Home
Mobile

35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ

അധികം പണം ചെലവഴിക്കാതെ തന്നെ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. മിക്ക മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ ഡിവൈസുകൾ വിപണിയിലെത്തിക്കുന്നുണ്ട്. സ്മാർട്ട്ഫോണുകളുടെ പെർഫോമൻസിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം ചിപ്പ്സെറ്റാണ്. മികച്ച ചിപ്പ്സെറ്റിനൊപ്പം ജിപിയു, റാം എന്നിവയും പെർഫോമൻസിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്വാൽകോമിൽ നിന്നുള്ള മുൻനിര ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസി മികച്ച പെർഫോമൻസ് നൽകുന്ന പ്രോസസറാണ്.

സ്‌നാപ്ഡ്രാഗൺ 865 എസ്ഒസി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകൾ താരതമ്യേന താങ്ങാവുന്ന വിലയിൽ ലഭ്യമാണ്. ഇത്തരം ഡിവൈസുകലാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പട്ടികയിൽ പ്രധാനമായും ഉള്ളത് ചൈനീസ് കമ്പനികളുടെ ഡിവൈസുകളാണ്. വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ, ഷവോമി എംഐ തുടങ്ങിയവയുടെ ഡിവൈസുകളും റിയൽമിയുടെ സ്മാർട്ട്ഫോണും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 35,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളാണ് ഈ ലിസ്റ്റിൽ ഉള്ളത്.

ഐക്യുഒഒ 3

ഐക്യുഒഒ 3

വിവോ ഐക്യുഒഒ 3 പ്രവർത്തിക്കുന്നത് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 എസ്ഒസിയുടെ കരുത്തിലാണ്. ഇതിനൊപ്പം അഡ്രിനോ 650 ജിപിയു, 12 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവയും നൽകിയിട്ടുണ്ട്. 55W സൂപ്പർ ഫ്ലാഷ് ചാർജ് 2.0 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 24,990 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

ഷവോമി എംഐ 10ടി

ഷവോമി എംഐ 10ടി

12 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ലിക്വിഡ് കൂളിങുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 32,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

റിയൽ‌മി എക്സ്50 പ്രോ

റിയൽ‌മി എക്സ്50 പ്രോ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന റിയൽമിയുടെ ഈ ഡിവൈസ് ഇസ്‌റോ നാവിക് നാവിഗേഷൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമുള്ള ഡിവൈസിൽ 4200 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 24,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

ഷവോമി എംഐ 10ടി പ്രോ

ഷവോമി എംഐ 10ടി പ്രോ

8 ജിബി റാമും 128 ജിബി / 256 ജിബി വരെ സ്റ്റോറേജ് സ്പൈസുമുള്ള എംഐ 10ടി പ്രോ സ്മാർട്ട്ഫോണിൽ ലിക്വിഡ് കൂളിംഗ് ക്ലബ്ബ് ചെയ്ത ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് ഉള്ളത്. ഈ ഡിവൈസിൽ 5000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. 37,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. കോസ്മിക്ക് ബ്ലാക്ക്, ലൂണാർ സിൽവർ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
List of devices priced below Rs 35,000 and powered by Qualcomm Snapdragon 865 SOC chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X