ആൻഡ്രോയിഡ് ടിവി 9 നൊപ്പം വൺപ്ലസ് ടിവി 40 വൈ 1 മെയ് 24 ന് ഇന്ത്യയിൽ അവതരിപ്പിക്കും
പുതിയ വൺപ്ലസ് ടിവി 40 വൈ 1 അടുത്ത ആഴ്ച ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചു. ഈ 40 ഇഞ്ച് ടിവി രാജ്യത്ത് ലഭ്യമായ വൺപ്ലസ് ടിവി 32 വൈ 1, വൺപ്ലസ് ടിവി 43 വൈ 1 മോഡലുകൾക്ക് പുറമേ വരുന്നതായിരിക്കും. വരാനിരിക്കുന്ന വൺപ്ലസ് ടിവി 40 വൈ 1 ഇതിനകം അവതരിപ്പിച്ച ഈ രണ്ട് ടിവി മോഡലുകൾക്കിടയിൽ വരുന്നതാണ്. വൺപ്ലസ് ടിവി 43 വൈ 1 നെക്കാൾ അല്പം കുറഞ്ഞ നിരക്കിലാണ് ഇത് വിപണിയിൽ വരുന്നത്. നിലവിൽ ഇന്ത്യയിൽ ഈ സ്മാർട്ട് ടിവിക്ക് 26,999 രൂപയാണ് കമ്പനി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വില.
കൂടുതൽ വായിക്കുക: 35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ

വൺപ്ലസ് ടിവി 40 വൈ 1 മെയ് 24 ന് ഇന്ത്യയിൽ എത്തുമെന്ന് വൺപ്ലസ് ട്വീറ്റ് ചെയ്തു. ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഇത് അവതരിപ്പിക്കും. ഈ സ്മാർട്ട് ടിവി വൺപ്ലസ്.ഇൻ വഴി വിൽപ്പനയ്‌ക്കെത്തുന്നു. വൺപ്ലസ് ടിവി 32 വൈ 1 ന് 15,999 രൂപയും, 43 ഇഞ്ച് മോഡലിന് 26,999 രൂപയുമാണ് വില വരുന്നത്. പുതിയ വൺപ്ലസ് ടിവി 40 വൈ 1 യുടെ കൂടുതൽ സവിശേഷതകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

വൺപ്ലസ് ടിവി 40 വൈ 1 ൻറെ സവിശേഷതകൾ
അടുത്തയാഴ്ച അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ കമ്പനി വെബ്സൈറ്റിൽ വൺപ്ലസ് ടിവി 40 വൈ 1 ൻറെ സവിശേഷതകൾ വൺപ്ലസ് സൂചിപ്പിക്കുന്നു. ഇതുവരെ വെളിപ്പെടുത്താത്ത 64 ബിറ്റ് പ്രോസസർ കരുത്തേകുന്ന വൺപ്ലസ് ടിവി 40 വൈ 1 ആൻഡ്രോയിഡ് ടിവി 9 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ പ്ലേയിൽ പ്രവർത്തിക്കുകയും ചെയ്യും. 40 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേ, 93 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, ഗാമ എഞ്ചിൻ പിക്ചർ എൻഹാൻസർ എന്നിവ ഉൾപ്പെടുന്നു. ബെസെൽ-ലെസ്സ് ഡിസൈനിൽ വരുന്ന ഈ സ്മാർട്ട് ടിവിയിൽ വൺപ്ലസ് കണക്റ്റ് പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തുന്നതായും പറയുന്നു.

ഇൻബിൽറ്റ് ചെയ്യ്ത ക്രോംകാസ്റ്റിനൊപ്പം വരുന്ന വൺപ്ലസ് ടിവി 40 വൈ 1 അലക്സയെയും ഗൂഗിൾ അസിസ്റ്റന്റിനെയും സപ്പോർട്ട് ചെയ്യുന്നു, ഒപ്പം ഗൂഗിൾ പ്ലേയ് സ്റ്റോർ ആക്സസും നൽകുന്നു. പ്രീഫ്ലോഡ് ചെയ്ത ആപ്ലിക്കേഷനുകളായ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ് എന്നിവയും ഇതിലുണ്ട്. ഈ സ്മാർട്ട് ടിവി ഏറ്റവും പുതിയ ടിവി ഷോകളുടെയും സിനിമകളുടെയും ഓട്ടോമാറ്റിക് റിമൈൻഡറുകൾ നൽകുന്ന സവിശേഷതയും ഉൾപ്പെടുത്തിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5 എന്നിവ ഉൾപ്പെടുന്നു. ഡോൾബി ഓഡിയോ പിന്തുണയുള്ള രണ്ട് 20W സ്പീക്കറുകളുണ്ട്. ഒരു ഇഥർനെറ്റ് പോർട്ട്, ആർഎഫ് കണക്ഷൻ ഇൻപുട്ട്, രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു എവി ഇൻ, ഒരു ഡിജിറ്റൽ ഓഡിയോ ഔട്ട്‌പുട്ട്, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








