ഫേസ്ബുക്കും റേ-ബാനും ചേർന്ന് നിർമ്മിച്ച സ്മാർട്ട് സൺഗ്ലാസിൽ കിടിലൻ ഫീച്ചറുകൾ

|

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കും പ്രശസ്ത സൺഗ്ലാസ് ബ്രാൻഡായ റേ-ബാനിന്റെ മാതൃ കമ്പനിയായ എസ്സിലോർലക്സോട്ടിക്കയുും ചേർന്ന് പുതിയ സ്മാർട്ട് സൺഗ്ലാസ് പുറത്തിറക്കി. റേ-ബാൻ സ്റ്റോറീസ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് വെയറബിൾ ഡിവൈസ് ആകർഷകമായ സവിശേഷതകളോടെയാണ് വരുന്നത്. സൺഗ്ലാസുകൾ സമാർട്ട് ആയിട്ട് കുറച്ച് കാലമായി എങ്കിലും ഫേസ്ബുക്കും റേ-ബാനും ചേരുന്നുവെന്നതിനാൽ ഈ ഡിവൈസിന് വളരെ ഏറെ പ്രത്യേകതകൾ ഉണ്ട്. അമേരിക്കൻ വിപണിയിലാണ് ഇത് ലോഞ്ച് ചെയ്തത്. ഇത് ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് സൺഗ്ലാസ്

സാങ്കേതികമായി റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് സൺഗ്ലാസ് വിപണിയിലെ മറ്റ് മിക്ക സ്മാർട്ട് ഗ്ലാസുകളിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ ഇത് വളരെ മികച്ച ചില സോഫ്റ്റ്വെയർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇത് വിപണിയിലെ മത്സരത്തിൽ ഈ ഡിവൈസിനെ മികച്ചതാക്കുന്നു. റേ-ബാൻ സ്റ്റോറീസ് 20-ലധികം വ്യത്യസ്ത സ്റ്റൈലുകളിൽ ലഭ്യമാകും. ഇത് കൂടാതെ വ്യത്യസ്ത ഡിസ്ക്രിപ്ഷൻ ഗ്ലാസുകളോടെ ഇത് സെറ്റ് ചെയ്യാനും സാധിക്കും.

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് സൺഗ്ലാസ്: സവിശേഷതകൾ

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് സൺഗ്ലാസ്: സവിശേഷതകൾ

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് സൺഗ്ലാസിൽ എൽഇഡി ഇൻഡിക്കേറ്ററുള്ള 5 എംപി ക്യാമറകളുണ്ട്. ക്യാമറ റെക്കോർഡിങ് ആരംഭിക്കുമ്പോൾ ഈ എൽഇഡി ഇൻഡിക്കേറ്റുകൾ ഓൺ ആകും. അതുകൊണ്ട് തന്നെ ക്യാമറ റെക്കോർഡിങ് ആണോ എന്ന എളുപ്പം അറിയാൻ സാധിക്കും. ആരെയെങ്കിലും ഈ ക്യാമറ വച്ച് ഷൂട്ട് ചെയ്താൽ അയാൾക്ക് അത് പെട്ടന്ന് മനസിലാകും. എന്നാൽ ഈ എൽഇഡി ഇൻഡിക്കേറ്റർ എളുപ്പത്തിൽ മറച്ചു പിടിക്കാൻ സാധിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് ഓഫ് ചെയ്യാനുള്ള ഓപ്ഷൻ ഡിവൈസിൽ ഇല്ല.

ക്യാമറ

ക്യാമറ പ്രവർത്തനത്തനം പരിശോധിച്ചാൽ ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് സൺഗ്ലാസിന് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും. ബട്ടൺ അമർത്തിക്കൊണ്ട് ക്യാമറ ട്രിഗർ ചെയ്യാനും ഫോട്ടോകൾ പകർത്താനും കഴിയും. റേ-ബാൻ സ്റ്റോറീസിൽ ചിത്രീകരിച്ച എല്ലാ ഫോട്ടോകളും വീഡിയോകളും ഗ്ലാസിൽ തന്നെ സൂക്ഷിച്ചിരിക്കും. ഇതിനെ ഫേസ്ബുക്ക് വ്യൂ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫോണിലേക്ക് എളുപ്പം മാറ്റാം.

മൈക്രോഫോൺ

റേ-ബാൻ സ്റ്റോറീസിൽ മൈക്രോഫോണിനൊപ്പം ഓപ്പൺ-ഇയർ സ്പീക്കറും ഉണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് മ്യൂസിക്ക് കേൾക്കാനും സൺഗ്ലാസ് ഉപയോഗിച്ച് നേരിട്ട് കോളുകൾ എടുക്കാനും സാധിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറാണ് ഈ സ്മാർട്ട് സൺഗ്ലാസുകൾക്ക് കരുത്ത് നൽകുന്നത്. ഇതിൽ ടച്ച് ഗസ്റ്ററുകളും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് വോളിയം അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കാം. നിലവിൽ, ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സൺഗ്ലാസുകൾ യുഎസിലും ഓസ്‌ട്രേലിയ, കാനഡ, അയർലൻഡ്, ഇറ്റലി, യുകെ എന്നിവിടങ്ങളിലും ലഭ്യമാണ്. ഈ പ്രൊഡക്ട് ഇന്ത്യയിൽ എത്തുന്നത് സംബന്ധിച്ച് യാതെരു വിവരവും ഇല്ല.

റേ-ബാൻ

റെയ്-ബാൻ സ്റ്റോറീസ് സാധാരണ റേ-ബാൻ സൺഗ്ലാസുകളേക്കാൾ 5 ഗ്രാം ഭാരമുള്ളതാണെന്നും എന്നാൽ തുടർച്ചയായി ധരിച്ചാലും സാധാരണ സൺഗ്ലാസ് ഉപയോഗിക്കുന്ന ആളുകൾക്ക് യാതൊരു തരത്തിലുള്ള ക്ഷീണവും ഉണ്ടാകില്ലെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു. കാരിയിങ് കേസ് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് ഗ്ലാസുകളുടെ ബാറ്ററി പായ്ക്കിന് സപ്പോർട്ട് നൽകുന്നു. ഒറ്റ ചാർജിൽ 3 ദിവസം വരെ ബാറ്ററി ലൈഫും ഈ ഡിവൈസിന് നൽകാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്മാർട്ട് സൺഗ്ലാസ് ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങൾ

സ്മാർട്ട് സൺഗ്ലാസ് ഉയർത്തുന്ന സ്വകാര്യതാ പ്രശ്നങ്ങൾ

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് സ്മാർട്ട് ഗ്ലാസുകളുടെ പ്രധാന പ്രശ്നം അവ സാധാരണ സൺഗ്ലാസ് പോലെ തന്നെയാണ് കാണാൻ എന്നതാണ്. ഇതിലൂടെ മിക്ക ആളുകൾക്കും എതിരെയുള്ള ആൾ ധരിച്ചിരിക്കുന്നത് സ്മാർട്ട് സൺഗ്ലാസ് ആണെന്ന് മനസിലാകില്ല. ഇത് വീഡിയോ റെക്കോർഡ് ചെയ്യപ്പെടുന്നു എന്നത് മനസിലാകാതിരിക്കുന്നത് പോലെ തന്നെയാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറ സൌകര്യപൂർവം കൊണ്ടുപോകാൻ സാധിക്കുമെന്നത് വലിയൊരു വെല്ലുവിളി കൂടിയാണ്. എന്തായാലും ഫേസ്ബുക്കും റേ-ബമും കൂടി പുറത്തിറക്കിയ ഈ ഡിവൈസ് വിപണിയിൽ വലിയ ജനപ്രീതി നേടുമെന്ന കാര്യം ഉറപ്പാണ്.

Best Mobiles in India

English summary
Facebook has teamed up with Essilorlaxotica, the parent company of Ray-Ban, to launch new smart sunglasses. Ray-Ban Stories smart wearable device comes with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X