നോക്കിയ പ്രൊഫഷണൽ ടിഡബ്ല്യുഎസ് ഇയർബഡ്സ് പി 3600 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കമ്പനിയുടെ ഓഡിയോ ഉൽപ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോയുടെ ഏറ്റവും പുതിയ ഡിവൈസായി നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി 3600 അവതരിപ്പിച്ചു. ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾക്കായി നോക്കിയ ഒരു ലോഞ്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ, അവ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരുന്നു. നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി 3600 ഒരൊറ്റ കളർ ഓപ്ഷനിൽ വരുന്നു, കൂടാതെ എസ്‌ബിസി, ആപ്‌റ്റിഎക്‌സ് അഡാപ്റ്റീവ് ഓഡിയോ കോഡെക്കുകൾക്കുള്ള സപ്പോർട്ടുമായാണ് ഇത് വരുന്നത്. ചാർജിംഗ് കേസ് ഉപയോഗിച്ച് 24 മണിക്കൂർ വരെ സമയം ദീർഘിപ്പിക്കുവാൻ കഴിയുന്ന ആറ് മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുന്നു. ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസുമായി വരുന്നു.

നോക്കിയ പ്രൊഫഷണൽ ടിഡബ്ല്യുഎസ് ഇയർബഡ്സ് പി 3600 അവതരിപ്പിച്ചു

നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി 3600 വില

നോക്കിയ ഇതുവരെ പി 3600 ടിഡബ്ല്യുഎസ് ഇയർഫോണുകളുടെ വിലയോ ലഭ്യതയോ ഇതുവരെ പങ്കിട്ടിട്ടില്ല. അവ "കമിങ് സൂൺ" എന്ന് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: ലാവ Z1 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫെബ്രുവരി 5 മുതൽ ആമസോൺ വഴി

നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി 3600 സവിശേഷതകൾ

നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി 3600 ഇയർഫോണുകൾക്ക് 8 എംഎം ഡൈനാമിക് ഡ്രൈവറുകളുള്ള ഡ്യുവൽ ഡ്രൈവർ ഡിസൈൻ ഉണ്ട്. 20Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്യൂൻസി റെസ്പോൺസ് റേഞ്ചുള്ള ഇവയ്ക്ക് ബ്ലൂടൂത്ത് 5.2 സപ്പോർട്ടുണ്ട്. ഇത് എച്ച്എസ്പി, എച്ച്എഫ്പി, എവിആർസിപി, എ 2 ഡിപി പ്രൊഫൈലുകൾ സപ്പോർട്ട് ചെയ്യുന്നു. നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി 3600 സപ്പോർട്ട് ചെയ്യുന്ന ഓഡിയോ ഫോർമാറ്റുകളിൽ എസ്‌ബിസി, ആപ്‌റ്റിഎക്‌സ് അഡാപ്റ്റീവ് എന്നിവ ഉൾപ്പെടുന്നു.

രണ്ട് ഇയർബഡുകളിലും 45 എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കേസ് 400 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു. പി 3600 ഇയർഫോണുകൾ ഒരൊറ്റ ചാർജിൽ ആറ് മണിക്കൂറും ചാർജിംഗ് കേസുമായി 24 മണിക്കൂറും നീണ്ടുനിൽക്കുമെന്ന് നോക്കിയ പറയുന്നു. കമ്പനി പറയുന്നതനുസരിച്ച് ഏകദേശം രണ്ട് മണിക്കൂർ സമയം കൊണ്ട് ടിഡബ്ല്യുഎസ് ഇയർഫോണുകൾ ചാർജ് ചെയ്യാം.

കൂടുതൽ വായിക്കുക: പോക്കോ എം3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസുമായി വരുന്ന ഇവ ഓരോ ഇയർബഡിന്റെയും ഭാരം 4.6 ഗ്രാം ആണ്. ചാർജിംഗ് കേസിന്റെ ഭാരം 63 ഗ്രാം ആണ്. മികച്ച വോയ്‌സ് കോളുകൾക്കായി നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോണുകൾ പി 3600 ന് വ്യക്തമായ വോയ്‌സ് ക്യാപ്‌ചർ സാങ്കേതികവിദ്യയുണ്ട്. കൂടാതെ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയ്‌ക്കായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു. ലേറ്റൻസി കുറയ്ക്കുന്ന ഒരു ഗെയിമിംഗ് മോഡ് ഇതിൽ ഉണ്ട്

Best Mobiles in India

English summary
Nokia Professional True Wireless Earphones P3600 have launched as the latest addition to the company's audio products portfolio. Nokia did not make a launch announcement for the true wireless stereo (TWS) earphones but silently listed them on its website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X