നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തി

|

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000, നോക്കിയ ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യൻ വിപണിയിലെത്തി. വിലയ്‌ക്ക് അനുസരിച്ചുള്ള ശ്രദ്ധേയമായ സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസുകൾ പുറത്തിറക്കിയിരിക്കുന്നത്. നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000, ട്രൂ വയർലെസ് ഇയർഫോൺ എഎൻസി ടി3110 എന്നിവ വിയർപ്പ് പ്രൂഫും വാട്ടർ റെസിസ്റ്റൻസ് റേറ്റിങുമായിട്ടാണ് വരുന്നത്. നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000 ക്വാൽകോം ക്യുസിസി 3034 ബ്ലൂടൂത്ത് ഓഡിയോ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു.

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000, നോക്കിയ ട്രൂ വയർലെസ് ഇയർഫോൺ എഎൻസി ടി3110: വില

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000, നോക്കിയ ട്രൂ വയർലെസ് ഇയർഫോൺ എഎൻസി ടി3110: വില

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000ന് ഇന്ത്യൻ വിപണിയിൽ 1,999 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും. ഏപ്രിൽ 9 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട് പേജ് നിലവിൽ നോക്കിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ടി200 ലിസ്റ്റ് ചെയ്തിരിക്കുന്നത് 2,999 രൂപയ്ക്കാണ്. നോക്കിയ ട്രൂ വയർലെസ് (ടിഡബ്ല്യുഎസ്) ഇയർഫോൺസ് എഎൻസി ടി3110ന് 3,999 രൂപയാണ് വില. ഏപ്രിൽ 9 മുതൽ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. 5,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നുകൂടുതൽ വായിക്കുക: പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നു

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000: സവിശേഷതകൾ
 

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000: സവിശേഷതകൾ

ക്വാൽകോം ക്യുസിസി 3034 ബ്ലൂടൂത്ത് ഓഡിയോ എസ്ഒസിയാണ് നോക്കിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ടി2000 നെക്ക്ബാൻഡ് സ്റ്റൈൽ ബ്ലൂടൂത്ത് ഹെഡ്സെറ്റിന് കരുത്ത് നൽകുന്നത്. എസ്ബിസി, എഎസി, ക്വാൽകോം ആപ്റ്റ് എക്സ്, ആപ്റ്റിഎക്സ് എച്ച്ഡി എന്നിവയും ഈ ഹെഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു. സ്റ്റൈലിഷായ ഡിസൈനാണ് ഈ ഹെഡ്സെറ്റിന്റേത്. സ്വെറ്റ് പ്രൂഫുള്ള ഈ ഡിവൈസ് വ്യായാമം ചെയ്യുമ്പോഴും ഉപയോഗിക്കാം. വിയർപ്പ് പറ്റി കേട് വരില്ല. ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസും ഈ ഡിവൈസിന് ഉണ്ട്.

ബാറ്ററി ലൈഫ്

11 എംഎം ഡ്രൈവറുകളും കോളുകൾക്കായി ഒരു മൈക്രോഫോണും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000ന് ബ്ലൂടൂത്ത് വി5.1 സപ്പോർട്ട് ഉണ്ട്. ബാറ്ററിയുടെ കാര്യം പരിശോധിച്ചാൽ, ഈ ഡിവൈസ് 100 ശതമാനം ബാറ്ററിയിൽ 14 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് നോക്കിയ അവകാശപ്പെടുന്നു. നെക്ക്ബാൻഡ് ഹെഡ്‌സെറ്റ് 10 മിനിറ്റ് ചാർജ് ചെയ്താൽ 9 മണിക്കൂർ ബാറ്ററി ലൈഫ് നൽകും.

കൂടുതൽ വായിക്കുക: കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോകൂടുതൽ വായിക്കുക: കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോ

നോക്കിയ ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110: സവിശേഷതകൾ

നോക്കിയ ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110: സവിശേഷതകൾ

നോക്കിയ ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 12.5mm ഡ്രൈവറുകളും IPX7 വാട്ടർ റെസിസ്റ്റൻസ് റേറ്റിങുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്ന് മൈക്രോഫോണുകളുണ്ട്, കൂടാതെ ആക്ടീവ് നോയിസ് ക്യാൻസലേഷനും (ANC) ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് v5.1 ആണ് ഈ ഡിവൈസിൽ നോക്കിയ നൽകിയിട്ടുള്ളത്.

ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000 എസ്‌ബി‌സിയിൽ നിന്ന് വ്യത്യസ്തമായി ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എസ്‌ബി‌സി സപ്പോർട്ട് മാത്രമായിട്ടാണ് വരുന്നത്. ബാറ്ററി ലൈഫിന്റെ കാര്യം പരിശോധിച്ചാൽ, എഎൻസി എന്ന ഫീച്ചർ ഓഫ് ചെയ്താൽ 5.5 മണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നൽകും. എഎൻസി ഓണായിരിക്കുമ്പോൾ 4.5 മണിക്കൂർ ബാറ്ററി ലൈഫും ഈ ഡിവൈസ് നൽകുന്നു. എഎൻസി ഓഫ് ചെയ്ത് കേയിസോട് കൂടി 22 മണിക്കൂർ ബാറ്ററി ലൈഫ് അധികമായി ലഭിക്കും. ഓൺ ചെയ്തിട്ടാൽ 18 മണിക്കൂർ അധിക ബാക്ക് അപ്പാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Nokia Bluetooth Headset T2000 and Nokia True Wireless Earphones ANC T3110 launched in India.These devices are introduced with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X