ആപ്പിൾ വാച്ചിനെ വെല്ലാൻ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയുടെ ക്യാമറയുള്ള സ്മാർട്ട് വാച്ച്

|

ഫേസ്ബുക്ക് തങ്ങളുടെ പ്രധാന കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ മെറ്റ സ്മാർട്ട് വാച്ച് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആപ്പിൾ വാച്ചിനെ പോലും വെല്ലുന്ന രീതിയിലുള്ള ഒരു സ്മാർട്ട് വാച്ച് ആയിരിക്കും കമ്പനി പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ. ഫ്രണ്ട് ഫേസിങ് ക്യാമറയുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സ്മാർട്ട് വാച്ചിന്റെ ചിത്രം ഐഫോൺ ആപ്പുകളിലൊന്നിലാണ് ആദ്യം കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള സ്‌ക്രീനുള്ള സ്മാർട്ട് വാച്ചായിരിക്കും ഇത്.

വാച്ച്

അരികുകളിൽ ചെറുതായി വളഞ്ഞ സ്‌ക്രീനും കേസിംഗും ഉള്ള ഒരു വാച്ചാണ് മെറ്റ പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോണുകളിൽ കാണുന്ന രീതിയിലുള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറയായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. ഡിസ്‌പ്ലേയുടെ താഴെയായിരിട്ടായിരിക്കും ഈ ക്യാമറ ഉണ്ടായിരിക്കുക. വലതുവശത്ത് വാച്ചിൽ ഒരു കൺട്രോൾ ബട്ടണും ഉണ്ടായിരിക്കും. റേ-ബാനുമായി സഹകരിച്ച് പുറത്തിറക്കിയ പുതിയ സ്മാർട്ട് ഗ്ലാസുകൾ നിയന്ത്രിക്കുന്നതിനുള്ള ഫേസ്ബുക്കിന്റെ ആപ്പിനുള്ളിലാണ് പുതിയ സ്മാർട്ട് വാച്ചിന്റെ ചിത്രം കണ്ടെത്തിയത്. ആപ്പ് ഡെവലപ്പർ സ്റ്റീവ് മോസർ കണ്ടെത്തിയ ചിത്രം ബ്ലൂംബെർഗ് ന്യൂസാണ് പുറത്ത് വിട്ടത്. ഈ വാച്ചിനെ കുറിച്ച് മെറ്റ അധികൃതർ പ്രതികരിച്ചിട്ടില്ല.

ഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രംഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

റിസ്റ്റ് സ്‌ട്രാപ്പ്

മെറ്റയുടെ പുറത്തിറങ്ങാൻ പോകുന്ന വാച്ചിൽ വേർപെടുത്താവുന്ന റിസ്റ്റ് സ്‌ട്രാപ്പും വാച്ച് കെയ്‌സിന്റെ മുകളിൽ ഒരു ബട്ടണും ഉണ്ടായിരിക്കും. ഗൂഗിളിന്റെ ഫിറ്റ്ബിറ്റും ഗാർമിനും പോലുള്ള അടിസ്ഥാന ഫിറ്റ്നസ് ട്രാക്കറുകളേക്കാൾ വലിയ വലിയ ഡിസ്പ്ലേയുമായിട്ടായിരിക്കും മെറ്റയുടെ സ്മാർട്ട് വാച്ച് പുറത്തിറക്കുന്നത്. ആപ്പിൾ വാച്ചിന്റെ ശൈലിയെ അനുകരിക്കുന്ന ഒരു വാച്ചായിരിക്കും ഇതെന്നാണ് സൂചനകൾ. മെറ്റയുടെ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന ഫീച്ചർ വീഡിയോ കോൺഫറൻസിങ് സപ്പോർട്ട് ആയിരിക്കും. ഇതിനായിട്ടായിരിക്കും ഫ്രണ്ട് ക്യാമറ നൽകിയിട്ടുള്ളത് എന്നാണ് സൂചനകൾ. ആപ്പിളിന്റെ സ്മാർട്ട് വാച്ചിൽ ക്യാമറയില്ല. സാംസങ് പോലുള്ള കമ്പനികളുടെ സ്മാർട്ട് വാച്ചുകളിലും ഇത്തരമൊരു ഫീച്ചർ കൊണ്ടുവന്നിട്ടില്ല.

ഫേസ്ബുക്ക്

ഫേസ്ബുക്ക് അതിന്റെ ആദ്യത്തെ സ്മാർട്ട് വാച്ച് 2022-ൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഈ ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ലോഞ്ച് കുറച്ച് വൈകാനാണ് സാധ്യത. ഈ വിഷയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ വ്യത്യസ്ത റിലീസ് ടൈം ഫ്രെയിമുകൾ ലക്ഷ്യമിട്ട് പ്രൊഡക്റ്റിന്റെ മൂന്ന് തലമുറകൾ കമ്പനി തയ്യാറാക്കുന്നുണ്ട്. പുറത്ത് വന്ന ചിത്രത്തിലെ ഡിവൈസ് മോഡൽ തന്നെയായിരിക്കുമോ വിപണിയിൽ എത്തിക്കുക എന്നാണ് സൂചനകൾ. ഈ ചിത്രം കമ്പനി സ്മാർട്ട് വാച്ച് പുറത്തിറക്കാനുള്ള പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്.

1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ

ഹാർട്ട് റേറ്റ് മോണിറ്റർ

ഹാർട്ട് റേറ്റ് മോണിറ്റർ അടക്കമുള്ള ഫീച്ചറുകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് ഫേസ്ബുക്കിന്റെ വാച്ച് പ്ലാനിനെ കുറിച്ചുള്ള ദി വെർജ് റിപ്പോർട്ട് ചെയ്യുന്നത്. ഫേസ്‌ബുക്ക് വ്യൂ എന്ന് വിളിക്കുന്ന കണ്ണട ആപ്പിലെ ചിത്രത്തിലാണ് ഡിവൈസിന്റെ ചിത്രം പുറത്ത് വന്നിട്ടുള്ളത്. ഈ ആപ്പ് ഉപയോഗിച്ച് ഐഫോണുകളിലും ആൻഡ്രോയിഡ് ഡിവൈസുകളിലും വാച്ച് മാനേജ് ചെയ്യാൻ സാധിക്കുമെന്നാണ് സൂചനകൾ. വാച്ചിനെ "മിലാൻ" എന്നായിരിക്കും വിളിക്കുക എന്നാണ് സോഫ്റ്റ്വെയറിനുള്ളിലെ കോഡ് സൂചിപ്പിക്കുന്നത്. ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാനും ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാനും ഡിവൈസിലെ ക്യാമറയ്ക്ക് സാധിക്കുമെന്ന് കോഡ് സൂചിപ്പിക്കുന്നു.

വെർച്വൽ റിയാലിറ്റി

നിലവിൽ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും പോർട്ടൽ വീഡിയോ-ചാറ്റ് ഡിവൈസുകളും വിൽക്കുന്ന മെറ്റയുടെ പുതിയ പ്രധാന ഹാർഡ്‌വെയർ വിഭാഗമാണ് സ്മാർട്ട് വാച്ച്. വെർച്വലും ഓഗ്‌മെന്റഡ് റിയാലിറ്റിയും ചേർന്നുള്ള "പ്രോജക്റ്റ് കാംബ്രിയ" എന്ന കോഡ് നെയിമിലുള്ള ഒരു പുതിയ ഹൈ-എൻഡ് ഹെഡ്‌സെറ്റ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പും കമ്പനി നടത്തുന്നുണ്ട്. പുറത്തിറക്കാൻ പോകുന്ന വാച്ച് അതിന്റെ ഹെഡ്‌സെറ്റുകളുടെ ഇൻപുട്ട് ഡിവൈസോ ആക്സസറിയോ ആയി പ്രവർത്തിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾറെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾ

Best Mobiles in India

English summary
Meta, the owner of the Facebook social media app, is preparing to launch a smartwatch. The device will come with a front camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X