വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്

|

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കിയ വൺപ്ലസിന്രെ ആദ്യത്തെ സ്മാർട്ട് വാച്ചാണ് വൺപ്ലസ് വാച്ച്. ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ഈ സ്മാർട്ട് വാച്ച് 16,999 രൂപ എന്ന വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന ഏപ്രിൽ 22ന് നടക്കും. ആദ്യ വിൽപ്പനയുടെ ഭാഗമായി ആകർഷകമായ ഓഫറും ഈ വാച്ചിനുണ്ട്. വാച്ചിന്റെ മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് സിൽവർ വേരിയന്റിന് ഈ സെയിലിൽ 14,999 രൂപയാണ് വില. വൺപ്ലസ്.ഇൻ, ആമസോൺ.ഇൻ, ഫ്ലിപ്പ്കാർട്ട്.കോം, വൺപ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പാർട്ട്ണർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

വൺപ്ലസ്

വൺപ്ലസ് വാച്ചിന്റെ വിൽപ്പന എല്ലാ ഉപഭോക്താക്കൾക്കുമായി ഏപ്രിൽ 22നാണ് നടക്കുന്നത് എങ്കിലും നിങ്ങൾ വൺപ്ലസ് റെഡ് കേബിൾ ക്ലബിൽ സൈൻ അപ്പ് ചെയ്തിട്ടുണ്ടെങ്കിൽ, വൺപ്ലസ്.ഇനിലെ റെഡ് കേബിൾ ഫസ്റ്റ് സെയിൽ വഴിയും വൺപ്ലസ് സ്റ്റോർ ആപ്പ് വഴിയും നിങ്ങൾക്ക് ഈ വൺപ്ലസ് വാച്ച് നേരത്തെ തന്നെ വാങ്ങാൻ സാധിക്കും. ഇതിനൊപ്പം 2021 ഏപ്രിൽ 30 വരെ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ചാൽ 2,000 രൂപ കിഴിവും ലഭിക്കും.

വൺപ്ലസ് വാച്ച്: സവിശേഷതകൾ

വൺപ്ലസ് വാച്ച്: സവിശേഷതകൾ

വൺപ്ലസ് 9 സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പമാണ് വൺപ്ലസ് വാച്ച് പുറത്തിറക്കിയത്. വൺപ്ലസിന്റെ ആദ്യത്തെ സ്മാർട്ട് വാച്ചാണ് ഇത്. റിയൽ‌മി സ്മാർട്ട് വാച്ച്, ഷവോമി എംഐ വാച്ച് റിവോൾവ് എന്നിവയോടാണ് വിപണിയിൽ വൺപ്ലസ് വാച്ചിന് മത്സരിക്കേണ്ടി വരുന്നത്. വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് ഫുൾ-ടച്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ വാച്ചിൽ ഉള്ളത്. 326 പിപിഐ പിക്സൽ ഡെൻസിറ്റിയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഈ വാച്ച് രണ്ട് പതിപ്പുകളിൽ ലഭ്യമാണ്.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്ലാസിക്
 

വൺപ്ലസ് വാച്ചിന്റെ ക്ലാസിക് പതിപ്പിൽ റബ്ബർ ബാൻഡും സ്റ്റെയിൻലെസ് സ്റ്റീൽ സർജറി-ഗ്രേഡ് ഫ്രെയിമും ഉണ്ട്. വാച്ചിലെ 46 എംഎം കേസ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അമോലെഡ് ടച്ച് ഡിസ്പ്ലേയ്ക്ക് മുകളിൽ 2.5 ഡി കർവ്ഡ് ഗ്ലാസ് ഉണ്ട്. വൺപ്ലസ് വാച്ചിന്റെ സ്‌പെഷ്യൽ പതിപ്പിൽ ഒരു കോബാൾട്ട് ഫ്രെയിമാണ് ഉള്ളത്. സഫയർ ഗ്ലാസ്, ലെതർ സ്ട്രാപ്പ് എന്നിവയാണ് ഈ സ്പെഷ്യൽ പതിപ്പിന്റെ മറ്റ് സവിശേഷതകൾ. വൺപ്ലസ് വാച്ചിന് ഐപി 68 സർട്ടിഫിക്കേഷനും 5 എടിഎം റേറ്റിംഗും ഉണ്ട്.

ബാറ്ററി

402 mAh ബാറ്ററിയാണ് വൺപ്ലസിന്റെ സ്മാർട്ട് വാച്ചിലുള്ളത്. കമ്പനി അവകാശപ്പെടുന്നത് അനുസരിച്ച് ഒരു പ്രാവശ്യം മുഴുവൻ ചാർജ് ചെയ്താൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഇത്. കോളുകൾ വിളിക്കാനും കോളുകൾ എടുക്കാനും മ്യൂസിക്ക് നിയന്ത്രിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന വാച്ചാണ് ഇത്. ഈ സ്മാർട്ട് വാച്ചിന് 4 ജിബി സ്റ്റാൻ‌ഡലോൺ സ്റ്റോറേജാണ് ഉള്ളത്. ഇൻബിൾഡ് ജി‌പി‌എസ് ഫീച്ചറും ഇതിനുണ്ട്. സ്മാർട്ട്‌ഫോൺ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഈ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് ഇയർഫോണുകളുമായി കണക്ട് ചെയ്യാം.

റിമോട്ട്

വൺപ്ലസ് ടിവിയുമായി കണക്ട് ചെയ്ത് സ്മാർട്ട് റിമോട്ട് കൺട്രോളറായി പ്രവർത്തിപ്പിക്കാനും വൺപ്ലസ് വാച്ചിന് സാധിക്കും. ഈ സ്മാർട്ട് വാച്ചിൽ ജോഗിങിനും ഓട്ടത്തിനുമായി ഓട്ടോമാറ്റിക്ക് വർക്ക് ഔട്ട് ഫൈൻഡ് ഉൾപ്പെടെ 110+ വർക്ക് ഔട്ട് ടൈപ്പ് സപ്പോർട്ട് ചെയ്യുന്നുണ്ട്. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ് (എസ്‌പി‌ഒ 2), സ്ട്രെസ് ഡിറ്റക്ഷൻ, ശ്വസന പരിശീലനം, ഹൃദയമിടിപ്പ് അലേർട്ടുകൾ, റിമൈൻഡറുകൾ എന്നിവയും ഈ സ്മാർട്ട് വാച്ചിൽ ലഭിക്കുന്ന ഫീച്ചറുകളാണ്. വൺപ്ലസ് ഹെൽത്ത് ആപ്പ് വഴി ഇത് സ്മാർട്ട്‌ഫോണുകളിലേക്ക് കണക്ട് ചെയ്യാം.

കൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
OnePlus Watch is OnePlus' first smartwatch recently launched in the Indian market. The first sale of this device will take place on April 22nd.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X