Home
Gadgets

ഓപ്പോ ബാൻഡ് സ്റ്റൈൽ: ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്ന ഫിറ്റ്നസ് ബാൻഡ്

ഓപ്പോ ഐ‌ഒ‌ടി, വെയറബിൾ വിഭാഗത്തിൽ‌ ജനപ്രീതി നേടിയ ബ്രാന്റാണ്. ബ്രാൻഡിന്റെ സ്മാർട്ട് വാച്ചുകളും ഓഡിയോ പ്രൊഡ്കുകളും ഇൻ-ക്ലാസ് ഫീച്ചറുകളോടെ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളായി മാറുന്നു. ഇപ്പോഴിതാ ഓപ്പോ പ്രൊഡക്ട് പോർട്ട്‌ഫോളിയോയിലേക്ക് ഓപ്പോ ബാൻഡ് സ്റ്റൈൽ എന്ന പുതിയൊരു പ്രൊഡക്ട് കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. തുടർച്ചയായ എസ്പിഒ2 മോണിറ്ററിംഗ് നൽകുന്ന ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ ഫിറ്റ്നസ് ട്രാക്കറാണ് ഓപ്പോ ബാൻഡ് സ്റ്റൈൽ.

ഓപ്പോ ബാൻഡ് സ്റ്റൈൽ: ഫിറ്റ്നസും ആരോഗ്യവും നിലനിർത്താനുള്ള ബാൻഡ്

മികച്ച അനുഭവം നൽകുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്ന ഓപ്പോ ബാൻഡ് സ്റ്റൈൽ ആരോഗ്യകരമായ ഒരു ജീവിതശൈലിക്കായി നിങ്ങളുടെ ഫിറ്റ്നസ് ഗോളുകൾ നേടാൻ സഹായിക്കുന്നു. കുറച്ച് കാലമായി ഞങ്ങളുടെ ടീം ഈ ബാൻഡ് ഉപയോഗിക്കുന്നുണ്ട്. ഈ ഫിറ്റ്നസ് ട്രാക്കർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഓപ്പോ ബാൻഡ് സ്റ്റൈൽ: ഫിറ്റ്നസും ആരോഗ്യവും നിലനിർത്താനുള്ള ബാൻഡ്

കൃത്യമായ എസ്പിഒ2 മോണിറ്ററും ലൈവ് ഹാർട്ട് ബീറ്റ് മോണിറ്ററിങും

നിങ്ങളുടെ ഹൃദയമിടിപ്പ് ഉയരുകയോ കുറയുകയോ ചെയ്താൽ അലേർട്ടുകൾ നൽകുന്ന ഒരു ലൈവ് ഹാർട്ട് മോണിറ്ററും ഉപയോഗപ്രദമായ എസ്പിഒ2 മോണിറ്ററും ഓപ്പോ ബാൻഡ് സ്റ്റൈൽ നൽകുന്ന പ്രധാന സവിശേഷതകളാണ്. ഈ രണ്ട് സവിശേഷതകളും ഉയർന്ന വിലയുള്ള വെയറബിളുകളിൽ മാത്രം കാണുന്നവയാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലിക്കായി മികച്ച ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്. ഇതിലെ ഇൻബിൾഡ് ഒപ്റ്റിക്കൽ ബ്ലഡ് ഓക്സിജൻ സെൻസർ രക്തത്തിലെ ഓക്സിജന്റെ അളവ് നിരന്തരം നിരീക്ഷിക്കുകയും നിങ്ങൾ ജിമ്മിലോ ഔട്ട്‌ഡോർ വർക്ക് ഔട്ടിലോ ആയിരിക്കുമ്പോൾ കൃത്യമായി ശരീരത്തിലെ മാറ്റങ്ങൾ അറിയുകയും ചെയ്യുന്നു. സെൻസറിന്റെ റീഡുകൾ വളരെ കൃത്യമാണ്. ശരീരത്തിന്റെ ഓക്സിജന്റെ അളവ് കൃത്യമായി പരിശോധിക്കാൻ ഇത് സഹായിക്കുന്നു.

മികച്ച സ്ലീപ്പ് മോണിറ്ററിംഗ്

ലൈവ് ഹാർട്ട് ബീറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്ററിംഗ് എന്നിവയിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച വെയറബിൾ ടെക്നോളജി പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ച ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിന് സമഗ്രമായ ആരോഗ്യ റിപ്പോർട്ടും ബാൻഡ് സ്റ്റൈൽ നൽകുന്നു. ഓപ്പോ ബാൻഡ് സ്റ്റൈൽ ഉപയോക്താക്കളുടെ ഉറക്കത്തിന്റെ ദൈർഘ്യവും ഉറക്കത്തിന്റെ ഘട്ടങ്ങളും രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന. ഇതുവഴി ഉപയോക്താക്കൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം നന്നായി മനസിലാക്കാനും ആരോഗ്യകരമായ ഉറക്കശീലങ്ങൾ ഉണ്ടാക്കാനും സാധിക്കും.

വളരെ ഫലപ്രദമായ 12 വർക്ക് ഔട്ട് മോഡുകൾ

ഓപ്പോ ബാൻഡ് സ്റ്റൈൽ വളരെ ഉപയോഗപ്രദമായ വർക്ക് ഔട്ട് മോഡുകൾ നൽകിയിട്ടുണ്ട്. ഫിറ്റ്നസ് ട്രാക്കർ ഫാറ്റ് ബേൺ റൺ + ഔട്ട്‌ഡോർ റൺ, ഇൻഡോർ റൺ, ഔട്ട്‌ഡോർ വാക്ക്, ഔട്ട്‌ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, എലിപ്‌റ്റിക്കൽ, റോവിംഗ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, സ്വിമ്മിങ്, യോഗ, ബ്രീത്ത് എക്സസൈസ് മോഡ് എന്നിവപോലുള്ള വളരെ ഫലപ്രദമായ 12 വർക്ക്ഔട്ട് മോഡുകൾ ഈ ബാൻഡ് നൽകുന്നു. നിങ്ങളുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങളുടെ വിശദമായ വിശകലനം നടത്തുന്നതിനായി ബേൺ ചെയ്ത കലോറിയടക്കമുള്ള ഡാറ്റയും ഇതിലൂടെ ലഭിക്കും.

1.1-ഇഞ്ച് ഫുൾ കളർ അമോലെഡ് ഡിസ്പ്ലേ

ഭാരം കുറഞ്ഞതും മനോഹരവുമായ ഫിറ്റ്നസ് ട്രാക്കറാണ് ഓപ്പോ ബാൻഡ് സ്റ്റൈൽ. 2.79 സെന്റിമീറ്റർ (1.1 ") പുൾ കളർ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് നിങ്ങളുടെ കൈത്തണ്ടയിലേക്ക് പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നു. സ്‌ക്രീനിൽ 2.5ഡി കർവ്ഡ്- സർഫേസ് സ്‌ക്രാച്ച്-റെസിസ്റ്റന്റ് ടെമ്പർഡ് ഗ്ലാസ് ഉണ്ട്. ഇത് സ്‌ക്രീനിനെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു. ഔട്ട്‌ഡോർ വർക്ക് ഔട്ട് ദിനചര്യകൾ രസകരമാക്കുന്ന സൂര്യപ്രകാശത്തിൽ പോലും മികച്ച രീതിയിൽ കാണുന്ന സ്‌ക്രീൻ സുഖപ്രദമായ കാഴ്ച അനുഭവം നൽകുന്നു. നൂറുകണക്കിന് ഫാഷൻ ഡയലുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാനും ആവശ്യമുള്ള സ്റ്റൈലിനനുസരിച്ച് ഇത് മാറ്റാനും സഹായിക്കുകയും ചെയ്യുന്നു. ഇതിനായി സ്റ്റൈലിഷ് സ്ട്രാപ്പുകളും അമോലെഡ് ഡയലും ജോടിയാക്കാൻ സാധിക്കും.

ഓപ്പോ ബാൻഡ് സ്റ്റൈൽ: ഫിറ്റ്നസും ആരോഗ്യവും നിലനിർത്താനുള്ള ബാൻഡ്

ഓപ്പോ ബാൻഡ് സ്റ്റൈൽ ഈടുനിൽക്കുമെന്ന് ഉറപ്പുള്ള ഡിവൈസാണ്. 5 എടിഎമ്മിന്റെ വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ള ഈ ബാൻഡ് നീന്തുമ്പോൾ പോലും പ്രവർത്തിക്കുന്നു. ഇത് 50 മീറ്റർ വരെ ആഴത്തിൽ പോയാലും വാട്ടർ റസിസ്റ്റ് ചെയ്യും. ഓപ്പോ ബാൻഡ് സ്റ്റൈലിൽ ഒരൊറ്റ ചാർജിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഉള്ളത്. ഇതിനായി സഹായിക്കുന്നത് 100 എംഎഎച്ച് ബാറ്ററി സെല്ലാണ്. വേഗത്തിൽ ചാർജ് ചെയ്യാനായി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ബാൻന്റിൽ ഉണ്ട്. വെറും 1.5 മണിക്കൂറിനുള്ളിൽ ഡിവൈസ് പൂർണമായി ചാർജ്ജ് ചെയ്യാൻ സാധിക്കും.

ആവശ്യമുള്ള വിവരങ്ങളെല്ലാം കൈത്തണ്ടയിൽ

ഏറ്റവും അടിസ്ഥാനപരവും ഉപയോഗപ്രദവുമായ ദൈനംദിന ഫീച്ചറുകളുടെ കാര്യത്തിലും ഓപ്പോ ബാൻഡ് സ്റ്റൈൽ പിന്നിലല്ല. ഈ ബാൻഡ് പ്രധാനപ്പെട്ട ഫോൺ നോട്ടഫിക്കേഷനുകൾ നൽകുന്നു. ഇൻകമിംഗ് കോളുകൾ അറിയിക്കുകയും ഒരു ടാപ്പിലൂടെ കോളുകൾ റിജ്ട് ചെയ്യാനും സാധിക്കും. ടൈമർ, സ്റ്റോപ്പ് വാച്ച്, അലാറം എന്നിവയും ഇതിൽ ഉണ്ട്. കാലാവസ്ഥാ റിപ്പോർട്ടും ഈ ബാൻഡിലൂടെ അറിയാം. നിങ്ങളുടെ ഫോണിലെ മ്യൂസിക്ക്, ക്യാമറ എന്നിവ ബാൻഡിലൂടെ നിയന്ത്രിക്കാൻ സാധിക്കും. ബാൻഡ് സ്റ്റൈൽ അലേർട്ടുകളിലൂടെ കണക്റ്റുചെയ്‌ത സ്മാർട്ട്‌ഫോൺ കാണാതായാൽ കണ്ടെത്താൻ സഹായിക്കുന്നു.

മൊത്തത്തിലുള്ള അഭിപ്രായത്തിൽ കടുത്ത ഫിറ്റ്നസ് പ്രേമികൾക്ക് അനുയോജ്യമായ ഫിറ്റ്നസ് ട്രാക്കറാണ് ഓപ്പോ ബാൻഡ് സ്റ്റൈൽ. ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാൻ നിങ്ങളുടെ ആരോഗ്യ, ശാരീരികക്ഷമത എന്നിവ നിലനിർത്താനും മെച്ചപ്പെടുത്താനും ഈ ബാൻഡ് സഹായിക്കും. ഇതിനായി ഫാഷനബിൾ സ്റ്റൈലിഷ് സാങ്കേതികവിദ്യകളും വളരെ ഫലപ്രദമായ ആരോഗ്യ ട്രാക്കിംഗ് പാരാമീറ്ററുകളും ഈ ബാൻഡിൽ ഓപ്പോ നൽകിയിട്ടുണ്ട്.

ഓപ്പോ ബാൻഡ് സ്റ്റൈൽ: വില, ലഭ്യത, ഓഫറുകൾ

ഓപ്പോ ബാൻഡ് സ്റ്റൈൽ ഓപ്പോ എഫ്19 പ്രോ സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പാണ് ലോഞ്ച് ചെയ്തത്. ലോഞ്ച് ഇവന്റ് ഗംഭീരമായി പരിപാടികളോടെയാണ് നടന്നത്.

ഓപ്പോ ബാൻഡ് സ്റ്റൈൽ: ഫിറ്റ്നസും ആരോഗ്യവും നിലനിർത്താനുള്ള ബാൻഡ്

ഓപ്പോ ബാൻഡ് സ്റ്റൈലിന് 2999 രൂപയാണ് വില. ബ്ലാക്ക്, വാനില എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ ബാൻഡ് ലഭ്യമാകും. ഇത് ആമസോൺ സ്‌പെഷ്യൽ ഡിവൈസാണ്. ഉപയോക്താക്കൾക്ക് 2021 മാർച്ച് 8 മുതൽ ഒരാഴ്ചത്തേക്ക് 2799 രൂപയെന്ന പ്രത്യേക വിലയ്ക്ക് ആമോസോണിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാം. കൂടുതൽ ലാഭകരമായ ഓഫറിനായി ഓപ്പോ ഒരു ബണ്ടിൽഡ് ഡിസ്കൌണ്ടും നൽകുന്നുണ്ട്. ഓപ്പോ ബാൻഡ് സ്റ്റൈൽ, ഓപ്പോ എഫ്19പ്രോ + 5ജി അതല്ലെങ്കിൽ ഓപ്പോ എഫ്19 പ്രോ എന്നിവ വാങ്ങുമ്പോൾ ബാൻഡ് 2,499 രൂപയ്ക്ക് ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The OPPO Band Style is the company's first fitness tracker to offer round-the-clock continuous SpO2 monitoring.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X