ലാവ Z1 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫെബ്രുവരി 5 മുതൽ ആമസോൺ വഴി

|

മൂന്ന് Z സീരീസ് സ്മാർട്ട്‌ഫോണുകൾ ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത ലാവയുടെ ഈ സീരിസിലെ ശ്രദ്ധേയമായ ഡിവൈസാണ് ലാവ Z1. ഈ സ്മാർട്ട്ഫോണിനൊപ്പം ലാവ Z2, ലാവ Z4, ലാവ Z6 എന്നീ സ്മാർട്ട്ഫോണുകളും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. ഈ ഡിവൈസുകളെല്ലാം ഇതിനകം ആമസോണിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ലാവ Z1 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് ഫെബ്രുവരി 5 മുതലാണ്. ആമസോണിലൂടെ തന്നെയാണ് ഈ ഡിവൈസും വിൽപ്പനയ്ക്ക് എത്തുന്നത്.

ലാവ Z1

ലാവ Z1 സ്മാർട്ട്ഫോൺ ആമസോണിലൂടെ ഫെബ്രുവരി 5 മുതൽ ബ്ലൂ, റെഡ് കളർ വേരിയന്റുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസ് ഇതിനകം ഇതന്നെ ലാവമൊബൈൽസ്.കോമിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. 4,999 രൂപ വിലയിലാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഈ ഡിവൈസിന് ലോഞ്ച് ചെയ്തപ്പോൾ പ്രഖ്യാപിച്ച വില 5,499 രൂപയായിരുന്നു. 500 രൂപയുടെ കിഴിവാണ് ഡിവൈസിന് ഇപ്പോൾ ലഭിക്കുന്നത്. ഈ ഓഫർ ഫെബ്രുവരി 28 വരെ ലഭിക്കുമെന്ന് ലാവ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്

ലാവ Z1: സവിശേഷതകൾ

ലാവ Z1: സവിശേഷതകൾ

Z സീരീസിന് കീഴിലുള്ള ഏറ്റവും വില കുറഞ്ഞ ഫോണാണ് ലാവ Z1. 480 × 854 പിക്‌സൽ റെസല്യൂഷനും കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുമുള്ള 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. 2 ജിബി റാമും 16 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് 1.8 ജിഗാഹെർട്‌സ് ക്വാഡ് കോർ മീഡിയടെക് ഹെലിയോ എ20 പ്രോസസറാണ്.

സ്റ്റോറേജ്

ലാവ Z1 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി സ്ലോട്ട് വഴി ഓൺ‌ബോർഡ് സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. 3,100 mAh ബാറ്ററിയാണ് ലാവ Z1ൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ഗോ പതിപ്പിനെ അടിസ്ഥാനമാക്കി XOS 6.2ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ് വരുന്നു; ഡിസൈനും സവിശേഷതകളുംകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ് വരുന്നു; ഡിസൈനും സവിശേഷതകളും

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിക്കായി എഫ് / 2.2 അപ്പേർച്ചറും എൽഇഡി ഫ്ലാഷും ഉള്ള സിംഗിൾ 5 എംപി പിൻ ക്യാമറയാണ് ലാവ Z1 സ്മാർട്ട്ഫോണിന്റെ പിൻ ഭാഗത്ത് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്. എഫ് / 2.2 അപ്പർച്ചർ, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവയും ഇതിനുണ്ട്.

ഡ്യുവൽ 4ജി

ഡ്യുവൽ 4ജി വോൾട്ടി, Wi-Fi 802.11 b / g / n (2.4GHz), ബ്ലൂടൂത്ത് 5.0, GPS, മൈക്രോ യുഎസ്ബി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സവിശേഷതകളും വിലയും കണക്കിലെടുക്കുമ്പോൾ 4,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കുന്നത് മികച്ച ഡീൽ തന്നെയാണ്. ഇത് ദൈനംദിന ഉപയോഗത്തിനും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ളവയ്ക്കും സാധാരണ ബ്രൌസിങിനും മികച്ച ഡിവൈസ് തന്നെയയാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായികൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായി

Best Mobiles in India

English summary
Sales of the Lava Z1 smartphone will start from February 5th. The device will also go on sale through Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X