വൺപ്ലസ് ബാൻഡ് ജനുവരി 11ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

വൺപ്ലസ് പുതിയ ഫിറ്റ്നസ് ട്രാക്കർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചതിനുശേഷം ധാരാളം റിപ്പോർട്ടുകൾ ഈ ഡിവൈസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. വൺപ്ലസ് പുറത്തിറക്കിയ ടീസർ പോസ്റ്റർ ബാൻഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല എങ്കിലും ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ഇപ്പോഴിതാ വൺപ്ലസ് ബാൻഡിന്റെ ലോഞ്ച് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ പുറത്ത് വിട്ടു.

വൺപ്ലസ് ബാൻഡ്; ലോഞ്ച്

വൺപ്ലസ് ബാൻഡ്; ലോഞ്ച്

ടിപ്പ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് പുതിയ വൺപ്ലസ് ബാൻഡ് ജനുവരി 11ന് ഇന്ത്യയിൽ അവതരിപ്പിക്കും. വൺപ്ലസ് പുറത്ത് വിട്ട ടീസർ പോസ്റ്റർ ബാൻഡിന്റെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനകൾ നൽകിയിരുന്നു. വൺപ്ലസിന് വലിയ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യയിൽ ഡിവൈസ് വൈകില്ലെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ടിപ്പ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ ശരിയാണെങ്കിൽ വൺപ്ലസ് ബാൻഡ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ വിപണിയിലെത്തും.

കൂടുതൽ വായിക്കുക: ചൂടാറാതെ ഫ്രൈഡ് ചിക്കൻ സൂക്ഷിക്കാനും ഗെയിം കളിക്കാനും കെ‌എഫ്‌സിയുടെ ഗെയിമിങ് കൺസോൾകൂടുതൽ വായിക്കുക: ചൂടാറാതെ ഫ്രൈഡ് ചിക്കൻ സൂക്ഷിക്കാനും ഗെയിം കളിക്കാനും കെ‌എഫ്‌സിയുടെ ഗെയിമിങ് കൺസോൾ

വൺപ്ലസ് ബാൻഡ്; വില

പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് സ്മാർട്ട് ബാൻഡിന്റെ വിലയെക്കുറിച്ചുള്ള ചില വിവരങ്ങളും ഇഷാൻ അഗർവാൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യംത്തിൽ ഉറപ്പ് പറയണമെങ്കിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് തന്നെ സ്ഥിരീകരണം ഉണ്ടാവേണ്ടതുണ്ട്. വൺപ്ലസ് ബാൻഡിന് 2,499 രൂപയായിരിക്കും വിലയെന്നാണ് റിപ്പോർട്ട്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ ഡിവൈസിന്റെ വില 3,000 ആയിരിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്തായാലും ഈ വിലയിലാണ് ഡിവൈസ് പുറത്തിറങ്ങുന്നത് എങ്കിൽ എംഐ ബാൻഡ് പോലുള്ള മറ്റ് ഫിറ്റ്നസ് ബാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ വെല്ലുവിളിയാകും.

വൺപ്ലസ് ബാൻഡ്
 

വൺപ്ലസ് ബാൻഡ് ആമസോണിൽ മാത്രമായിരിക്കും ലഭ്യമാകുക. ഓൺലൈൻ റീട്ടെയിലറിന്റെ വെബ്സൈറ്റിൽ ഫിറ്റ്നസ് ബാൻഡിനായി ഒരു പ്രത്യേക മൈക്രോസൈറ്റ് തന്നെ ഉണ്ട്. ഈ മൈക്രോ സൈറ്റിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് ലൈവ് ഹാർട്ട് ബീറ്റ് മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ്, എസ്‌പി‌ഒ 2 ബ്ലഡ് സാച്ചുറേഷൻ മോണിറ്ററിങ് തുടങ്ങിയ ഫീച്ചറുകൾ വൺപ്ലസ് ബാൻഡിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ജനുവരി 7ന് ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ജനുവരി 7ന് ഇന്ത്യൻ വിപണിയിലെത്തും

ഫിറ്റ്നസ് ബാൻഡ് വിപണി

വൺപ്ലസ് പ്രധാനമായും സ്മാർട്ട്‌ഫോണുകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ആളുകളുടെ ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധ വർധിച്ചതോടെ ഫിറ്റ്നസ് ബാൻഡ് വിപണി കൂടുതൽ സജീവമായി. ഈ അവസരത്തിലാണ് വൺപ്ലസ് വെയറബിൾ വിഭാഗത്തിന് കൂടുതൽ പ്രധാന്യം നൽകുന്നത്. വൺപ്ലസ് ബാൻഡിന് പുറമെ കമ്പനി വൺപ്ലസ് വാച്ചും പുറത്തിറക്കാനുള്ള പദ്ധതികളിലാണ് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ വൺപ്ലസ് വാച്ച് വിപണിയിലെത്താൻ ഇനിയും സമയമെടുക്കും.

പോസ്റ്റർ

വൺപ്ലസ് ബാൻഡിന്റെ പുറത്ത് വന്ന പോസ്റ്ററിലെ വിവരം അനുസരിച്ച് അമോലെഡ് ഡിസ്പ്ലെയുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുന്നത്. സോഫ്റ്റ് സിലിക്കൺ സ്ട്രാപ്പ് ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ ഫിറ്റ്നസ് ട്രാക്കർ ഐപി 68 സർട്ടിഫൈഡ് ആണെന്നും ഇത് വാട്ടർ റസിസ്റ്റൻസ് ഉള്ളതായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നീന്തൽ പോലുള്ള വാട്ടർ മോഡ് വ്യായാമങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ ബാൻഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യം

ടച്ച് ഡിസ്‌പ്ലേ

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് 1.1 ഇഞ്ച് ടച്ച് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് ബാൻഡ് പുറത്തിറങ്ങുന്നത്. 14 ദിവസം വരെ ബാറ്ററി ലൈഫ് ഉള്ള ഈ ഡിവൈസിൽ ഔട്ട്‌ഡോർ റൺ, സൈക്ലിംഗ്, ക്രിക്കറ്റ്, പൂൾ സ്വിമ്മ്വിങ്, യോഗ, ഫ്രീ ട്രെയിനിങ് തുടങ്ങി 13 വ്യായാമ മോഡുകൾ ഉണ്ടകുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Best Mobiles in India

English summary
After the company officially confirmed that OnePlus is preparing to launch a new fitness tracker, a lot of reports came out regarding this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X