Smartwatch: നോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലെത്തി

|

ജനപ്രിയ വെയറിബിൾ ബ്രാന്റായ നോയ്സ് പുതിയ രണ്ട് സ്മാർട്ട് വാച്ചുകൾ (Smartwatch) ഇന്ത്യയിൽ അവതരിപ്പിച്ചു. നോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് എന്നീ ഡിവൈസുകളാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. രണ്ട് വാച്ചുകളും ഔദ്യോഗിക ഐപി റേറ്റിങ്, ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട്, 100 സ്‌പോർട്‌സ് മോഡുകൾ എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളുമായി വരുന്നു. ഈ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

നോയ്‌സ് കളർഫിറ്റ് പ്രോ 4, പ്രോ 4 മാക്‌സ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ

നോയിസ് കളർഫിറ്റ് പ്രോ 4: ഫീച്ചറുകളും വിലയും

നോയ്‌സ് കളർഫിറ്റ് പ്രോ 4 സ്മാർട്ട്ഫോണിൽ 311 ppi പിക്സൽ ഡെൻസിറ്റിയും 500 nits ബ്രൈറ്റ്നസും ഉള്ള 1.72 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. മുകളിൽ സൂചിപ്പിച്ചതുപോലെ ഈ വാച്ച് ബ്ലൂടൂത്ത് കോളിങ് സപ്പോർട്ടുമായി വരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈത്തണ്ടയിൽ നിന്ന് നേരിട്ട് കോൾ എടുക്കാൻ പോലും വാച്ചിലൂടെ സാധിക്കുന്നു. മെനു സ്ക്രോൾ ചെയ്യാനും വോളിയം സെറ്റ് ചെയ്യാനും വാച്ച് ഫെയ്‌സുകൾ മാറ്റാനും സാധിക്കുന്ന വിധത്തിലുള്ള ക്രൌൺ ആണ് ഈ വാച്ചിലുള്ളത്.

നോയ്‌സ് കളർഫിറ്റ് പ്രോ 4ലെ 100 സ്‌പോർട്‌സ് മോഡുകളുമായി വരുന്നു. സൈക്ലിംഗ്, നടത്തം, ഓട്ടം, ഹൈക്കിങ് അടക്കമുള്ളവയെല്ലാം ഈ സ്പോർട്സ് മോഡുകളിൽ ഉൾപ്പെടുന്നു. ഹൃദയമിടിപ്പ് സെൻസർ, സ്ലീപ്പ് മോണിറ്ററിങ്, അലാറം, സ്റ്റോക്ക് മാർക്കറ്റ് അപ്‌ഡേറ്റുകൾ, സ്‌മാർട്ട് നോട്ടിഫിക്കേഷൻ തുടങ്ങിയവയെല്ലാം ഈ വാച്ചിൽ നോയിസ് നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് 3499 രൂപയ്ക്ക് ലഭ്യമാകും. ആമസോൺ വഴി ജൂലൈ 4 മുതലാണ് വാച്ചിന്റെ വിൽപ്പന നടക്കുന്നത്. മിന്റ് ഗ്രീൻ, ഡീപ് വൈൻ, റോസ് പിങ്ക്, മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഈ വാച്ച് ലഭ്യമാകും.

നോയ്‌സ് കളർഫിറ്റ് പ്രോ 4, പ്രോ 4 മാക്‌സ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ

നോയ്‌സ് കളർഫിറ്റ് പ്രോ 4 മാക്‌സ്: ഫീച്ചറുകളും വിലയും

നോയ്‌സ് കളർഫിറ്റ് പ്രോ 4 മാക്‌സിൽ 1.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ബ്ലൂടൂത്ത് കോളിങ് ഓപ്ഷൻ ഈ വാച്ചിലും ഉണ്ട്. പ്രോ 4 മോഡലിൽ ഇല്ലാത്ത ബിൽറ്റ്-ഇൻ അലക്സാ വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട് മാക്സ് മോഡലിൽ ഉണ്ട്. ഹൃദയമിടിപ്പ് സെൻസർ, SpO2 സെൻസർ, സ്ലീപ്പ് മോണിറ്ററിങ് എന്നിവയും ഈ വാച്ചിൽ നൽകിയിട്ടുണ്ട്. 150ൽ അധികം വാച്ച് ഫെയ്‌സുകൾ, സ്‌മാർട്ട് നോട്ടിഫിക്കേഷൻസ് എന്നിവയും ഈ വാച്ചിൽ ഉണ്ട്. വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് എന്നിവയ്ക്കായി ഇത് IP68 റേറ്റിങുമായിട്ടാണ് വരുന്നത്.

നോയ്‌സ് കളർഫിറ്റ് പ്രോ 4 മാക്‌സിന് 3,999 രൂപയാണ് വില, ജൂലൈ 4 മുതലാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ആമസോൺ ഇന്ത്യ വഴി നടക്കുന്ന വിൽപ്പനയിലൂടെ ജെറ്റ് ബ്ലാക്ക്, വിന്റേജ് ബ്രൗൺ, റോസ് ഗോൾഡ്, സിൽവർ ഗ്രേ, നേവി ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. നിങ്ങൾ ദൈനംദിന ഉപയോഗത്തിനായി ഒരു സ്മാർട്ട് വാച്ച് വാങ്ങണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് എന്നിവ മികച്ച ഓപ്ഷനുകളാണ്.

നോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് എന്നീ സ്മാർട്ട് വാച്ചുകൾ 4000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകളാണ്. ഈ വില വിഭാഗത്തിൽ ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചറുമായി വരുന്ന അപൂർവ്വം സ്മാർട്ട് വാച്ചുകൾ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ നോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് സ്മാർട്ട് വാച്ചുകൾ വിപണിയിൽ വിജയം നേടുമെന്ന് ഉറപ്പാണ്.

ഇത്രയും കളർ ഓപ്ഷനുകൾ നൽകുന്നു എന്നത് ജനപ്രിതി വർധിപ്പിക്കും. ആമസോണിൽ നിലവിൽ ഈ സ്മാർട്ട് വാച്ചിന് ഓഫറുകൾ നൽകുന്നതായി കാണുന്നില്ല. ആദ്യ വിൽപ്പനയിൽ ബാങ്ക് ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേക ഓഫറുകൾ ലഭിക്കുന്ന സെയിലുകൾ ആമസോണിൽ വരാനിരിക്കുന്നുണ്ട് എന്നതിനാൽ നിങ്ങൾക്ക് ഇത്തരം സെയിൽ വരെ കാത്തിരിക്കാം.

Best Mobiles in India

English summary
Popular wearable brand Noise has launched two new smartwatches in India. Noise Colorfit Pro 4 and Colorfit Pro 4 Max have been launched in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X