നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
നോയ്‌സ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (എസ്‌പിഒ 2) മോണിറ്ററിങ്, 14 സ്‌പോർട്‌സ് മോഡുകൾ എന്നീ സവിശേഷതകളോടെയാണ് ഈ വാച്ച് വിപണിയിലെത്തിയിരിക്കുന്നത്. 1.55 ഇഞ്ച് എച്ച്ഡി ട്രൂവ്യൂ ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട് വാച്ചിൽ 10 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒന്നിലധികം കസ്റ്റമൈസബിൾ സ്ട്രാപ്പുകളും വാച്ച് ഫെയ്സുകളും ഈ സ്മാർട്ട് വാച്ചിനുണ്ട്.

നോയിസ് കളർഫിറ്റ് പ്രോ 3 ഇന്ത്യയിൽ വില, ലഭ്യതt
നോയിസിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ ലഭ്യമാണ്. നോയിസ് കളർഫിറ്റ് പ്രോ 3യുടെ ലോഞ്ച് ഓഫർ വില 3,999 രൂപയാണ്. ഡിവൈസിന്റെ യഥാർത്ഥ വില 5,999 രൂപയാണ്. 1,333 രൂപ മുതൽ ആരംഭിക്കുന്ന നിരവധി ഇഎംഐ ഓഫറുകളും ഈ ഡിവൈസിന് ലഭിക്കും. ജെറ്റ് ബ്ലാക്ക്, ജെറ്റ് ബ്ലൂ, റോസ് പിങ്ക്, റോസ് റെഡ്, സ്മോക്ക് ഗ്രേ, സ്മോക്ക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ നോയ്സ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ലഭ്യമാണ്. കസ്റ്റമൈസബിളും ക്ലൗഡ് ബേസ്ഡുമായ വാച്ച് ഫെയ്‌സുകളുള്ള ഈ ഡിവൈസ് നിരവധി കളർ ഓപ്ഷനുകളിലും ഡിസൈനുകളിലുമുള്ള വാച്ച് സ്ട്രാപ്പുകളുമായാണ് വരുന്നത്.

നോയിസ് കളർഫിറ്റ് പ്രോ 3: സവിശേഷതകൾ
1.55 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ട്രൂവ്യൂ ഡിസ്‌പ്ലേയാണ് നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിന്റേത്. 320 x 360 പിക്‌സൽ റെസല്യൂഷനും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസുമുള്ള ഈ സ്മാർട്ട് വാച്ചിൽ ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ അടക്കമുള്ള കസ്റ്റമൈസബിൾ ഫീച്ചറുകൾ ലഭ്യമണ്. നോയ്‌സ് ഫിറ്റ് ആപ്പ് വഴി ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് സ്‌മാർട്ട്‌ഫോണുകളുമായി പെയർ ചെയ്യാനും സാധിക്കും. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിങിന് പുറമേ നോയ്സ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് 24x7 ഹൃദയമിടിപ്പ് ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിങ് എന്നീ സവിശേഷതകളുമായാണ് വരുന്നത്.

നോയിസ് കളർഫിറ്റ് പ്രോ 3സ്മാർട്ട് വാച്ചിന് 14 സ്പോർട്സ് മോഡുകളും ഓട്ടോ സ്പോർട്സ് ഡിറ്റക്ഷൻ ഫീച്ചറുകളും ഉണ്ട്. ഇതിലൂടെ ഉപയോക്താവ് ചെയ്യുന്ന കാര്യങ്ങൾ എന്താണെന്ന് തിരച്ചറിഞ്ഞ് യാത്ര ചെയ്ത ദൂരം, കലോറി എന്നിവ ട്രാക്കുചെയ്യാനാകും. 210 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട് വാച്ചിന് 10 ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 5ATM റേറ്റിങ് വാട്ടർ റസിസ്റ്റൻസുള്ള വാച്ചിൽ കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് v5.0 ഉണ്ട്.

നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിന്റെ പിൻഭാഗത്തുള്ള ഒന്നിലധികം സെൻസറുകളാണ് ഡിവൈസിനെ ട്രാക്കിംഗ്, മോണിറ്ററിംഗ് ഫീച്ചറുകൾക്ക് സഹായിക്കുന്നത്. സ്ത്രീകൾക്ക് ആർത്തവുമായി ബന്ധപ്പെട്ട ട്രാക്കിങിനുള്ള സംവിധാനവും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഉപഭോക്താവ് സെറ്റ് ചെയ്ത ആർത്തവ ഡാറ്റയെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് അവരുടെ അടുത്ത ആർത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്ന സംവിധാനമാണ് ഇത്.

നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിലൂടെ മൊബൈലിൽ വരുന്ന കോൾ, മെസേജ് എന്നിവ കാണാൻ സ്മാർട്ട് നോട്ടിഫിക്കേഷൻ ഫീച്ചറുകളും നോയിസ് നൽകിയിട്ടുണ്ട്. റീമൈൻഡർ, അലാറം എന്നിവ സെറ്റ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. ലൈറ്റ് സ്ലീപ്പ്, ഡീപ് സ്ലീപ്പ്, REM സൈക്കിൾസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സ്ലീപ്പ് പാറ്റേണുകൾ ട്രാക്കുചെയ്യാനും ഡിവൈസിന് കഴിയും.


Click it and Unblock the Notifications








