തകർപ്പൻ ഫീച്ചറുകളുമായി നോയിസ് ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി

|

നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്പിഒ2, 24x7 ഹാർട്ട്ബീറ്റ് മോണിറ്റർ എന്നീ ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. നോയ്‌സ്ഫിറ്റ് ആക്റ്റീവിന് റൌണ്ട് ഡയലാണ് ഉള്ളത്. വ്യത്യസ്ത നിറങ്ങളിലുള്ള സിലിക്കൺ സ്ട്രാപ്പ് ഓപ്ഷനുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 14 സ്പോർട്സ് മോഡുകളും ഈ വാച്ചിലുണ്ട്. നോയിസ് ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് നാവിഗേഷനായി രണ്ട് ഫിസിക്കൽ ബട്ടണുകളും കൈത്തണ്ടയിൽ നന്നായി യോജിക്കുന്നതിനായി ഒരു ബക്കിൾ ക്ലോസറുമായിട്ടാണ് വരുന്നത്. ഈ സ്മാർട്ട് വാച്ച് നോയ്‌സ്ഫിറ്റ് ആപ്പുമായിട്ടാണ് വരുന്നത്.

 

നോയ്‌സ്ഫിറ്റ് ആക്ടീവ്: വില, ലഭ്യത

നോയ്‌സ്ഫിറ്റ് ആക്ടീവ്: വില, ലഭ്യത

പുതിയ നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 3,499 രൂപയാണ് വില. ഈ സ്മാർട്ട് വാച്ച് ഫ്ലിപ്പ്കാർട്ട്, നോയ്സ് വെബ്സൈറ്റ് എന്നിവയിലൂടെയും ലഭ്യമാണ്. റോബസ്റ്റ് ബ്ലാക്ക്, പവർ ബ്ലൂ, സ്‌പോർടി റെഡ്, സെസ്റ്റി ഗ്രേ എന്നിവയുൾപ്പെടെയുള്ള കളർ ഓപ്ഷനുകളിൽ നോയ്‌സ്ഫിറ്റ് ആക്റ്റീവ് ലഭ്യമാകും.

ഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾ

നോയ്‌സ്ഫിറ്റ് ആക്ടീവ്: സവിശേഷതകൾ

നോയ്‌സ്ഫിറ്റ് ആക്ടീവ്: സവിശേഷതകൾ

സ്ലീപ്പ് ട്രാക്കിംഗ്, എസ്‌പി‌ഒ2 മോണിറ്ററിംഗ്, 24 മണിക്കൂർ ഹാർട്ട്ബീറ്റ് നിരീക്ഷണ ഫീച്ചറുകൾ എന്നിവയുള്ള നോയ്‌സ്ഫിറ്റ് ആക്റ്റീവ് രക്തത്തിലെ ഓക്സിജൻ, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ അളക്കാൻ സഹായിക്കുന്നു. 240x240 പിക്‌സൽ റെസല്യൂഷനുള്ള 1.28 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് 5ATM വാട്ടർ റെസിസ്റ്റന്റാണ്. ഔട്ട്‌ഡോർ ഓട്ടം, നടത്തം, ട്രെഡ്‌മിൽ, ക്രിക്കറ്റ്, സൈക്ലിംഗ്, നീന്തൽ, ട്രെക്കിംഗ്, യോഗ, റോയിംഗ് മെഷീൻ എന്നിവയടക്കമുള്ള 14 ലധികം സ്‌പോർട്‌സ് മോഡുകൾ ഈ ഡിവൈസിൽ ഉണ്ട്.

ബാറ്ററി
 

ഓട്ടോമാറ്റിക്കായി നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന സ്പോർട്സ് എന്താണെന്ന് തിരിച്ചറിയാനുള്ള സംവിധാനവും നോയിസ്ഫിറ്റ് ആക്ടീവ് സ്മാർട്ട് വാച്ചിൽ നൽകിയിട്ടിുണ്ട്. 320 എംഎഎച്ച് ബാറ്ററിയാണ് നോയ്‌സ്ഫിറ്റ് ആക്റ്റിവിൽ നൽകിയിട്ടുള്ളത്. ഇത് ഏഴ് ദിവസം നീണ്ടുനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ 30 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ഈ വാച്ച് നൽകുന്നു. ചാർജിംഗ് സമയം 2.5 മണിക്കൂർ ആയിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡിവൈസ് ബ്ലൂടൂത്ത് വി5നെ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 4.4, ഐഒഎസ് 9 എന്നിവയും അതിനെക്കാൾ പുതിയതുമായ ഒഎസുകളുള്ള ഡിവൈസുകളിൽ ഈ സ്മാർട്ട് വാച്ച് പെയർ ചെയ്യാൻ സാധിക്കും.

5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

നോട്ടിഫിക്കേഷൻ

ഈ സ്മാർട്ട് വാച്ചിന് ഏകദേശം 45 ഗ്രാം ഭാരം ഉണ്ട്. കൂടാതെ സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങിനും റിമൈൻഡറിനുമായി സംവിധാനങ്ങളും ഉണ്ട്. കോൾ നോട്ടിഫിക്കേഷൻ, കോൾ റിജക്ഷൻ, ഫൈൻഡ് മൈ ഫോൺ, ഹാൻഡ് വാഷ് റിമൈൻഡർ, ഐഡിൽ റിമൈൻഡർ, ഹൈഡ്രേഷൻ റിമൈൻഡർ, റിമോട്ട് മ്യൂസിക്ക് കൺട്രോൾസ്, കലണ്ടർ നോട്ടിഫിക്കേഷൻസ്, സ്റ്റോപ്പ്‌വാച്ച്, ടൈമർ, അലാറം, വേക്ക് ജെസ്റ്റർ, ഡിഎൻ‌ഡി മോഡ്, ഇമെയിലുകൾക്കും ചാറ്റുകൾക്കും ടെക്സ്റ്റുകൾക്കുമായി വൈബ്രേഷൻ നോട്ടിഫിക്കേഷൻ അലേർട്ടും ഈ ഡിവൈസിൽ ഉണ്ട്.

ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ

ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകൾ കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്ന നോയ്‌സ്ഫിറ്റ് ആപ്പ് ഉണ്ട്. ഇത് പെയർ ചെയ്താൽ 50-ലധികം ക്ലാസിക് ഫേസുകൾ തിരഞ്ഞെടുക്കാനായി ലഭിക്കും. ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ ലഭ്യമാകുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ഇത്. വില കൂടി പരിഗണിക്കുമ്പോൾ വിപണിയിൽ നേട്ടമുണ്ടാക്കാൻ ഈ ഡിവൈസിന് സാധിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

Most Read Articles
Best Mobiles in India

English summary
Noisefit Active Smart Watch launched in India The device comes with SpO2 and 24x7 heartbeat monitor features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X