35 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇന്ത്യയിലെത്തി

|

നോക്കിയ പവർ ഇയർബഡ്‌സ് ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബലിന്റെ ഈ പുതിയ ട്രൂലി വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡ്സ് ഐഎഫ്എ 2019ൽ പുറത്തിറക്കിയ നോക്കിയ പവർ ഇയർബഡ്സിന്റെ വില കുറഞ്ഞ വേരിയന്റാണ്. ഒരൊറ്റ ചാർജിൽ 35 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന ഇയർബഡ്സ് ആണ് ഇതെന്ന് നോക്കിയ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എച്ച്എംഡി ഗ്ലോബൽ നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ആഗോളതലത്തിൽ പുറത്തിറക്കിയത്.

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ്: വില

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ്: വില

ഇന്ത്യയിൽ നോക്കിയ പവർ ഇയർബഡ്സ് ലൈറ്റിന് 3,599 രൂപയാണ് വില. ഈ ഇയർബഡ്സ് ചാർക്കോൾ, സ്നോ നിറങ്ങളിൽ ലഭ്യമാകും.ആമസോൺ, നോക്കിയ ഇന്ത്യ വെബ്‌സൈറ്റ് എന്നിവയിലൂടെ ഫെബ്രുവരി 17 മുതൽ നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ലഭ്യമാകും. ഫെബ്രുവരി 19 വരെ നോക്കിയ ഇന്ത്യ വെബ്സൈറ്റ് വഴി നോക്കിയ 3.4 പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നോക്കിയ പവർ ഇയർബഡ്സ് ലൈറ്റിൽ 1,600 രൂപ കിഴിവ് ലഭിക്കും. നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ആഗോളതലത്തിൽ 59.9 യൂറോ (ഏകദേശം 5,300 രൂപ) എന്ന വിലയിലാണ് അവതരിപ്പിച്ചത്.

കൂടുതൽ വായിക്കുക: നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ്: സവിശേഷതകൾ
 

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ്: സവിശേഷതകൾ

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത് 6 എംഎം ഗ്രാഫിയർ ഓഡിയോ ഡ്രൈവറുകളുമായിട്ടാണ്. ഐപിഎക്സ് 7 വാട്ടർ റെസിസ്റ്റന്റ് ബിൽഡിലാണ് ഈ ഇയർബഡ്സ് നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിനടിയിൽ ഒരു മീറ്റർ ആഴത്തിൽ 30 മിനിറ്റ് വരെ കിടന്നാലും ഈ ഇയർബഡിന് കുഴപ്പമൊന്നും ഉണ്ടാവില്ല. ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റി സപ്പോർട്ടുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. സെറ്റ് ചെയ്യാവുന്ന ഇയർ ടിപ്പ്സുമായി വരുന്ന ഈ നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇയർബഡ്സിന് എർഗണോമിക് ഡിസൈനാണ് ഉള്ളത്.

ബാറ്ററി

600 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്ന നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ചാർജിങ് കേസാണ് പുതിയ ഇയർബഡ്സിന്റെ വലിയ സവിശേഷത. ഈ കേസിൽ അതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ 30 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കുന്ന കേസാണ് ഇത്. ഓരോ ഇയർബഡും 50 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ട്. ഈ ഇയർബഡ്സിലെ ബാറ്ററി അഞ്ച് മണിക്കൂർ തുടർച്ചയായ പ്ലേബാക്ക് ടൈം നൽകുന്നു. ഇതിലൂടെ മൊത്തം 35 മണിക്കൂർ വരെ ബാക്കപ്പ് ലഭിക്കും.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാംകൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാം

ഡിസൈൻ

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് 25x23.8x23 എംഎം എന്ന അളവിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഡിവൈസിന്റെ ചാർജിങ് കേസ് 68x36x31 എംഎം അളവിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈൻ, മികച്ച സവിശേഷതകൾ എന്നിവയുള്ള നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ മറ്റ് ടിഡബ്ല്യൂഎസ് ഇയർ ബഡ്സുമായി മത്സരിക്കുന്ന വിലയും ഫീച്ചറുകളും തന്നെയാണ് നോക്കിയ പവർ ഇയർബഡ്സ് ലൈറ്റിൽ ഉള്ളത്.

Best Mobiles in India

English summary
Nokia launches Power Earbuds Lite in India These new truly wireless stereo (TWS) earbuds provide up to 35 hours of audio playback on a single charge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X