എംഐ ക്യുഎൽഇഡി ടിവി 75 സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇന്ത്യൻ വിപണിയിലെത്തി, വില 1,19,999 രൂപ

|

ഷവോമി എംഐ ക്യുഎൽഇഡി ടിവി 75 അൾട്രാ-എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. 1,19,999 രൂപയാണ് ഈ സ്മാർട്ട് ടിവിയുടെ വില. 75 ഇഞ്ച് ക്യുഎൽഇഡി ടിവി ഷവോമി ഇതുവരെ ഇന്ത്യയിൽ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും വലുതും വില കൂടിയതുമായ ടിവിയാണ്. ഡോൾബി വിഷൻ ഫോർമാറ്റ് വരെയുള്ള ഹൈ ഡൈനാമിക്ക് കണ്ടന്റ് സപ്പോർട്ട് ചെയ്യുന്ന ടിവിയാണ് ഇത്. സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി ഇന്റർഫേസും ഷവോമിയുടെ പാച്ച്വാൾ യൂസർ ഇന്റർഫേസുമുള്ള ഈ ടിവി ആൻഡ്രോയിഡ് ടിവി 10ൽ പ്രവർത്തിക്കുന്നു.

എംഐ ക്യുഎൽഇഡി ടിവി 75: വിലയും ലഭ്യതയും

എംഐ ക്യുഎൽഇഡി ടിവി 75: വിലയും ലഭ്യതയും

എംഐ ക്യുഎൽഇഡി ടിവി 75 ടിവി ഷവോമിയുടെ മറ്റുള്ള ടെലിവിഷൻ ശ്രേണികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്ന വിലയുള്ളതാണ്. 1,19,999 രൂപയാണ് ഈ ടിവിയുടെ വില. എന്നാലും ഈ സെഗ്‌മെന്റിലെ ഈ വലുപ്പത്തിലുള്ള മറ്റ് ടെലിവിഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എംഐ ക്യുഎൽഇഡി ടിവി 75ന്റെ വില വളരെ കുറവാണ്. വളരെ വലിയ ടെലിവിഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസായിരിക്കും ഈ സ്മാർട്ട് ടിവി. എംഐ ക്യുഎൽഇഡി ടിവി 75 ഏപ്രിൽ 27 ന് വിൽപ്പനയ്‌ക്കെത്തും, ഫ്ലിപ്പ്കാർട്ട്, എംഐ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ അഞ്ച് കിടിലൻ സ്മാർട്ട് ടിവികൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ അഞ്ച് കിടിലൻ സ്മാർട്ട് ടിവികൾ

എംഐ ക്യുഎൽഇഡി ടിവി 75: സവിശേഷതകൾ

എംഐ ക്യുഎൽഇഡി ടിവി 75: സവിശേഷതകൾ

97 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 120 ഹെർട്സ് പീക്ക് റിഫ്രഷ് റേറ്റ് എന്നിവയുള്ള 75 ഇഞ്ച് ക്യുഎൽഇഡി സ്‌ക്രീനാണ് എംഐ ക്യുഎൽഇഡി ടിവി 75ൽ ഉള്ളത്. ഡോൾബി വിഷൻ, എച്ച്ഡിആർ 10 +, എച്ച്ഡിആർ 10, എച്ച്എൽജി എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകൾക്ക് ഉയർന്ന ഡൈനാമിക് റേഞ്ച് സപ്പോർട്ടും ഈ സ്മാർട്ട് ടിവി നൽകുന്നുണ്ട്. ഫുൾ-അറേ ലോക്കൽ ഡിമ്മിംഗ് സാങ്കേതികവിദ്യയും ടിവിയിൽ ഉണ്ട്. ഇതിന് വേണ്ട കൃത്യമായ എൽഇഡി ഡിമ്മിംഗിനും മികച്ച ബ്ലാക്ക് ലെവലുകൾക്കുമായി 192 സോണുകൾ ഉപയോഗിക്കുന്നു.

ഓഡിയോ

ഓഡിയോയ്ക്കായി ഡോൾബി ഓഡിയോ, ഡിടിഎസ്-എച്ച്ഡി ഫോർമാറ്റുകൾക്കുള്ള സപ്പോർട്ടോടെ ടിവിയിൽ ആറ് ഡ്രൈവർ സിസ്റ്റത്തിലൂടെ 30W ഔട്ട് പുട്ട് നൽകുന്നുണ്ട്. സ്പീക്കർ സിസ്റ്റത്തിൽ രണ്ട് ട്വീറ്ററുകൾ, രണ്ട് ഫുൾ-റേഞ്ച് ഡ്രൈവറുകൾ, രണ്ട് വൂഫറുകൾ എന്നിവ നൽകിയിട്ടുണ്ട്. മറ്റ് ടെലിവിഷനുകളെ അപേക്ഷിച്ച് മി ക്യുഎൽഇഡി ടിവി 75ൽ സ്പീക്കർ അറ വലിയ വലിപ്പത്തിലാണ് നൽകിയിട്ടുള്ളതെന്ന് ഷവോമി അറിയിച്ചു. ഇത് കൂടുതൽ മികച്ച ഓഡിയോ നൽകുന്നു.

കൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ആൻഡ്രോയിഡ് ടിവി

സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി യൂസർ ഇന്റർഫേസിലേക്കും ഷവോമിയുടെ പാച്ച്വാൾ യൂസർ ഇന്റർഫേസിലേക്കും ആക്സസ് ഉള്ള എംഐ ക്യുഎൽഇഡി ടിവി 75 ആൻഡ്രോയിഡ് ടിവി 10ൽ പ്രവർത്തിക്കുന്നു. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ പോലുള്ള വിവിധ ജനപ്രിയ ആപ്പുകളും ഗെയിമുകളും ഡൌൺലോഡ് ചെയ്യുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിനെ ആശ്രയിക്കാം. അൾട്രാ-എച്ച്ഡി സ്ട്രീമിംഗ് വരെ, എല്ലാ എച്ച്ഡിആർ ഫോർമാറ്റുകളും ടിവിയിൽ നേറ്റീവ് ആയി സപ്പോർട്ട് ചെയ്യുന്നു.

പ്രോസസർ

ക്വാഡ് കോർ 64-ബിറ്റ് എ 55 പ്രോസസറാണ് എംഐ ക്യുഎൽഇഡി ടിവി 75ന് കരുത്ത് നൽകുന്നത്. ആപ്പുകൾക്കും ആപ്പ് ഡാറ്റയ്ക്കുമായി 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ഇൻബിൾഡ് ക്രോം കാസ്റ്റും ഈ ടിവിയിൽ ഉണ്ട്. ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോളിലൂടെ ഗൂഗിൾ അസിസ്റ്റന്റിലേക്ക് ആക്സസ് നൽകുന്നതിന് എംഐ ക്യുഎൽഇഡി ടിവി 75ൽ റിമോട്ട് ഫീൽഡ് മൈക്രോഫോണുകൾ നൽകിയിട്ടുണ്ട്. വൈകാതെ അലക്സ സപ്പോർട്ടും ഈ സ്മാർട്ട് ടിവിക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Xiaomi Mi QLED TV 75 Ultra-HD Smart Android TV Introduced In India. The price of this smart TV is Rs 1,19,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X