പ്രീമിയം സവിശേഷതകളുമായി വൺപ്ലസ് ടിവി യു1എസ്: വില, ഓഫർ, വിൽപ്പന

|

സ്മാർട്ട് ടിവികൾ ഇപ്പോൾ എല്ലാ രൂപത്തിലും വലുപ്പത്തിലും ലഭ്യമാണ്. വൺപ്ലസ് ആവട്ടെ നമുക്ക് ഇപ്പോൾ കൂടുതൽ ഇന്റലിജന്റും മികച്ചതുമായ ടിവി അനുഭവം നൽകുന്നു. 2020ൽ ലോഞ്ച് ചെയ്ത വൺപ്ലസ് ടിവി യു സീരീസിന്റെ ഭാഗമായി നിരവധി അപ്‌ഗ്രേഡുകളും പ്രീമിയം സവിശേഷതകളുമുള്ള പുതിയ വൺപ്ലസ് ടിവി യു1എസ് പുറത്തിറക്കികൊണ്ട് വൺപ്ലസ് പ്രൊഡക്ട് നിര വിപുലീകരിച്ചു.

പ്രീമിയം സവിശേഷതകളുമായി വൺപ്ലസ് ടിവി യു1എസ്: വില, ഓഫർ, വിൽപ്പന

മികച്ച ഇൻ-ക്ലാസ് 4കെ സിനിമാറ്റിക് അനുഭവം, മികച്ച ഓഡിയോ, തടസ്സമില്ലാത്ത അടുത്ത തലമുറ കണക്റ്റിവിറ്റി ഓപ്ഷനുകൾ, ബെസെൽ-ലെസ് ക്ലാസ്സി ഡിസൈൻ, ഒന്നിലധികം സ്ക്രീൻ സൈസ് ഓപ്ഷനുകൾ, വിപുലമായ കണ്ടന്റ് ലൈബ്രറിയിലേക്കുള്ള ആക്സസ് എന്നിവ പുതിയ വൺപ്ലസ് ടിവി യു1എസ് നിങ്ങൾക്ക് നൽകുന്ന സവിശേഷതകളാണ്. പുതിയ സ്മാർട്ട് ടിവിയുടെ ആകർഷകമായ വിലയും നിങ്ങളുടെ ഹോം എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.

തടസ്സമില്ലാത്ത കണക്റ്റിവിറ്റിയുമായി വൺപ്ലസ് ടിവി യു1എസ്

ഇന്ന് സ്മാർട്ട് ടിവികൾ എത്രമാത്രം കണക്ട് ചെയ്തിരിക്കുന്നു എന്നതും വ്യക്തിപരമായ ടിവി അനുഭവത്തിനായി എത്രത്തോളം പേഴ്സണലൈസ് ചെയ്യാം എന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. നിങ്ങൾ ഒരു 'മികച്ച ടിവി അനുഭവം' അന്വേഷിക്കുകയാണെങ്കിൽ പുതിയ വൺപ്ലസ് ടിവി യു1എസ് മികച്ച തിരഞ്ഞെടുപ്പാണ്. പൂർണ്ണമായും ഹാൻഡ്‌സ് ഫ്രീ, വോയ്‌സ് കൺട്രോൾ അനുഭവം നൽകുന്ന ഒരു സ്പീക്ക് നൗ ഫീച്ചറോടെയാണ് ഈ ടിവി വരുന്നത്. മാനുവൽ റിമോട്ടുകൾ പോലും ഉപയോഗിക്കേണ്ടി വരില്ല. വൺപ്ലസ് ടിവി യു1എസ് നിങ്ങളുടെ വോയിസിൽ മാത്രം കമാൻഡുകൾ എടുക്കുന്നു. ഇത് ഗൂഗിൾ അസിസ്റ്റന്റുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു.

നിങ്ങളുടെ വൺപ്ലസ് വെയറബിളുകളായ വൺപ്ലസ് വാച്ച്, വൺപ്ലസ് ബഡ്സ്, വൺപ്ലസ് ബഡ്സ് ഇസഡ് എന്നിവ പുതിയ വൺപ്ലസ് ടിവി യു1എസിലേക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കും. ഇവ സ്വിച്ച് ഓൺ, ഓഫ് എന്നിവ അടക്കം കൺട്രോൾ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇതിനായി മെനുവിലൂടെ സ്ക്രോൾ ചെയ്യും. വോളിയം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. വൺപ്ലസ് വാച്ചിലെ സ്മാർട്ട് സ്ലീപ്പ് കൺട്രോൾ ഉപയോഗിച്ച് നിങ്ങൾ ഉറങ്ങുന്നത് തിരിച്ചറിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ടിവി ഓഫ് ചെയ്യുകയും ചെയ്യും.

വൺപ്ലസ് ടിവി യു1എസിനറെ അനുഭവം മെച്ചപ്പെടുത്താനായി വൺപ്ലസ് കണക്റ്റ് ആപ്ലിക്കേഷൻ (2.0 പതിപ്പ്) ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ആപ്പ് നിങ്ങൾക്ക് റിമോട്ട് കൺട്രോൾ ആക്സസ് നൽകുന്നു. ഇതിലൂടെ സ്മാർട്ട് വോളിയം കൺട്രോൾ പോലുള്ള ഫീച്ചറുകൾ ലഭിക്കും. കോൾ വരുമ്പോൾ വോളിയം കുറയുകയും കോൾ കട്ട് ചെയ്യുമ്പോൾ വോളിയം കൂടുതയും ചെയ്യുന്നു. പഴയ റിമോട്ടുകൾ മാറ്റിസ്ഥാപിക്കുന്നതിന് ടൈപ്പ്സിങ്ക്, ട്രാക്ക്പാഡ് കൺട്രോൾ, വൺപ്ലസ് കണക്റ്റ് ആപ്പിലെ മറ്റുള്ള സവിശേഷതകൾ എന്നിവ സഹായിക്കുന്നു. ഈ സവിശേഷതകൾക്ക് നിങ്ങളുടെ സ്മാർട്ട്‌ഫോണിനെ ഒരു സ്മാർട്ട് റിമോട്ടായി മാറ്റാം. ടൈപ്പുചെയ്തുകൊണ്ടോ ഫോണിൽ സംസാരിച്ചുകൊണ്ടോ കണ്ടന്റ് സ്ക്രോൾ ചെയ്തുകൊണ്ടോ വൺപ്ലസ് ടിവി യു1എസ് നിയന്ത്രിക്കാം.

നിങ്ങൾക്ക് വീട്ടിൽ കുട്ടികളുണ്ടെങ്കിൽ നിങ്ങൾക്ക് കിഡ്‌സ് മോഡ് റിമോട്ടായി ഉപയോഗിക്കാനും സ്‌ക്രീൻ ടൈം നിരീക്ഷിക്കാൻ ഒരു ടൈമർ സെറ്റ് ചെയ്യാനും സാധിക്കും. നിങ്ങളുടെ ടിവിയിൽ ഫോണിലുള്ള ഫോട്ടോകളോ വീഡിയോകളോ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആപ്പിലെ മൾട്ടികാസ്റ്റ് ഫീച്ചർ ഉപയോഗിച്ചാൽ മതി. ഇതിനായി തേർഡ് പാർട്ടി ആപ്പിന്റെ ആവശ്യം ഇല്ല. വൺപ്ലസ് ടിവി യു1എസിൽ നിങ്ങൾക്ക് ഒരേസമയം രണ്ട് സ്മാർട്ട്‌ഫോണുകൾ വരെ കാസ്റ്റ് ചെയ്യാം.

നിങ്ങൾ ഒരു ഗെയിമിംഗ് സെഷനിലേക്കോ മീറ്റിംഗിലേക്കോ ആണെങ്കിലും മൾട്ടികാസ്റ്റ് സവിശേഷത ഒന്നിലധികം സ്‌ക്രീനുകൾ ഉപയോഗിക്കാൻ സഹായിക്കുന്നു. ഇത് പൂർണ്ണമായും കണക്ട് ചെയ്ത അനുഭവം നൽകുന്നു. വൺ ക്ലിക്ക് ക്ലീനപ്പ് പോലുള്ള സവിശേഷതകളിലൂടെ നിങ്ങൾക്ക് എല്ലാ ബാഗ്രൌണ്ട് ആപ്പുകളും വേഗത്തിൽ ഷട്ട് ഡൌൺ ചെയ്യാൻ സാധിക്കും. ക്രോം കാസ്റ്റ്, മിറാകാസ്റ്റ്, ഡിഎൽഎൻഎ പോലുള്ള ഡിവൈസുകളും എളുപ്പത്തിൽ സിങ്ക് ചെയ്യാൻ കഴിയും.

പ്രീമിയം സവിശേഷതകളുമായി വൺപ്ലസ് ടിവി യു1എസ്: വില, ഓഫർ, വിൽപ്പന

അപ്‌ഗ്രേഡുചെയ്‌ത, മികച്ച ടിവി അനുഭവത്തിനായി വൺപ്ലസ് ടിവി യു1എസ്

ആൻഡ്രോയിഡ് ടിവി 10 പ്ലാറ്റ്‌ഫോമാണ് വൺപ്ലസ് ടിവി യു1എസിൽ ഉള്ളത്. ഇത് നിങ്ങൾക്ക് മികച്ച ഹോം എന്റർടൈൻമെന്റ് അനുഭവം നൽകുന്നു. ഇത് കണ്ടന്റിൽ മാത്രമല്ല, ഡാറ്റാ സേവർ പ്ലസ്, ഗെയിമിംഗ് മോഡ്, 15 മില്ലിമീറ്ററിൽ കുറയാത്ത ലേറ്റൻസി, ചിൽഡ്രൻസ് മോഡ് തുടങ്ങിയവയും നൽകുന്നു. നിങ്ങളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്ന ഡാറ്റ കൺട്രോളുകൾക്കായി ആൻഡ്രോയിഡ് 10 നിരവധി ഓപ്ഷനുകൾ നൽകുന്നു.

വൺപ്ലസ് ടിവി യു1എസിനെ കൂടുതൽ മികച്ചതാക്കാൻ ഓക്സിജൻ പ്ലേയും നൽകിയിട്ടുണ്ട്. ഇത് ഒരു വീഡിയോ ഡയറക്ടറിയാണ്. സിനിമകൾ, സീരീസ്, സ്‌പോർട്‌സ്, വാർത്തകൾ, മ്യൂസിക്ക്, കിഡ്സ് മുതലായ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന കണ്ട്ന്റ് ആക്‌സസ്സുചെയ്യാൻ ഓക്‌സിജൻ പ്ലേ സഹായിക്കുന്നു. വൺപ്ലസ് ടിവി യു1എസിൽ ഓക്സിജൻ പ്ലേ ഉപയോഗിക്കുന്നതിന്റെ ഗുണം ചുരുങ്ങിയ സമയം മാത്രം സ്ക്രോൾ ചെയ്താൽ മതി എന്നതാണ്.

ആകർഷകമായ വിലയിൽ കിഴിവുകളോടെ വൺപ്ലസ് ടിവി യു1എസ് സ്വന്തമാക്കാം

പുതിയ വൺപ്ലസ് ടിവി യു1എസ് നിങ്ങളുടെ ഹോം എന്റർടെയിൻമെന്റ് അനുഭവം ഉയർത്തുന്ന മികച്ചതും ബെസെൽ ലെസുമായ ഡിസൈനുമായിട്ടാണ് വരുന്നത്. ഓരോ ഉപയോക്താവിന്റെയും ആവശ്യങ്ങൾ നിറവേറ്റാനായി വൺപ്ലസ് മൂന്ന് വലിപ്പത്തിലാണ് ഇത് പുറത്തിറക്കിയത്. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളിലാണ് ഇവ ലഭ്യമാകുന്നത്. 39,999 രൂപ, 47,999 രൂപ, 62,999 രൂപ എന്നിങ്ങനെയാണ് വില. ഇത് കൂടാതെ വൺപ്ലസ് ടിവി ക്യാമറ 2,499 രൂപയ്ക്കും ലഭിക്കും.

പ്രീമിയം സവിശേഷതകളുമായി വൺപ്ലസ് ടിവി യു1എസ്: വില, ഓഫർ, വിൽപ്പന

ജൂൺ 24 മുതൽ വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിന്റെ ഭാഗമായി വൺപ്ലസ് ടിവി യു1എസ് വാങ്ങുന്നവർക്ക് നിരവധി ഡിസ്കൌണ്ട് ഓഫറുകൾ ലഭിക്കും. വൺപ്ലസ് ടിവി 65 യു1എസ്, വൺപ്ലസ് ടിവി 55 യു1എസ്, വൺപ്ലസ് ടിവി 50 എന്നിവയ്ക്ക് 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐ, ഡെബ് എന്നിവയിലൂടെ ടിവി വാങ്ങുമ്പോവാണ് ഇത് ലഭിക്കുന്നത്. വൺപ്ലസ്, ഫ്ലിപ്പ്കാർട്ട് ആമസോൺ എന്നിവയിൽ ഈ ഓഫർ ലഭിക്കും. 2021 ജൂൺ അവസാനം വരെ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് ലഭിക്കും.

വൺപ്ലസ് ടിവി 50 യു1എസ്, വൺപ്ലസ് ടിവി 55 യു1എസ്, വൺപ്ലസ് ടിവി 65 യു1എസ് എന്നിവ ഫ്ലിപ്പ്കാർട്ട്.കോം, ആമസോൺ.ഇൻ എന്നിവയിലൂടെ വാങ്ങുമ്പൾ 2021 ജൂൺ അവസാനം വരെ ബജാജ് ഫിൻ‌സെർവ് വഴി 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

വൺപ്ലസിന് നിരവധി പ്രൊഡക്ടുകളുണ്ട്. ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട്.കോം, വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവയിൽ നിന്നും വൺപ്ലസ് ടിവി വൈ സീരീസ് 32 ഇഞ്ചും 43 ഇഞ്ചും വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുകളും ലഭിക്കും. പാർട്ട്ണർ സ്റ്റോറുകൾ. ഫ്ലിപ്പ്കാർട്ട്.കോം, വൺപ്ലസ്.ഇൻ എന്നിവയിൽ അടുത്തിടെ ലോഞ്ച് ചെയ്ത വൺപ്ലസ് ടിവി 40 വൈ1നും ഇതുപോലെ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.

Best Mobiles in India

English summary
Smart TVs have been around for a while now, available in all shapes and sizes. Thanks to OnePlus, we now have access to a truly intelligent, smarter TV experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X