഡ്

ഓപ്പോ സ്മാർട്ട് ബാൻഡ്

വില: 1,999 രൂപ

പ്രധാന സവിശേഷതകൾ

• എല്ലാ സമയത്തും ഓക്സിജൻ സാച്ചുറേഷൻ അളക്കുന്നതിനുള്ള ഡൈനാമിക് എസ്പിഒ2

• 12 ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി

• സ്ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസ്

• നിങ്ങൾക്ക് ഷവറിലോ കുളത്തിലോ ബീച്ചിലോ ഓപ്പോ ബാൻഡ് ധരിക്കാം

• ഓപ്പോ ബാൻഡ് ഒരു അധിക സ്ട്രാപ്പും ബോക്സിൽ നൽകുന്നു. ഇത് ഇഷ്ടത്തിന് അനുസരിച്ച് കളറുകൾ മാറ്റി ഉപയോഗിക്കാൻ സഹായിക്കുന്നു.

റെഡ്മി സ്മാർട്ട് ബാൻഡ്

റെഡ്മി സ്മാർട്ട് ബാൻഡ്

വില: 1,598 രൂപ

പ്രധാന സവിശേഷതകൾ

• 1.08 ഇഞ്ച് (128 x 220 പിക്സൽസ്) എൽസിഡി കളർ 16 ബിറ്റ് ടച്ച് സ്ക്രീൻ ഡിസ്പ്ലേ, 200 നിറ്റ് വരെ ബ്രൈറ്റ്നസ്, 2ഡി ടെമ്പർഡ് ഗ്ലാസ്

• ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലേക്ക് കണക്റ്റുചെയ്യാൻ ബ്ലൂട്ടൂത്ത് 5.0എൽഇ

• ടൈം, സ്റ്റെപ്സ്, ഹാർട്ട്ബീറ്റ്, ആക്ടിവിറ്റീസ്, ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ, കോളുകൾ എന്നിവ കാണിക്കുന്നു.

• ഹാർട്ട്ബീറ്റ് അലേർട്ടുകൾ നൽകുന്ന 24/7 ഹാർട്ട്ബീറ്റ് മോണിറ്ററിങ്

• നിങ്ങളുടെ ഫിറ്റ്നസ് നിരീക്ഷിക്കുകയും നിങ്ങളുടെ ഉറക്കം ട്രാക്കുചെയ്യുകയും ചെയ്യുന്നു

• 5 സ്പോർട്സ് മോഡുകൾ: ഔട്ട്ഡോർ റണ്ണിംഗ്, വ്യായാമം, സൈക്ലിംഗ്, ട്രെഡ്മിൽ, ഫാസ്റ്റ് വാക്കിങ്

• ട്രൈ-ആക്സിസ് ആക്സിലറോമീറ്റർ

• 13 ഗ്രാം അൾട്രാ ലൈറ്റ് ബോഡി

• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• 130mAh ബാറ്ററി

നോയിസ് കളർഫിറ്റ് 2

നോയിസ് കളർഫിറ്റ് 2

വില: 1,699 രൂപ

പ്രധാന സവിശേഷതകൾ

• 0.96 ഇഞ്ച് എൽസിഡി കളർ സ്ക്രീൻ

• ബ്ലൂടൂത്ത് 4.0, ഐഒഎസ് 8.0 എന്നീ ഒഎസുകളിലും അതിനെക്കാൾ പുതിയ ഒഎസുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിലും ആൻഡ്രോയിഡ് 4.4ലേ അതിനെക്കാൾ പുതിയ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകളിലോ സപ്പോർട്ട് ചെയ്യുന്നു.

• ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ് ട്രാക്കർ, സ്റ്റെപ്പ് ട്രാക്കർ, ഫിറ്റ്നസ് ട്രാക്കർ

• ഇൻകമിംഗ് കോളുകൾ, മെസേജുകൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്കുള്ള സ്മാർട്ട് നോട്ടിഫിക്കേഷനുകൾ

• 14 വ്യത്യസ്ത സ്പോർട്സ് മോഡുകൾ, യോഗ, ഓട്ടം എന്നിവയടക്കമുള്ള ട്രാക്കുചെയ്യും.

• 1.5 മീറ്റർ ആഴത്തിലും 30 മിനിറ്റ് വരെയും വാട്ടർ റസിസ്റ്റൻസ് (IP68)

• ഭാരം: 23.5 ഗ്രാം

• 90mAh ബാറ്ററി

മെവോഫിറ്റ് ബോൾഡ് എച്ച്ആർ ഫിറ്റ്നസ് ബാൻഡ്

മെവോഫിറ്റ് ബോൾഡ് എച്ച്ആർ ഫിറ്റ്നസ് ബാൻഡ്

വില: 1,499 രൂപ

പ്രധാന സവിശേഷതകൾ

• മെവേഫിറ്റ് ബോൾഡ് ഫിറ്റ്നസ് ട്രാക്കർ വാച്ച് അത്ലറ്റുകൾക്കും കായിക പ്രേമികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് വാട്ടർ റെസിസ്റ്റന്റ് (IP 67) ആക്ടിവിറ്റി ട്രാക്കറാണ്. നിങ്ങൾ നടക്കുന്ന സ്റ്റെപ്സ്, ദൂരം, ഓട്ടം, കലോറി ബേൺ ചെയ്തത്, ആക്ടീവ് ആയ മിനിറ്റുകൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

• ആക്ടിവിറ്റി ട്രാക്കിങ്, ഹൃദയമിടിപ്പ് ട്രാക്കിങ് , വലിയ കളർ ഡിസ്പ്ലേ, വലിയ വയർലെസ് വാട്ടർപ്രൂഫ് ഫിറ്റ്നസ് ട്രാക്കർ മോണിറ്റർ.

ഹുവാവേ ഇആർഎസ്-ബി19 ബാൻഡ് 2 ക്ലാസിക് ആക്ടിവിറ്റി ട്രാക്കർ

ഹുവാവേ ഇആർഎസ്-ബി19 ബാൻഡ് 2 ക്ലാസിക് ആക്ടിവിറ്റി ട്രാക്കർ

വില: 1,999 രൂപ

പ്രധാന സവിശേഷതകൾ

• സ്റ്റെപ്പ് കൗണ്ട്, ബേൺ ചെയ്ത കലോറി, ദൂരം എന്നിവ ഉൾപ്പടെയുള്ള ദൈനംദിന പ്രവർത്തന വിവരങ്ങളുടെ ട്രാക്കിങും നിരീക്ഷണവും

• ഫോൺ കണക്ട് ചെയ്യാൻ ഹുവാവേ ഹെൽത്ത് ആപ്പ് ഉപയോഗിക്കാം

• റണ്ണിങ്, സ്വമ്മിങ് സപ്പോർട്ട്

• ബ്രീത്തിങ് എക്സസൈസുകൾക്കുള്ള സപ്പോർട്ട്

• സ്ലീപ്പ് സ്റ്റാറ്റസ് മോണിറ്ററിങ്

• സ്മാർട്ട് അലാറങ്ങളും ഇവന്റ് അലാറങ്ങളും ഉൾപ്പെടെയുള്ള അലാറം അറിയിപ്പുകൾ

• സപ്പോർട്ട് ചെയ്യുന്ന നോട്ടിഫിക്കേഷനുകൾ: ഇൻകമിങ് കോളുകൾ, എസ്എംഎസ് മെസേജുകൾ, ഇമെയിലുകൾ, കലണ്ടർ ഇവന്റുകൾ, വാട്സ്സ്ആപ്പ്, മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ

Most Read Articles
Best Mobiles in India

English summary
If you are going to buy a new smart band, you can consider these best smart bands which are priced below Rs 2,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X