വൺപ്ലസ് വാച്ച് മാർച്ച് 23ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വൺപ്ലസ് 9 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ബജറ്റ് വൺപ്ലസ് 9 ആർ, മികച്ച പെർഫോമൻസ് നൽകുന്ന വൺപ്ലസ് 9, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ അടക്കമുള്ള പ്രീമിയം സവിശേഷതകളുള്ള മുൻനിര സ്മാർട്ട്ഫോണായ വൺപ്ലസ് 9 പ്രോ എന്നിവ പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെ ഈ മാർച്ച് 23ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് വൺപ്ലസ് വാച്ച് കൂടി പുറത്തിറക്കുമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് വൺപ്ലസ്.

വൺപ്ലസ് വാച്ച്
വൺപ്ലസ് 9 സീരിസ് സ്മാർട്ട്ഫോണുകൾക്കൊപ്പും പുറത്തിറങ്ങുന്ന വൺപ്ലസിന്റെ ആദ്യത്തെ സ്മാർട്ട് വാച്ചായ വൺപ്ലസ് വാച്ച് മികച്ച സവിശേഷതകളുമായിട്ടായിരിക്കും അവതരിപ്പിക്കുക. ഗ്ലോബൽ ലോഞ്ചിലൂടെ ഈ സ്മാർട്ട് വാച്ച് വിപണിയിലെത്തുന്ന ആദ്യത്തെ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു. വൺപ്ലസിന്റെ സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യ എന്നതിനാൽ തന്നെ ഈ സ്മാർട്ട് വാച്ച് ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വിപണിയിലെത്തുന്നു.

വൺപ്ലസ് അതിന്റെ ആദ്യത്തെ വെയറബിൾ ഡിവൈസായ വൺപ്ലസ് ബാൻഡ് 2021 ജനുവരിയിലാണ് അവതരിപ്പിച്ചത്. കമ്പനിയുടെ രണ്ടാമത്തെ വെയറബിളും ആദ്യത്തെ സ്മാർട്ട് വാച്ചുമാണ് പുറത്തിറങ്ങാൻ ഇരിക്കുന്ന വൺപ്ലസ് വാച്ച്. വൺപ്ലസ് വാച്ച് ഓപ്പോ വാച്ചിന്റെ ഒരു ഡെറിവേറ്റീവ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുൾ. ഇത് വീണ്ടും ആപ്പിൾ വാച്ചിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ളതാണ്. വൺപ്ലസിന്റെ സ്മാർട്ട് വാച്ച് മികച്ച സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുക എന്ന കാര്യവും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വൺപ്ലസ് വാച്ച്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഓപ്പോ വാച്ച് പോലെ വൺപ്ലസ് വാച്ചിന് ഒരു മെറ്റൽ ബോഡിയും ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം മാറ്റി ഉപയോഗിക്കാവുന്ന സ്ട്രാപ്പുകളും ഉണ്ടായിരിക്കും. വളഞ്ഞ സ്ക്വയർ ഡിസ്പ്ലേയായിരിക്കും ഈ വാച്ചിൽ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഓൾവേയ്സ് ഓൺ ഡിസ്പ്ലെ, വാച്ചിന്റെ പിൻഭാഗത്ത് വയർലെസ് ചാർജിംഗ് പാഡ് എന്നിവ പോലുള്ള സവിശേഷതകളുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. വാച്ചിൽ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകളിൽ നിന്നും വ്യത്യസ്‌തമായി ഫീച്ചറുകളും കസ്റ്റമൈസബിലുമായ ഒരു ലെയറോട് കൂടി ഗൂഗിളിന്റെ വെയർ ഒഎസിലായിരിക്കും വൺപ്ലസ് വാച്ച് പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഓപ്പോ വാച്ചിനെപ്പോലെ വൺപ്ലസ് വാച്ചിനും 1 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 3100, അമ്പിക് മൈക്രോ അപ്പോളോ 3 വയർലെസ് എസ്ഒസി ആയിരിക്കും ഇതിന് കരുത്ത് നൽകുന്നത്.

വൺപ്ലസ് വാച്ച്: വില
വൺപ്ലസ് 9 സീരീസ് സ്മാർട്ട്‌ഫോണുകളുമായി ചേരുന്ന രീതിയിൽ രണ്ട് സ്‌ക്രീൻ സൈസുകളിലും വിവിധ കളർ ഓപ്ഷനുകളിലും ഈ വാച്ച് ലഭ്യമാകും. വൺപ്ലസ് വാച്ചിന്റെ വൈഫൈ, എൽടിഇ പതിപ്പുകളും കാണാൻ സാധിച്ചേക്കും. ഓപ്പോ വാച്ചിന്റെ വില കണക്കിലെടുക്കുമ്പോൾ വൺപ്ലസ് വാച്ചിന്റെ അടിസ്ഥാന മോഡൽ 12,000 രൂപയോട് അടുത്ത വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. 4ജി എൽടിഇ കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളുള്ള ടോപ്പ് ടയർ മോഡലിന് 20,000 രൂപയോളം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








