5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. റിയൽമി, നോയിസ്, അമാസ്ഫിറ്റ് എന്നിവയടക്കമുള്ള ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമാണ്. സ്മാർട്ട് വാച്ചുകൾക്ക് വലിയ വില നൽകേണ്ടി വരുമെന്നത് തെറ്റായ ധാരണയാണ്. കുറഞ്ഞ വിലയ്ക്കും മികച്ച സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ നമുക്ക് സാധിക്കും. പ്രീമിയം സവിശേഷതകൾ ഉള്ള സ്മാർട്ട് വാച്ചുകൾ പോലും ഈ വില വിഭാഗത്തിൽ നമുക്ക് ലഭ്യമാണ്.

 

സ്മാർട്ട് വാച്ചുകൾ

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുള്ളവർക്ക് അവരുടെ വ്യായാമത്തിന്റെയും ആരോഗ്യസംബന്ധിയായ മറ്റ് കാര്യങ്ങളുടെയും കൃത്യമായ ഡാറ്റ നൽകുന്നവയാണ് ഈ സ്മാർട്ട് വാച്ചുകൾ. സമയം നോക്കാനുള്ള ഡിവൈസ് എന്നതിനപ്പുറത്ത് സ്മാർട്ട്ഫോണിനെ റിമോട്ടായി നിയന്ത്രിക്കാനും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധകൊടുക്കാനും സഹായിക്കുന്ന മികച്ച ഡിവൈസുകൾ തന്നെയാണ് ഇവ. ഇത്തരത്തിലുള്ള അഞ്ച് സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽ‌മി വാച്ച് എസ്

റിയൽ‌മി വാച്ച് എസ്

വില: 4,998 രൂപ

പ്രധാന സവിശേഷതകൾ

• 1.4 ഇഞ്ച് (320 × 320 പിക്സലുകൾ) 323 പിപിഐ ടച്ച് കളർ എൽസിഡി സ്ക്രീൻ

• 3-ആക്സിസ് ആക്‌സിലറോമീറ്റർ, ഹൃദയമിടിപ്പ് സെൻസർ, റോട്ടർ വൈബ്രേഷൻ മോട്ടോർ

• റിയൽമി ലിങ്ക് ആപ്പ്, ആൻഡ്രോയിഡ് 5.0, അതിനെക്കാൾ പുതിയ ഡിവൈസുകളിൽ കണക്റ്റുചെയ്യാൻ ബ്ലൂടൂത്ത് 5.0

• 14 സ്പോർട്സ് മോഡുകൾ: ഔട്ട്‌ഡോർ റൺ, വാക്ക്, ഇൻഡോർ റൺ, ഔട്ട്‌ഡോർ സൈക്കിൾ, എയറോബിക് കപ്പാസിറ്റി, സ്ട്രെംഗ്ത് ട്രെയിനിംഗ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ഇൻഡോർ സൈക്കിൾ, എലിപ്റ്റിക്കൽ, യോഗ, ക്രിക്കറ്റ്

• ഓട്ടോമേറ്റഡ് ഹാർട്ട് റേറ്റ് മെഷർമെന്റ്, 24 മണിക്കൂർ ലൈവ് ഹാർട്ടിബീറ്റ് സെൻസറിങ്, ബ്ലഡ് ഓക്സിജൻ (എസ്‌പി‌ഒ 2) അളക്കൽ, സ്ലീപ്പ് മോണിറ്ററിങ്, കലോറികൾ, ഡിസ്റ്റൻസ്, വാട്ടർ റിമൈൻഡർ,

• മ്യൂസിക്ക് നിയന്ത്രണം, ക്യാമറ നിയന്ത്രണം, കാലാവസ്ഥാ പ്രവചനം, ഓട്ടോമാറ്റിക്ക് മൂവ്മെന്റ് ഡിറ്റക്ഷൻ (ഓട്ടം / നടത്തം)

• കോൾ നോട്ടിഫിക്കേഷൻ, മെസേജ് നോട്ടിഫിക്കേഷൻ, അലാറം

• വാട്ടർ റെസിസ്റ്റന്റ് (IP68)

• 160 എംഎഎച്ച് ബാറ്ററി

ബോട്ട് സ്റ്റോം
 

ബോട്ട് സ്റ്റോം

വില: 2,499 രൂപ

പ്രധാന സവിശേഷതകൾ

• പേഴ്സണലൈസ്ഡ് ഡൌൺ‌ലോഡബിൾ ക്ലൌഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകളുള്ള 1.54 ഇഞ്ച് കളർ ടച്ച് ഡിസ്‌പ്ലേ

• കണക്റ്റുചെയ്യാൻ ബ്ലൂടൂത്ത് 4.2

• കോളുകൾ, ടെക്സ്റ്റുകൾ, ഷെഡ്യൂൾ റിമൈൻഡർ, അലാറം എന്നിവയ്‌ക്കായുള്ള വൈബ്രേഷൻ അലേർട്ടുകൾ. അടുത്ത 15 ദിവസത്തെ വെതർ

• 24/7 ഹൃദയമിടിപ്പ് ട്രാക്കിംഗ്, SpO2 / ബ്ലഡ് ഓക്സിജൻ നിരീക്ഷണം

• നിങ്ങളുടെ ഉറക്ക രീതികളും ഗുണനിലവാരവും നിരീക്ഷിക്കുക

• ഓട്ടം, നടത്തം, കയറ്റം, സവാരി, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവ ഉൾപ്പെടുന്ന 8 സ്പോർട്സ് മോഡ്

• ഗൈഡഡ് മെഡിറ്റേഷൻ ഫീച്ചർ നിങ്ങളെ വിശ്രമിക്കാനും ശാന്തത പാലിക്കാനും സഹായിക്കും

• ഫോട്ടോകൾ എടുക്കുന്നതിനും വാച്ച് ഫെയ്സ് ഡിസ്പ്ലേ മാറ്റുന്നതിനും വേക്ക് സ്ക്രീനും മറ്റും സ്മാർട്ട് ജെസ്റ്റർ കൺട്രോൾസ്

• വാട്ടർ റെസിസ്റ്റന്റ് (3ATM / 30 മീറ്റർ)

• റിമോട്ട് ക്യാമറ, മ്യൂസിക്ക് കൺട്രോളുകൾ, മൈഫോൺ ഫൈൻഡർ ഫീച്ചർ

• 230mAh ബാറ്ററി

നോയിസ് കളർഫിറ്റ് പ്രോ 3

നോയിസ് കളർഫിറ്റ് പ്രോ 3

വില: 3,998 രൂപ

പ്രധാന സവിശേഷതകൾ

• 1.55 ഇഞ്ച് (320 x 360 പിക്സലുകൾ) എൽസിഡി സ്ക്രീൻ

• ഐഒഎസ്9, അതിനേക്കാൾ പുതിയതോ, ആൻഡ്രോയിഡ് 4.4+ അതിനേക്കാൾ പുതിയോതോ ആയ ഡിവൈസുകളിൽ കണക്റ്റുചെയ്യാൻ ബ്ലൂടൂത്ത് 5.0

• കസ്റ്റമൈസബിൾ ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്സ്

• ഭാരം കുറഞ്ഞ, ഇംപാക്റ്റ്-റെസിസ്റ്റന്റ് പോളികാർബണേറ്റ് ഷെൽ സിലിക്കൺ സ്ട്രാപ്പ്

• 14 സ്പോർട്സ് മോഡുകൾ

• ആക്‌സിലറോമീറ്റർ സെൻസർ, 24 × 7 ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, എസ്‌പി‌ഒ 2 മോണിറ്റർ, സ്ട്രെസ് മോണിറ്റർ, ബ്രീത്ത് മോഡ്

• റിമൈൻഡറുകൾ, REM സ്ലീപ്പിനൊപ്പം സ്ലീപ്പ് ട്രാക്കിംഗ്

• 50 മീറ്റർ (5 എടിഎം) വരെ വാട്ടർ ഡസ്റ്റ് റസിറ്റൻസ്

• കോളുകൾ, ടെക്സ്റ്റ്, ആപ്പ്, സോഷ്യൽ മീഡിയ അറിയിപ്പുകൾ, ടൈമർ, സ്റ്റോപ്പ് വാച്ച്, റിമൈൻഡറുകൾ, മൈ ഫോൺ ഫൈൻഡർ, വെതർ, മോഡ്, കലണ്ടർ റിമൈൻഡർ, ഹാൻഡ് വാഷ് റിമൈൻഡർ, റിമോട്ട് മ്യൂസിക്ക് കൺട്രോൾ

• 210mAh ബാറ്ററി

നോയിസ് കളർ‌ഫിറ്റ് നവ്

നോയിസ് കളർ‌ഫിറ്റ് നവ്

വില: 4,499 രൂപ

പ്രധാന സവിശേഷതകൾ

• 1.4 ഇഞ്ച് (320 × 320 പിക്സലുകൾ) എൽസിഡി സ്ക്രീൻ

• ഡിവൈസുകളിലേക്ക് കണക്റ്റുചെയ്യാൻ ബ്ലൂടൂത്ത് 4.2

• ക്ലൗഡ് ബേസ്ഡ് കസ്റ്റം വാച്ച് ഫെയ്‌സുകൾ (OTA അപ്‌ഡേറ്റ് വഴി ലഭ്യമാണ്)

• ഭാരം കുറഞ്ഞ, ഇംപാക്റ്റ്-റെസിസ്റ്റന്റ് പോളികാർബണേറ്റ് ഷെൽ സിലിക്കൺ സ്ട്രാപ്പ്

• 10 സ്‌പോർട്‌സ് മോഡ്, തത്സമയം വേഗത, ദൂരം, പാത എന്നിവ ട്രാക്കുചെയ്യാനാകും

• 6-ആക്സിസ് ആക്‌സിലറോമീറ്റർ + ഗൈറോസ്‌കോപ്പ്, അന്തർനിർമ്മിത ജിപിഎസ്, സ്ലീപ്പ് ട്രാക്കിംഗ്

• വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• 24 × 7 ഹൃദയമിടിപ്പ് നിരീക്ഷിക്കൽ

• കോളുകൾ, മെസേജ്, ആപ്പ്സ്, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, ടൈമർ, സ്റ്റോപ്പ് വാച്ച്, റിമൈൻഡറുകൾ എന്നിവയ്‌ക്കായുള്ള അലേർട്ടുകൾ, മൈ ഫോൺ ഫൈൻഡർ

• 180mAh ബാറ്ററി

അമാസ്ഫിറ്റ് ബിപ് എസ് ലൈറ്റ്

അമാസ്ഫിറ്റ് ബിപ് എസ് ലൈറ്റ്

വില: 2,999 രൂപ

പ്രധാന സവിശേഷതകൾ

• 1.28-ഇഞ്ച് (176 x 176 പിക്സൽസ്) കളർ, ഓൾവേയ്സ് ഓൺ-റിഫ്ലക്ടീവ് ടച്ച് ഡിസ്പ്ലേ

• കോളുകൾ, മെസേജുകൾ, ഇമെയിലുകൾ, വെതർ, ഒട്ട് എന്നിവയ്ക്കുള്ള നോട്ടിഫിക്കേഷനുകൾ

• 8 സ്‌പോർട്‌സ് മോഡുകൾ (ട്രെഡ്‌മിൽ, ഔട്ട്‌ഡോർ ഓട്ടം, നടത്തം, ഇൻഡോർ സൈക്ലിംഗ്, ഔട്ട്‌ഡോർ സൈക്ലിംഗ്, യോഗ, എലിപ്‌റ്റിക്കൽ ട്രെയിനർ, ഫ്രീസ്റ്റൈൽ.)

• ഹൃദയമിടിപ്പ് കണ്ടെത്താൻ ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ട്രൈ-ആക്സിസ് ആക്സിലറോമീറ്റർ + ട്രൈ-ആക്സിസ് ഗൈറോ

• ബ്ലൂടൂത്ത് 5.0 എൽഇ

• പിഎഐ ഹെൽത്ത് അനാലിസസ്

• ഫോണിൽ മ്യൂസിക്ക് കൺട്രോൾ

• 50 മീറ്റർ (5ATM) വരെ വെള്ളം പ്രതിരോധിക്കും

• 200mAh ബാറ്ററി

Best Mobiles in India

English summary
Smartwatches have become a part of our daily lives. Smartwatches from brands including Realme, Noise and Amazfit are available in the Indian market today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X