നിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾ

|

നമ്മുടെ ചുറ്റിലുള്ള സകലതും സ്മാർട്ട് ആകുന്ന കാലമാണ് ഇത്. സ്മാർട്ട് ഹോം എന്നത് കേരളത്തിലും സജീവമായി വരികയാണ്. ജീവിതം കൂടുതൽ ലളിതവും രസകരവുമാക്കുന്ന വിധത്തിൽ വീട്ടിൽ സ്മാർട്ട് ഉപകരണങ്ങളുടെ ഒരു ഇക്കോ സിസ്റ്റം ഉണ്ടാക്കുക എന്നതാണ് സ്മാർട്ട് ഹോം എന്ന ആശയത്തിന്റെ അടിസ്ഥാനം. നമ്മുടെ വീടുകളിലെ കർട്ടനുകളും ഫാനുകളും ലൈറ്റുകളും എസിയുമെല്ലാം സ്മാർട്ട് ഇക്കോ സിസ്റ്റത്തിൽ കൊണ്ടുവരിക എന്നതാണ് സ്മാർട്ട് ഹോം ഉണ്ടാക്കാനായി ചെയ്യേണ്ട ആദ്യ കാര്യം.

 

smarthome gadgets

ഒരു ബട്ടണിൽ ക്ലിക്ക് ചെയ്താലോ അലക്സ പോലുള്ളവയുടെ സഹായത്തിലൂടെ വോയിസ് കമാന്റ് ആയിട്ടോ പ്രവർത്തിക്കുന്ന സ്മാർട്ട് ഗാഡ്ജറ്റുകൾ ചുറ്റിലും ഉണ്ടെങ്കിൽ നമ്മുടെ നിത്യ ജീവിതം കൂടുതൽ രസകരവും ആയാസരഹിതവുമായി മാറും. നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ വാങ്ങാവുന്ന മികച്ച ഗാഡ്ജറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വീടിന്റെ ലോക്ക് മുതൽ പല്ല് തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് വരെ ഉൾപ്പെടുന്നു.

സ്മാർട്ട് ഡോർ ലോക്ക്

സ്മാർട്ട് ഡോർ ലോക്ക്

വീട് സ്മാർട്ട് ആക്കുന്നതിന്റെ ആദ്യഘട്ടം വീട് തുറക്കാനുള്ള ലോക്ക് സ്മാട്ട് ആക്കുക എന്നതാണ്. ഫിങ്കർപ്രിന്റ് സെൻസർ, RFID കാർഡ്, പിൻ, OTP എന്നിവയെല്ലാം ഉപയോഗിച്ച് ഡോർ തുറക്കുന്ന സ്മാർട്ട് ലോക്കുകൾ ഇന്ന് വിപണിയിൽ ധാരാളമായിട്ടുണ്ട്. ഇത് വളരെ സുരക്ഷിതമായ ഒന്നാണ്. ഈ ലോക്കുകൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്. പെയർ ചെയ്ത സ്മാർട്ട്‌ഫോൺ വഴി ലോക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തിഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

സ്മാർട്ട് വീഡിയോ ഡോർബെൽ
 

സ്മാർട്ട് വീഡിയോ ഡോർബെൽ

നിങ്ങളുടെയും വീടിന്റെയും സുരക്ഷിയ്ക്കായി വാങ്ങേണ്ട പ്രധാന സ്മാർട്ട് ഗാഡ്ജറ്റ് ആണ് സ്മാർട്ട് വീഡിയോ ഡോർബെൽ. വാതിൽ തുറക്കുന്നതിന് മുമ്പ് നിങ്ങളുടെ കോളിങ് ബെൽ അമർത്തിയത് ആരെന്നും ആരൊക്കെ പുറത്ത് ഉണ്ട് എന്നും വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കും എന്നതാണ് സ്മാർട്ട് വീഡിയോ ഡോർബെല്ലുകളുടെ പ്രത്യേകത. ഇത് നിങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നു.

സ്മാർട്ട് സ്വിച്ചുകൾ

സ്മാർട്ട് സ്വിച്ചുകൾ

സ്‌മാർട്ട് സ്വിച്ചുകൾ ഇന്ന് മിക്ക വീടുകളിലും സ്ഥാപിക്കുന്നുണ്ട്. നമ്മൾ സ്വിച്ച് ബോർഡ് വരെ നടന്ന് സ്വിച്ച് ഇടേണ്ട ആവശ്യമില്ലാ എന്നതാണ് ഈ ഡിവൈസിന്റെ പ്രത്യേക. നമ്മുടെ ഫോണുമായി കണക്റ്റ് ചെയ്ത് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കുന്ന ഒന്നാണ് ഇത്. വീട്ടിലെ വൈഫൈ കണക്ഷനുമായി സ്വിച്ചുകൾ കണക്റ്റ് ചെയ്തിരിക്കും.

സ്മാർട്ട് ബൾബുകൾ

സ്മാർട്ട് ബൾബുകൾ

ആപ്പ് ഉപയോഗിച്ചോ വോയ്‌സ് കമാൻഡ് ഉപയോഗിച്ച് എളുപ്പത്തിൽ ഓണാക്കാനും ഓഫാക്കാനും സാധിക്കുന്നവയാണ് സ്മാർട്ട് ബൾബുകൾ. ഈ സ്മാർട്ട് ബൾബുകളുടെ ബ്രൈറ്റ്നസ്, നിറം എന്നിവയെല്ലാം എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ഫോണിലെ പ്രത്യേക ആപ്പുകൾ വഴിയാണ് നിറവും മറ്റും മാറ്റുന്നത്. നമ്മുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ചും റൂമിലെ ആവശ്യങ്ങൾക്ക് അനുസരിച്ചും ബൾബുകൾ മാറ്റാവുന്നതാണ്.

50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ

സ്മാർട്ട് റോബോട്ടിക് വാക്വം ക്ലീനറുകൾ

സ്മാർട്ട് റോബോട്ടിക് വാക്വം ക്ലീനറുകൾ

വാക്വം ക്ലീനറുകൾ ഇന്ന് മിക്ക വീടുകളിലും ഉണ്ട്. എന്നാൽ സ്മാർട്ട് റോബോട്ടിക് വാക്വം ക്ലീനറുകൾ ഇന്ത്യയിൽ ചില ആളുകളെങ്കിലും ഉപയോഗിച്ച് തുടങ്ങിയിട്ടേ ഉള്ളു. ഒരു ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വീട് എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നവയാണ് ഇവ. നമ്മൾ വാക്വിം ക്ലീനർ കൊണ്ടുനടന്ന് വൃത്തിയാക്കേണ്ട ആവശ്യമില്ല.

സ്മാർട്ട് സ്പീക്കറുകൾ

സ്മാർട്ട് സ്പീക്കറുകൾ

ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്‌സ എന്നിവ പോലുള്ള വോയ്‌സ് അസിസ്റ്റന്റുകൾക്ക് സപ്പോർട്ടുള്ള സ്‌മാർട്ട് സ്പീക്കറുകൾ വർഷങ്ങളായി ഇന്ത്യൻ വിപണിയിലുണ്ട്. വളരെ ഉപയോഗപ്രദമായ ഉത്പന്നമാണ് ഇത്. ഈ സ്മാർട്ട് സ്പീക്കറുകളുടെ വോളിയം നിയന്ത്രിക്കാൻ പോലും വോയിസ് കമാന്റുകളിലൂടെ സാധിക്കും.

സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ

സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ

ഇന്ത്യൻ വിപണിയിൽ സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ ധാരാളം ഉണ്ട്. നിങ്ങളുടെ വീട് നിരീക്ഷിക്കാനും ഓരോ സമയത്തെയും വീടിന്റെ സുരക്ഷ ഉടമയെ അറിയിക്കാനും സാധിക്കുന്ന വിധത്തിൽ സംവിധാനങ്ങളുള്ളവയാണ് സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ. എത്ര അകലത്തായാലും നമുക്ക് ഇന്റർനെറ്റ് കണക്ഷനിലൂടെ ഇത്തരം ക്യാമറകൾ നിയന്ത്രിക്കാൻ സാധിക്കും.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

സ്മാർട്ട് വാഷിംഗ് മെഷീനുകൾ

സ്മാർട്ട് വാഷിംഗ് മെഷീനുകൾ

നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലൂടെ നിയന്ത്രിക്കാവുന്ന വാഷിങ് മെഷിനുകളാണ് സ്മാർട്ട് വാഷിങ് മെഷീനുകൾ. മറ്റ് വാഷിങ് മെഷീനുകളെ പോലെ തന്നെയോ അതിനെക്കാൾ മികച്ചതോ ആയ രീതിയിൽ വസ്ത്രങ്ങൾ കഴുകുന്ന സ്മാർട്ട് വാഷിങ് മെഷീനുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.

സ്മാർട്ട് ഡിഷ് വാഷറുകൾ

സ്മാർട്ട് ഡിഷ് വാഷറുകൾ

പാത്രങ്ങൾ കഴുകുക എന്നത് പലർക്കും മടിയുള്ള കാര്യമായിരിക്കും. ഇത്തരമൊരു അവസരത്തിലാണ് ഡിഷ് വാഷറുകളും സഹായം വേണ്ടി വരുന്നത്. എന്നാൽ സ്മാർട്ട് ഡിഷ് വാഷറുകൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ഓരോ വിധത്തിലുള്ള പാത്രങ്ങളും തിരഞ്ഞെടുത്ത് കഴുകാൻ സാധിക്കുന്ന വിധത്തിലുള്ള സ്മാർട്ട ഡിഷ് വാഷറുകൾ വരെ ഇന്ന് വിപണിയിലുണ്ട്.

സ്മാർട്ട് ഫാനുകൾ

സ്മാർട്ട് ഫാനുകൾ

ഇനി ഫാൻ വാങ്ങിക്കുന്നവർ അല്പം പണം കൂടുതൽ കൊടുത്താലും സ്മാർട്ട് ഫാനുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഓണാക്കാനും ഓഫാക്കാനും സ്പീഡ് നിയന്ത്രിക്കാനുമൊന്നും എഴുന്നേറ്റ് പോകേണ്ടതില്ലെന്നതാണ് ഈ ഫാനുകളുടെ ഗുണം. ആപ്പ് വഴിയും വോയിസ് അസിസ്റ്റന്റ് വഴിയും നിയന്ത്രിക്കാൻ സാധിക്കുന്ന സ്മാർട്ട് ഫാനുകൾ ഇന്ത്യൻ വിപണിയിലുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

സ്മാർട്ട് എയർ പ്യൂരിഫയറുകൾ

സ്മാർട്ട് എയർ പ്യൂരിഫയറുകൾ

ശുദ്ധമായ വായു നമ്മുടെ വീടുകളിൽ ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ എയർപ്യൂരിഫെയറുകൾ ഇന്ന് അവശ്യം വേണ്ട ഉത്പന്നങ്ങളായി മാറിക്കഴിഞ്ഞു. ഇതിൽ തന്നെ ഇപ്പോൾ സ്മാർട്ട് എയർപ്യൂരിഫയറുകളും ലഭ്യമാണ്. വായു ശുദ്ധീകരിച്ചതിന്റെയും മറ്റും കണക്കുകൾ ഇതിലൂടെ അറിയാൻ സാധിക്കും.

സ്മാർട്ട് എസികൾ

സ്മാർട്ട് എസികൾ

എസികൾ റിമോട്ടുമായാണ് വരുന്നത് എന്നാൽ നിങ്ങൾ ഓഫ് ചെയ്യാൻ മറന്ന് വീട്ടിൽ നിന്ന് ഇറങ്ങിയാൽ എന്ത് സംഭവിക്കും, ഇത്തരം അവസരങ്ങളിലണ് സ്മാർട്ട് എസികളുടെ ഉപയോഗം. നിങ്ങൾ എത്ര ദൂരത്താണ് എങ്കിലും സ്‌മാർട്ട്‌ഫോൺ വഴി നിയന്ത്രിക്കാൻ കഴിയുന്ന സ്‌മാർട്ട് എസികൾ ഇന്ന് ഇന്ത്യൻ വിപണിയിലുണ്ട്.

സ്മാർട്ട് വൈഫൈ എനേബിൾഡ് റഫ്രിജറേറ്ററുകൾ

സ്മാർട്ട് വൈഫൈ എനേബിൾഡ് റഫ്രിജറേറ്ററുകൾ

റഫ്രിജറേറ്ററുകളിലെ താപനില, സെഗ്‌മെന്റ് വിവരങ്ങൾ എന്നിവയടക്കമുള്ള പ്രധാന വിവരങ്ങൾ നിങ്ങൾക്കൾക്ക് വീട്ടിൽ ഇല്ലാതിരിക്കുമ്പോഴും പരിശോധിക്കാനും മാറ്റം വരുത്താനും സാധിക്കുന്ന വിധത്തിലുള്ള വൈഫൈ എനേബിൾഡ് റഫ്രിജറേറ്ററുകൾ ഇന്ന് ഇന്ത്യൻ വിപണിയിലുണ്ട്.

36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?

സ്മാർട്ട് പെറ്റ് ഫീഡർ

സ്മാർട്ട് പെറ്റ് ഫീഡർ

വളർത്തുമൃഗങ്ങൾ ഉള്ളതിന്റെ പ്രധാന പ്രശ്നം അവയെ തനിച്ചാക്കി പുറത്ത് പോകുമ്പോൾ അവയ്ക്ക് ഭക്ഷണം കൊടുക്കാൻ ആളില്ല എന്നതാണ്. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. സെറ്റ് ചെയ്യുന്ന സമയത്ത് കൃത്യമായ അളവിൽ പട്ടികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്ന സ്മാർട്ട് പെറ്റ് ഫീഡറുകൾ ഇന്ന് വിപണിയിലുണ്ട്.

സ്മാർട്ട് ടൂത്ത് ബ്രഷ്

സ്മാർട്ട് ടൂത്ത് ബ്രഷ്

ഉപയോഗിക്കാൻ എളുപ്പമുള്ള ഇലക്ട്രിക്, സ്മാർട്ട് ടൂത്ത് ബ്രഷുകൾ ഇന്ത്യയിൽ ലഭ്യമാണ്. നിങ്ങളുടെ ദന്ത ശുചിത്വം നിലനിർത്താൻ ഈ സ്മാർട്ട് ടൂത്ത് ബ്രഷുകൾ സഹായിക്കും.

Best Mobiles in India

English summary
If you want to make your home smart, here are the best gadgets that you can buy. This list includes everything from a house lock to a toothbrush.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X