നോക്കിയ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഏപ്രിൽ 5ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
ഇന്ത്യയിലെ ഓഡിയോ വിപണിയിലേക്ക് പുതിയ ഡിവൈസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് നോക്കിയ. ഫ്ലിപ്പ്കാർട്ടിൽ ഇതിനകം തന്നെ നോക്കിയ ടിഡബ്ല്യുഎസ് ഇയർബഡ്സ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലിയറായ ഓഡിയോ നൽകുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഒരു സാങ്കേതികവിദ്യയോടെ ആയിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. ഗെയിമിംഗ്, വ്യായാമ വേളകളിൽ നോക്കിയയുടെ പുതിയ ഓഡിയോ പ്രൊഡക്ടുകൾ ഉപയോഗിക്കാം.

ഫ്ലിപ്പ്കാർട്ടിലെ ടീസർ വീഡിയോയിലൂടെയാണ് നോക്കിയ ടിഡബ്ല്യുഎസ്) ഇയർഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഏത് ആൾക്കൂട്ടത്തിൽ വച്ച് ഉപയോഗിച്ചാനും പുറത്തുള്ള ശബ്ദങ്ങൾ ബാധിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഡിവൈസായിരിക്കും ഇത്. പ്രൊഡക്ടിന്റെ ലോഞ്ച് ഏപ്രിൽ 5ന് നടക്കും. ഏപ്രിൽ 8ന് എച്ച്എംഡി ഗ്ലോബൽ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നുണ്ട്. ഇതിന് മുമ്പ് തന്നെ ഇയർബഡ്സ് വിപണിയിലെത്തിക്കും.

നോക്കിയ ടിഡബ്ല്യുഎസ് ഇയർഫോണുകൾ
ഫ്ലിപ്പ്കാർട്ടിലെ നോക്കിയ ഓഡിയോ സ്റ്റോർ മൈക്രോസൈറ്റ് അനുസരിച്ച്, നോക്കിയയുടെ വരാനിരിക്കുന്ന ടിഡബ്ല്യുഎസ് ഇയർഫോണിൽ വാട്ടർ റസിസ്റ്റൻസിനായി ഐപിഎസ് 7 റേറ്റിങ് ഉണ്ടായിരിക്കും. മഴയിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ വാട്ടർ റസിസ്റ്റൻസ് സംവിധാനം പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ മറ്റ് ചില സവിശേഷതകൾ വെളിപ്പെടുത്തുന്നതിനൊപ്പം ഈ മൈക്രോസൈറ്റ് ഒരു ചെറിയ ക്വിസും നടത്തുന്നുണ്ട്.

ടീസർ സൂചിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ സവിശേഷത എഎൻസി ആണ് (ആക്ടീവ് നോയിസ് ക്യാൻസലേഷൻ) ഇത് തിരക്കേറിയ സ്ഥലങ്ങളിൽ പോലും യാതൊരു നോയിസ് ബുദ്ധിമുട്ടുകളും ഇല്ലാതെ ഇയർഫോൺ ഉപയോഗിക്കാൻ ഉപയോക്താക്കളെ സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കാൻ അനുയോജ്യമായ ഒരു സെക്യുവർ ഫിറ്റും ഈ ഇയർഫോൺ നൽകുന്നു. കുറഞ്ഞ ലേറ്റൻസി ഉള്ളതിനാൽ ഇത് ഗെയിമിംഗിനും ഉപയോഗിക്കാം.

ഫ്ലിപ്പ്കാർട്ട് മൈക്രോ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന നോക്കിയ ടിഡബ്ല്യുഎസ് ഇയർഫോൺസ് ഇതിനകം വിപണിയിൽ ലഭ്യമായ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ഇയർബഡുകളുമായി മത്സരിക്കും. ലോഞ്ച് ഇവന്റ് ഏപ്രിൽ 5നാണ് നടക്കുന്നത്. ദിവസങ്ങൾ മാത്രമാണ് ലോഞ്ചിന് ബാക്കിയുള്ളത്. ലോഞ്ച് ഇവന്റിൽ വച്ച് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകളും വിലയും വ്യക്തമാകും.

നെക്ക്ബാൻഡ് ഇയർഫോണുകൾ
ഫ്ലിപ്പ്കാർട്ട് വഴി നോക്കിയ ഇന്ത്യയിൽ ഒരു ജോടി ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോണുകൾ പുറത്തിറക്കുമെന്ന് അടുത്തിടെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്വാൽകോം ആപ്‌റ്റിഎക്‌സ് എച്ച്ഡി ഓഡിയോ ടെക്‌നോളജിയും ബ്ലൂടൂത്ത് 5.1 സപ്പോർട്ടുമായിട്ടായിരിക്കും ഈ ഇയർഫോൺസ് പുറത്തിറങ്ങുന്നത്. റീപ്പിഡ് ചാർജിങ് സപ്പോർട്ടോടെ ആയിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്. ഇത് വെറും 10 മിനിറ്റ് ചാർജ് ചെയ്തുകൊണ്ട് 9 മണിക്കൂർ വരെ പ്ലേബാക്ക് നൽകുമെന്നും ഗോൾഡൻ, ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിൽ ഇത് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോണുകളും ടിഡബ്ല്യുഎസ് ഇയർബഡ്സിനൊപ്പം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. നോക്കിയയുടെ ആദ്യത്തെ ഓഡിയോ ഉൽപ്പന്നങ്ങളല്ല ഇവ. നോക്കിയയിൽ നിന്നുള്ള നിരവധി ഇയർഫോണുകൾ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അവ പലതും ഇന്ത്യയിൽ ജനപ്രീതി നേടിയ ഡിവൈസുകളുമാണ്. ഏപ്രിൽ 8ന് നോക്കിയ എക്സ്, ജി സീരീസുകളിലുള്ള ചില സ്മാർട്ട്ഫോണുകളും പുറത്തിറക്കും.


Click it and Unblock the Notifications








