വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും

|

ഹാരി പോട്ടർ ആരാധകൾക്കായി വൺപ്ലസ് ഇപ്പോൾ ഒരു പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ്. വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ വരും ആഴ്ച്ചകളിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചനയുണ്ട്. ഈ കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് വാച്ച് സ്പെഷ്യൽ എഡിഷൻ സ്കൂൾ ലോഗോയും സീലും സഹിതം ഹോഗ്വാർട്ട്സിലെ വീടുകളെ പ്രതിനിധീകരിക്കുന്ന ആറ് വാച്ച് ഫെയ്സുകളുമായി വരുന്നു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.

 

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ പിക്സൽ 6 ഒന്നാമൻ, റെഡ്മി നോട്ട് 10 പ്രോ രണ്ടാമത്

വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ റിലീസ് ഇന്ത്യയിൽ

വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ റിലീസ് ഇന്ത്യയിൽ

വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ നിലവിൽ പരിമിതമായ വിപണികളിൽ ലഭ്യമാണ്. ഇപ്പോൾ, വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ വരും ആഴ്ചകളിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് 91 മൊബൈൽ റിപ്പോർട്ടിൽ ടിപ്സ്റ്റർ ഇഷാൻ അഗർവാൾ വെളിപ്പെടുത്തി. എന്നാൽ, ഈ സ്മാർട്ട് വാച്ച് കൃത്യമായി എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം ഇതുവരെ സൂചിപ്പിച്ചിട്ടില്ല. വൺപ്ലസ് ഉടൻ തന്നെ ഈ സ്പെഷ്യൽ എഡിഷൻ സ്മാർട്ട് വാച്ചിനെ കുറിച്ച് സൂചനകൾ നൽകുവാൻ തുടങ്ങുമെന്ന് ടിപ്സ്റ്റർ പറയുന്നു.

വ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾവ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷന് പ്രതീക്ഷിക്കുന്ന വില
 

ഇന്ത്യയിൽ വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷന് പ്രതീക്ഷിക്കുന്ന വില

യഥാർത്ഥ വൺപ്ലസ് വാച്ച് ഇന്ത്യൻ വിപണിയിൽ 14,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്. വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷനും കമ്പനി 19,999 രൂപയ്ക്ക് പുറത്തിറക്കി. ഇപ്പോൾ, വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ ഉടൻ വരുന്നു. വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻറെ വില മുകളിൽ സൂചിപ്പിച്ച വിലയിൽ കുറയാം അല്ലെങ്കിൽ യഥാർത്ഥ വൺപ്ലസ് വാച്ചിന് തുല്യമാകാം എന്നാണ് ഇതുവരെയുള്ള നിഗമനം.

 സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കും സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 എസ് ഓഗസ്റ്റ് 16 ന് അവതരിപ്പിച്ചേക്കും

വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻറെ സവിശേഷതകൾ

വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻറെ സവിശേഷതകൾ

വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ സ്മാർട്ട് വാച്ചിൽ ഹോഗ്വാർട്ട്സ്, ഹോഗ്വാർട്ട്സ് സീൽ, ഗ്രിഫിൻഡോർ, സ്ലിതറിൻ, ഹഫ്ൾപഫ്, റാവൻക്ലോ എന്നിവ ഉൾപ്പെടുന്നു. വീട്ടുപേരുകളുള്ള വാച്ച് ഫെയ്സുകളിൽ വീടിൻറെ പതാകയും അതിൻറെ നിറവും നൽകിയിട്ടുണ്ട്. ഇതിനുപുറമെ, വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻറെ മിക്ക സവിശേഷതകളും യഥാർത്ഥ മോഡലുമായി സാമ്യത പുലർത്തും. ഇത് എച്ച്ഡി റെസല്യൂഷനോടുകൂടിയ 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായി വരും. ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ആർടിഒഎസിൽ പ്രവർത്തിക്കും. അതേ 402 എംഎഎച്ച് ബാറ്ററി വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷനിൽ ഉണ്ടാകും, ഇത് 14 ദിവസം വരെ നിലനിൽക്കുമെന്ന് അവകാശപ്പെടുന്നു. വൺപ്ലസ് വാച്ച് ഹാരി പോട്ടർ എഡിഷൻ തീർച്ചയായും ഹാരി പോട്ടർ ആരാധകർക്ക് ഒരു വാർത്ത തന്നെയായിരിക്കും. മൈക്രോഫോൺ, സ്പീക്കർ, കോൾ സപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള ഒരു സാധാരണ സ്മാർട്ട് വാച്ചിൻറെ എല്ലാ സവിശേഷതകളും പ്രത്യേക വാച്ച് ഫെയ്‌സുകളുമായി വരുന്നു.

 കിടിലൻ ഫീച്ചറുകളുമായി എച്ച്പി എൻവി 14, എൻവി 15 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി കിടിലൻ ഫീച്ചറുകളുമായി എച്ച്പി എൻവി 14, എൻവി 15 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
OnePlus has something special in store for Harry Potter enthusiasts! In the next weeks, the OnePlus Watch Harry Potter Edition is expected to arrive in India. In case you missed it, the smartwatch special edition was released in March and comes with six watch faces that represent the Hogwarts houses, as well as the school insignia and crest.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X