മിവി കോളർ ക്ലാസിക് വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
മിവി കോളർ ക്ലാസിക് എന്ന പേരിൽ ഒരു പുതിയ വയർലെസ് ഹെഡ്‌ഫോണുകൾ വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ട്രൂ വയർലെസ് ഇയർഫോണുകൾ ഫ്ലിപ്കാർട്ട് വഴി ആമുഖ വിലയായ 999 രൂപയ്ക്ക് വാങ്ങാം. എന്നാൽ, ഈ ഓഡിയോ ഗാഡ്‌ജെറ്റിൻറെ യഥാർത്ഥ വില 2,499 രൂപയാണ്. ഇത് കറുപ്പ്, നീല, പച്ച, ഗ്രേ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, യുപിഐ പേയ്‌മെന്റുകൾ ഉപയോഗിച്ചുള്ള ആദ്യ പ്രീപെയ്ഡ് ഇടപാടിൽ 20 ശതമാനം, റുപേ ഡെബിറ്റ് കാർഡ് എന്നിവ ഉൾപ്പെടെ നിരവധി ഓഫറുകളും ഇ-കൊമേഴ്‌സ് വെബ്സൈറ്റ് നൽകുന്നു. കൂടാതെ, മിവി കോളർ ക്ലാസിക് ഇയർഫോണുകൾ നിങ്ങൾക്ക് ഒരു വർഷത്തെ വാറന്റിയിൽ ലഭിക്കുന്നതുമാണ്.
കൂടുതൽ വായിക്കുക: എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും

മിവി കോളർ ക്ലാസിക് സവിശേഷതകൾ
കോളർ ക്ലാസിക് ഇയർഫോണുകൾ നെക്ക്ബാൻഡ് സ്റ്റൈലും ക്രിസ്റ്റൽ-ക്ലിയർ ശബ്ദത്തിനായി മെംസ് മൈക്കും നൽകുന്നു. മ്യൂസിക്കും കോളുകളും നിയന്ത്രിക്കുന്നതിന് ഇയർഫോണുകളിൽ ഒരു ഇൻ-ലൈൻ 3-ബട്ടൺ നൽകിയിട്ടുണ്ട്. അത് മ്യൂസിക് പ്ലേ ചെയ്യാനും താൽക്കാലികമായി നിർത്തുവാനും കോളുകൾ സ്വീകരിക്കാനും നിരസിക്കാനും അനുവദിക്കുന്നു. കണക്റ്റിവിറ്റിക്കായി 10 മീറ്റർ വരെ പരിധിയിലുള്ള ബ്ലൂടൂത്ത് 5.0 നെ സപ്പോർട്ട് ചെയ്യുന്നു.

മിവി കോളർ ക്ലാസിക് നെക്ക്ബാൻഡ് ഇയർഫോണുകൾ
കോളർ ക്ലാസിക് ഇയർഫോണുകൾ നെക്ക്ബാൻഡ് സ്റ്റൈലും ക്രിസ്റ്റൽ-ക്ലിയർ ശബ്ദത്തിനായി മെംസ് മൈക്കും നൽകുന്നു. മ്യൂസിക്കും കോളുകളും നിയന്ത്രിക്കുന്നതിന് ഇയർഫോണുകളിൽ ഒരു ഇൻ-ലൈൻ 3-ബട്ടൺ നൽകിയിട്ടുണ്ട്. അത് മ്യൂസിക് പ്ലേ ചെയ്യാനും താൽക്കാലികമായി നിർത്തുവാനും കോളുകൾ സ്വീകരിക്കാനും നിരസിക്കാനും അനുവദിക്കുന്നു. കണക്റ്റിവിറ്റിക്കായി 10 മീറ്റർ വരെ പരിധിയിലുള്ള ബ്ലൂടൂത്ത് 5.0 നെ സപ്പോർട്ട് ചെയ്യുന്നു.

മിവി കോളർ 2 ഇയർഫോണുകൾ 1,399 രൂപയ്ക്ക് പച്ച, നീല, കറുപ്പ്, ചുവപ്പ്, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. മിവി കോളർ 2 വെറും 10 മിനിറ്റ് ചാർജിംഗ് ഉപയോഗിച്ച് 10 മണിക്കൂർ പ്ലേടൈം നിങ്ങൾക്ക് നൽകുന്നു. കൂടാതെ, മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യാൻ 40 മിനിറ്റ് സമയം എടുക്കും. ഒരേ സമയം രണ്ട് ഡിവൈസുകളുമായി ഈ ഇയർഫോണുകൾ ജോടിയാക്കാവുന്നതാണ്. മികച്ച ബാറ്ററി ലൈഫ്, ഔദ്യോഗിക ഐപി റേറ്റിംഗ് എന്നിവ ഉൾപ്പെടുന്ന മാന്യമായ സവിശേഷതകൾ മിവി കോളർ ക്ലാസിക് ഇയർഫോണുകളിൽ വരുന്നു. ബജറ്റ് ബോധമുള്ള ഉപയോക്താക്കൾക്ക് ഈ ഇയർഫോണുകൾ ഒരു നല്ല ഓപ്ഷൻ ആയിരിക്കും. 1299 രൂപ വില വരുന്ന ബോട്ട് റോക്കേഴ്‌സ് 255 പ്രോ +, റെഡ്മി സോണിക്ബാസ് വയർലെസ് ഇയർഫോണുകൾക്കെതിരെ മിവി കോളർ ക്ലാസിക് വിപണിയിൽ മത്സരിക്കും.

Click it and Unblock the Notifications