500 രൂപയിൽ താഴെ വിലയുള്ള മികച്ച പവർബാങ്കുകൾ

|

പവർബാങ്കുകൾ നമുക്ക് ഏറെ ഉപകാരപ്പെടുന്നവയാണ്. യാത്ര ചെയ്യുമ്പോഴും മറ്റും ഫോൺ ഓഫായി പോകാതിരിക്കാൻ പവർ ബാങ്കുകൾ സഹായിക്കുന്നു. വയർലസ് ഇയർഫോണുകളുടെ ഉപയോഗം വർധിച്ചതിനാൽ അവ ചാർജ് ചെയ്യാനും പവർബാങ്കുകൾ ആവശ്യമാണ്. നിരവധി ബ്രാന്റുകളുടെ പവർബാങ്കുകൾ ഇന്ന് ലഭ്യമാണ്. 500 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച പവർബാങ്കുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പവർബാങ്കുകൾ എല്ലാം തന്നെ മികച്ച ആക്സസറികളാണ്.

 

പവർബാങ്കുകൾ

കുറഞ്ഞ വിലയിൽ പവർബാങ്കുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മികച്ച ഓപ്ഷനുകളാണ് 500 രൂപയാൽ താഴെയുള്ളത്. ഐബോൾ അംബ്രെൻ, വെഗർ തുടങ്ങിയ ബ്രാന്റുകളുടെ പവർബാങ്കുകശാണ് ഈ പട്ടികയിൽ ഉള്ളത്. ഇവയെല്ലാം 5000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്മാർട്ട്ഫോൺ പൂർണമായും ചാർജ് ചെയ്യാൻ ഈ പവർബാങ്കിന് സാധിക്കും. വേഗത്തിൽ ഫോൺ ചാർജ് ചെയ്യാനും പവർ ബാങ്ക് ചാർജ് ചെയ്യാനുമുള്ള സംവിധാനങ്ങളും ഈ പവർബാങ്കുകളിൽ കമ്പനികൾ നൽകുന്നുണ്ട്.

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്

ഐബോൾ 5000 mAh പവർബാങ്ക്

ഐബോൾ 5000 mAh പവർബാങ്ക്

രണ്ട് യുഎസ്ബി ഔട്ട്‌പുട്ട് സ്ലോട്ടുകളുമായിട്ടാണ് ഐബോൽ 5000 എംഎഎച്ച് പവർബാങ്ക് വിപണിയിൽ എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സമയം രണ്ട് ഫോണുകളോ ഇയർഫോണോ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഈ പവർബാങ്കിന്റെ വില 398 രൂപയാണ്.

അംബ്രെൻ 5000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക്
 

അംബ്രെൻ 5000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക്

499 രൂപ വിലയുള്ള അംബ്രെൻ പിപി -501 പവർബാങ്ക് പോക്കറ്റിൽ കൊണ്ടുനടക്കാൻ പറ്റുന്ന വലിപ്പത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 5000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഈ പവർ ബാങ്കിന്റെ സവിശേഷത. ഈ പവർബാങ്ക് വലുപ്പം കൊണ്ട് ചെറുതും പ്രീമിയം ടെക്സ്ചർ ഫിനിഷുള്ള ഡിസൈനുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ കാണാനും നല്ല ഭംഗിയാണ്.

5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ

സെബ്രോണിക്സ് ZEB-MC5000S1, 5000mah പവർബാങ്ക്

സെബ്രോണിക്സ് ZEB-MC5000S1, 5000mah പവർബാങ്ക്

ടൈപ്പ് സി, മൈക്രോ യുഎസ്ബി ഇൻപുട്ട് പോർട്ടുകളുമായി വിപണിയിലെത്തിയ പവർബാങ്കാണ് സെബ്രോണിക്സ് ZEB-MC5000S1. ടെക്സ്ചർ ചെയ്ത ഫിനിഷിൽ വരുന്ന ഈ സ്റ്റൈലിഷ് പവർ ബാങ്കിന് 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഉആള്ളത്. നിങ്ങൾക്ക് ഈ പവർബാങ്ക് 349 രൂപയ്ക്ക് സ്വന്തമാക്കാം.

വെഗർ W0527 മിനി സൈസ് 5000 mAh ലി-പോളിമർ പവർബാങ്ക്

വെഗർ W0527 മിനി സൈസ് 5000 mAh ലി-പോളിമർ പവർബാങ്ക്

വെഗർ W0527 5000mAh പവർ ബാങ്കിൽ ലിഥിയം പോളിമർ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. മൈക്രോ യുഎസ്ബി പോർട്ടുമായി വരുന്ന ഈ പവർബാങ്കിൽ ടു വേ ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിട്ടുണ്ട്. വേഗത്തിൽ ഫോൺ ചാർജ് ചെയ്യുന്നു എന്നത് പോലെ വേഗത്തിൽ പവർബാങ്ക് ചാർജ് ചെയ്യാനും സാധിക്കും. 428 രൂപയാണ് ഈ പവർബാങ്കിന്റെ വില.

മികച്ച സവിശേഷതകളുമായി ടി‌സി‌എൽ പുതിയ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുമികച്ച സവിശേഷതകളുമായി ടി‌സി‌എൽ പുതിയ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഐബോൾ 5000 mAh, പവർബാങ്ക് (IB-5000LPS)

ഐബോൾ 5000 mAh, പവർബാങ്ക് (IB-5000LPS)

398 രൂപ വിലയുള്ള ഐബോളിന്റെ 5000 mAh, പവർബാങ്ക് (IB-5000LPS) പവർ ബാങ്ക് ഒരേസമയം രണ്ട് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി രണ്ട് യുഎസ്ബി ഔട്ട്‌പുട്ടുമായിട്ടാണ് വരുന്നത്. വേഗത്തിലുള്ള ചാർജിങും ഈ പവർബാങ്കിന്റെ സവിശേഷതയാണ്.

Best Mobiles in India

English summary
If you want to get powerbanks at low prices, the best options are power banks below Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X