കിടിലൻ ഫീച്ചറുകളുമായി വൺപ്ലസ് ബാൻഡ് ഇന്ത്യൻ വിപണിയിലെത്തി, വില 2,499 രൂപ

|

കാത്തിരിപ്പിനൊടുവിൽ വൺപ്ലസിന്റെ ആദ്യത്തെ സ്മാർട്ട് വെയറബിളായ വൺപ്ലസ് ബാൻഡ് പുറത്തിറങ്ങി. നേരത്തെ പ്രഖ്യാപിച്ച വൺപ്ലസ് സ്മാർട്ട് വാച്ച് പുറത്തിറങ്ങുന്നത് വളരെ മുമ്പ് തന്നെ വൺപ്ലസ് ബാൻഡ് വിപണിയിലെത്തി എന്നത് ശ്രദ്ധേയമാണ്. മികച്ച സവിശേഷതകളും കുറഞ്ഞ വിലയുമുള്ള ഡിവൈസാണ് ഇത്. ആകർഷമായ ഡിസൈനാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത.

വൺപ്ലസ് ഫിറ്റ്‌നെസ് ട്രാക്കർ

വൺപ്ലസ് ഫിറ്റ്‌നെസ് ട്രാക്കർ ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അധികം വൈകാതെ ഈ ഡിവൈസ് ആഗോളതലത്തിൽ മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോൺ എക്‌സ്‌ക്ലൂസീവായി വൺപ്ലസ് ബാൻഡ് ഇന്ത്യയിൽ വിൽപ്പന നടത്തും. ഈ ഡിവൈസിന് 2,499 രൂപയാണ് വില. ജീവിതശൈലി നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു സ്മാർട്ട് ആക്റ്റിവിറ്റി ട്രാക്കറാണ് ഈ സ്മാർട്ട് ബാൻഡ്.

കൂടുതൽ വായിക്കുക: ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

വൺപ്ലസ് ബാൻഡ്: സവിശേഷതകൾ

വൺപ്ലസ് ബാൻഡ്: സവിശേഷതകൾ

വേർപെടുത്താവുന്ന രീതിയിലുള്ള പ്രധാന യൂണിറ്റും സ്ട്രാപ്പുമാണ് ഫിറ്റ്നസ് ട്രാക്കറിൽ ഉള്ളത്. ഈ സ്ട്രാപ്പ് ഡ്യൂവൽ-കളർ കോംമ്പോയിലാണ് ഉള്ളത്. 1.1 ഇഞ്ച് അമോലെഡ് കളർ ഡിസ്‌പ്ലേയാണ് വൺപ്ലസ് ബാൻഡിലുള്ളത്. സൂര്യപ്രകാശത്തിൽ പോലും മികച്ച രീതിയിൽ കാണാൻ സാധിക്കുന്ന ഈ ഡിസ്പ്ലെ മികച്ച ബ്രൈറ്റ്നസ് നൽകുന്നു. വൺപ്ലസ് ഹെൽത്ത് ആപ്ലിക്കേഷനിലൂടെ വൺപ്ലസ് ബാൻഡ് നിരവധി വാച്ച് ഫെയ്സുകളും പേഴ്സണലൈസ്ഡ് ഓപ്ഷനുകളും നൽകുന്നു.

ബാറ്ററി

ഒറ്റ ചാർജിൽ 14 ദിവസം വരെ ഉപയോഗിക്കാവുന്ന ബാറ്ററി ലൈഫാണ് വൺപ്ലസ് ബാൻഡിന്റെ മറ്റൊരു സവിശേഷത.13 വർക്ക് ഔട്ട് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന വൺപ്ലസ് ഹെൽത്ത് ആപ്ലിക്കേഷനുമായി ഈ ബാൻഡ് കണക്ട് ചെയ്യാനും സാധിക്കും. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2) മോണിറ്റർ ഉൾപ്പെടെയുള്ള സെൻസറുകളുമായാണ് വൺപ്ലസ് ബാൻഡ് വരുന്നത്.

കൂടുതൽ വായിക്കുക: ചൂടാറാതെ ഫ്രൈഡ് ചിക്കൻ സൂക്ഷിക്കാനും ഗെയിം കളിക്കാനും കെ‌എഫ്‌സിയുടെ ഗെയിമിങ് കൺസോൾകൂടുതൽ വായിക്കുക: ചൂടാറാതെ ഫ്രൈഡ് ചിക്കൻ സൂക്ഷിക്കാനും ഗെയിം കളിക്കാനും കെ‌എഫ്‌സിയുടെ ഗെയിമിങ് കൺസോൾ

ബ്ലഡ് ഓക്സിജൻ സെൻസർ

വൺപ്ലസ് ബാൻഡിലെ ബ്ലഡ് ഓക്സിജൻ സെൻസർ ഉപയോക്താവിന്റെ ചർമ്മത്തിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് രക്തത്തിന്റെ നിറത്തിലെ മാറ്റങ്ങൾ മനസിലാക്കി SpO2 ലെവലുകൾ അളക്കുന്നു. ഔട്ട്‌ഡോർ റൺ, ഇൻഡോർ റൺ, ഫാറ്റ് ബേൺ റൺ, ഔട്ട്‌ഡോർ വാക്ക്, ഔട്ട്-ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, എലിപ്‌റ്റിക്കൽ ട്രെയിനർ, റോയിംഗ് മെഷീൻ, ക്രിക്കറ്റ്, ബാഡ്മിന്റൺ, പൂൾ സ്വിമ്മിങ്, യോഗ, ഫ്രീ ട്രെയിനിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന വ്യായാമ മോഡുകളും വൺപ്ലസ് ബാൻഡിൽ ഉണ്ട്.

ലൈവ് ഹാർട്ട് ബീറ്റ്

വൺപ്ലസ് ബാൻഡ് ലൈവ് ഹാർട്ട് ബീറ്റ് മോണിറ്റങും നൽകുന്നുണ്ട്. പേഴ്സണലൈസ്ഡ് ഹാർട്ട് ബീറ്റ് അലേർട്ടുകളിലൂടെ ക്രമരഹിതമായുള്ള ഹൃദയമിടിപ്പ് ഉപയോക്താക്കളെ വൺപ്ലസ് ബാൻഡ് അറിയിക്കുന്നു. ഡസ്റ്റ്, വാട്ടർ, റസിസ്റ്റൻസും സർട്ടിഫൈഡ് 5 എടിഎമ്മും ഐപി 68 ഉം വൺപ്ലസ് ബാൻഡിൽ ഉണ്ട്. മികച്ച സവിശേഷതകളുള്ള സ്മാർട്ട് ബാൻഡാണ് ഇതെന്ന് നിസംശയം പറയാം.

കൂടുതൽ വായിക്കുക: 2021ലെ ഏറ്റവും സമ്പന്നൻ ടെസ്ലയുടെ എലൻ മസ്ക്, ആദ്യ പത്തിൽ സക്കർബർഗും ലാറി പേജുംകൂടുതൽ വായിക്കുക: 2021ലെ ഏറ്റവും സമ്പന്നൻ ടെസ്ലയുടെ എലൻ മസ്ക്, ആദ്യ പത്തിൽ സക്കർബർഗും ലാറി പേജും

Best Mobiles in India

English summary
OnePlus' first smart wearable OnePlus band was launched in India. The device is priced at Rs 2,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X